Kerala Gold Rate: സ്വര്‍ണത്തിന് പിന്നെയും വില കൂടി; ഇങ്ങനെ പോയാല്‍ 1 ലക്ഷം ഈ ആഴ്ചയില്‍ തന്നെ കടക്കും
November 10 Monday Afternoon Gold Rate: നവംബര്‍ 10ന് രാവിലെയും സ്വര്‍ണത്തില്‍ വന്‍ കുതിപ്പാണ് സംഭവിച്ചത്. ഈ കകുതിപ്പിന് മണിക്കൂറുകള്‍ക്ക് ശേഷം വില വീണ്ടും ഉയര്‍ന്നു. സ്വര്‍ണത്തിന്റെ കാര്യത്തില്‍ ഒരു ദിവസം രണ്ട് തവണ വില മാറുന്നത് ഇപ്പോഴൊരു ട്രെന്‍ഡായി മാറിയിരിക്കുകയാണ്.
കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. തിങ്കളാഴ്ച രണ്ട് തവണ വിലമാറിയ സ്വര്‍ണം വീണ്ടുമെത്തുന്നത് റെക്കോഡ് നിരക്കിലേക്കാണ്. നവംബര്‍ 10ന് രാവിലെയും സ്വര്‍ണത്തില്‍ വന്‍ കുതിപ്പാണ് സംഭവിച്ചത്. ഈ കകുതിപ്പിന് മണിക്കൂറുകള്‍ക്ക് ശേഷം വില വീണ്ടും ഉയര്‍ന്നു. സ്വര്‍ണത്തിന്റെ കാര്യത്തില്‍ ഒരു ദിവസം രണ്ട് തവണ വില മാറുന്നത് ഇപ്പോഴൊരു ട്രെന്‍ഡായി മാറിയിരിക്കുകയാണ്.
ഉച്ചയ്ക്ക് ശേഷമുള്ള വില
ഒരു പവന്‍ സ്വര്‍ണത്തിന് നവംബര്‍ 10 തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം 90,800 രൂപയാണ് വില. ഗ്രാമിന് 11,350 രൂപയും വിലയുണ്ട്.
രാവിലെ എങ്ങനെയായിരുന്നു?
ഇന്ന് രാവിലെ ഒരു ഗ്രാം സ്വര്‍ണത്തിന് 11,295 രൂപയും പവന് 90,360 രൂപയുമായിരുന്നു നിരക്ക്. എന്നാല്‍ ഉച്ച കഴിഞ്ഞതോടെ പവന് 440 രൂപയും ഗ്രാമിന് 55 രൂപയും വര്‍ധിച്ച് സ്വര്‍ണം വീണ്ടും കരുത്തുകാട്ടി.




എന്തുകൊണ്ട് വില വര്‍ധിക്കുന്നു?
ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വര്‍ണവില വീണ്ടും 90,000 ത്തിന് മുകളിലേക്ക് എത്തുന്നത്. യുഎസ് തന്നെയാണ് വീണ്ടും വില കുതിക്കുന്നത് പ്രധാന കാരണം. യുഎസ് ഷട്ട്ഡൗണ്‍ രണ്ടാം മാസത്തിലേക്ക് കടന്നത്, ലോകത്താകെ പ്രകമ്പനം സൃഷ്ടിച്ചു. തൊഴിലില്ലായ്മയുടെ വര്‍ധനവും ഷട്ട്ഡൗണും വീണ്ടും സ്വര്‍ത്തെ സുരക്ഷിത നിക്ഷേപമായി പരിഗണിക്കുന്നവരുടെ എണ്ണം വര്‍ധിപ്പിച്ചു.
Also Read: Gold Rate: സ്വർണം പണി പറ്റിച്ചു! ഞെട്ടിക്കുന്ന കുതിപ്പ്, ഇന്ന് കൊടുക്കേണ്ടത് ഇത്രയും രൂപ
യുഎസിലെ തൊഴില്‍രംഗം വീണ്ടും മോശമായത്, ഫെഡറല്‍ റിസര്‍വിനെ പലിശ നിരക്ക് കുറയ്ക്കാന്‍ പ്രേരിപ്പിക്കുമെന്ന് വിലയിരുത്തലുമുണ്ട്. എന്നാല്‍, ഇതുപോലെ തന്നെയാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ സ്വര്‍ണം 1 ലക്ഷം പിന്നിടുമെന്ന പ്രവചനങ്ങളും വിദഗ്ധര്‍ നടത്തുന്നു.