Investments: സ്വര്‍ണം, എല്‍ഐസി, എഫ്ഡി…; ഉയര്‍ന്ന നേട്ടം തരുന്ന ഒരുപാട് നിക്ഷേപ മാര്‍ഗങ്ങളുണ്ട്
Best Investment Options in India: മ്യൂച്വല്‍ ഫണ്ടുകള്‍, റിയല്‍ എസ്റ്റേറ്റ് പോലുള്ള ഉയര്‍ന്ന വരുമാനമുള്ള മാര്‍ഗങ്ങളും സ്ഥിര നിക്ഷേപങ്ങള്‍, എല്‍ഐസി പോലുള്ള സുരക്ഷിത മാര്‍ഗങ്ങളും നിക്ഷേപകര്‍ക്ക് സുപരിചിതം. നിങ്ങളുടെ ഭാവി സുരക്ഷിതവും സാമ്പത്തികമായി വളരെ ഉയര്‍ന്നതുമാക്കുന്നതിനായി തിരഞ്ഞെടുക്കാവുന്ന നിക്ഷേപ മാര്‍ഗങ്ങള്‍ പരിചയപ്പെടാം.
സാമ്പത്തിക ഭാവി സുരക്ഷിതമാക്കാനായി മികച്ച നിക്ഷേപം അനിവാര്യമാണ്. സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായി വിവിധ തരത്തിലുള്ള നിക്ഷേപ മാര്‍ഗങ്ങളും ഇന്ന് ലഭ്യമാണ്. മ്യൂച്വല്‍ ഫണ്ടുകള്‍, റിയല്‍ എസ്റ്റേറ്റ് പോലുള്ള ഉയര്‍ന്ന വരുമാനമുള്ള മാര്‍ഗങ്ങളും സ്ഥിര നിക്ഷേപങ്ങള്‍, എല്‍ഐസി പോലുള്ള സുരക്ഷിത മാര്‍ഗങ്ങളും നിക്ഷേപകര്‍ക്ക് സുപരിചിതം. നിങ്ങളുടെ ഭാവി സുരക്ഷിതവും സാമ്പത്തികമായി വളരെ ഉയര്‍ന്നതുമാക്കുന്നതിനായി തിരഞ്ഞെടുക്കാവുന്ന നിക്ഷേപ മാര്‍ഗങ്ങള്‍ പരിചയപ്പെടാം.
സ്വര്‍ണം
സ്വര്‍ണം എക്കാലത്തും സുരക്ഷിത നിക്ഷേപങ്ങളുടെ പട്ടികയിലുള്ള ഒന്നാണ്. മികച്ച ലിക്വിഡിറ്റി, സുരക്ഷിതത്വം, പണപ്പെരുപ്പതിനെതിരെ പ്രവര്‍ത്തിക്കുന്നു എന്നീ ഗുണങ്ങളാണ് ആളുകളെ സ്വര്‍ണത്തിലേക്ക് എത്തിക്കുന്നത്. നിക്ഷേപകര്‍ക്ക് ഫിസിക്കല്‍ ഗോള്‍ഡ്, ഇടിഎഫുകള്‍, അല്ലെങ്കില്‍ സോവറിന്‍ സ്വര്‍ണ ബോണ്ടുകള്‍ എന്നിവ വാങ്ങിക്കാവുന്നതാണ്.
എല്‍ഐസി
എല്‍ഐസി പോളിസികള്‍ ജനപ്രിയമായ പദ്ധതികളില്‍ ഒന്നാണ്. സേവിങ്‌സിനൊപ്പം തന്നെ ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കുന്നു എന്നതാണ് അതിന് കാരണം. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം നികുതിയിളവുകള്‍ക്കും പോളിസികള്‍ അര്‍ഹമാണ്.




എഫ്ഡികള്‍
സ്ഥിര നിക്ഷേപങ്ങള്‍ ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാര്‍ഗങ്ങളിലൊന്നാണ്. മൂലധനം സംരക്ഷിക്കുന്നതിനൊപ്പം തന്നെ നിങ്ങള്‍ക്ക് ബാങ്കുകള്‍ നിശ്ചയിച്ച പലിശയും ലഭിക്കുന്നതാണ്. റിസ്‌ക്കെടുക്കാന്‍ ബുദ്ധിമുട്ടുള്ള നിക്ഷേപകര്‍ക്ക് അനുയോജ്യമായ പദ്ധതിയാണിത്.
മ്യൂച്വല്‍ ഫണ്ടുകള്‍
സാധാരണ നിക്ഷേപങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന വരുമാനമാണ് മ്യൂച്വല്‍ ഫണ്ടുകള്‍ വാഗ്ദാനം ചെയ്യുന്നത്. സ്റ്റോക്കുകള്‍, ബോണ്ടുകള്‍, മറ്റ് ആസ്തികളില്‍ എന്നിവയില്‍ നിക്ഷേപകര്‍ക്ക് പണം നിക്ഷേപിക്കാവുന്നതാണ്. ഡെബ്റ്റ്, കടം, ഹൈബ്രിഡ് പോലുള്ള ഓപ്ഷനുകള്‍ നിങ്ങള്‍ക്കിവിടെ വാഗ്ദാനം ചെയ്യപ്പെടുന്നുണ്ട്.
Also Read: Minimum Balance: ഫൈന്‍ മാത്രമല്ല മക്കളേ! മിനിമം ബാലന്‍സിനും താഴെ പോകുന്നത് അല്‍പം റിസ്‌ക്കാണ്
ആര്‍ബിഐ ബോണ്ടുകള്‍
സര്‍ക്കാരിന്റെ പിന്തുണയോടെയുള്ള ഈ പദ്ധതി വളരെ സുരക്ഷിതമാണെന്ന കാര്യം പറയേണ്ടല്ലോ. സ്ഥിരമായ വരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് ഇത് തിരഞ്ഞെടുക്കാം. നിശ്ചിത പലിശയും നിങ്ങളുടെ നിക്ഷേപത്തിന് ലഭിക്കുന്നതാണ്.