AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Personal Finance Rules: മണ്ടത്തരങ്ങൾ ആവർത്തിക്കേണ്ട, തുച്ഛമായ ശമ്പളത്തിലും ലക്ഷപ്രഭുവാകാം!

Personal Finance Rules: തുച്ഛമായ ശമ്പളമുള്ള സാധാരണക്കാർക്ക് ചെലവുകളെല്ലാം കഴിഞ്ഞ ശേഷം പണം സമ്പാദിക്കുക എന്നത് അൽപം വെല്ലുവിളി നിറഞ്ഞ കാര്യമാണ്. എന്നാൽ ശരിയായ പ്ലാനിങ് ഉണ്ടെങ്കിൽ ഏത് വെല്ലുവിളിയും നിഷ്പ്രയാസം നേരിടാൻ സാധിക്കും

Personal Finance Rules: മണ്ടത്തരങ്ങൾ ആവർത്തിക്കേണ്ട, തുച്ഛമായ ശമ്പളത്തിലും ലക്ഷപ്രഭുവാകാം!
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 31 Dec 2025 | 09:56 PM

പണം സമ്പാദിക്കാനായി വിവിധ വഴികൾ തിരഞ്ഞെടുക്കുന്നവരാണ് നാം ഓരോരുത്തരും. ചിലപ്പോൾ ആ വഴികൾ ഭാ​ഗ്യം നൽകിയേക്കും, അല്ലെങ്കിൽ വൻ നഷ്ടവും. തുച്ഛമായ ശമ്പളമുള്ള സാധാരണക്കാർക്ക് ചെലവുകളെല്ലാം കഴിഞ്ഞ ശേഷം പണം സമ്പാദിക്കുക എന്നത് അൽപം വെല്ലുവിളി നിറഞ്ഞ കാര്യമാണ്. എന്നാൽ ശരിയായ പ്ലാനിങ് ഉണ്ടെങ്കിൽ ഏത് വെല്ലുവിളിയും നിഷ്പ്രയാസം നേരിടാൻ സാധിക്കും. അത്തരത്തിൽ പുതുവർഷത്തിൽ സ്വീകരിക്കേണ്ട ചില സമ്പാ​ദ്യശീലങ്ങളെ കുറിച്ച് അറിഞ്ഞാലോ….

ബുദ്ധിപരമായ നിക്ഷേപം: നിങ്ങളുടെ സമ്പാദ്യം ഒരിടത്ത് മാത്രം നിക്ഷേപിക്കാതെ ഓഹരികൾ, കടപ്പത്രങ്ങൾ, റിയൽ എസ്റ്റേറ്റ്, സ്വർണ്ണം എന്നിവയിലായി വീതിച്ചു നിക്ഷേപിക്കുക. ഇത് നഷ്ടസാധ്യത കുറയ്ക്കുന്നതാണ്.

സ്വർണ്ണ നിക്ഷേപം: 2025-ൽ സ്വർണ്ണവില കുതിച്ചുയർന്നു എങ്കിലും, നിങ്ങളുടെ മൊത്തം നിക്ഷേപത്തിന്റെ 10% മാത്രം സ്വർണ്ണത്തിനായി മാറ്റിവെക്കുക. ഇതിൽ കൂടുതൽ സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നത് എപ്പോഴും ഗുണകരമാകില്ല.

എമർജൻസി ഫണ്ട്: അപ്രതീക്ഷിതമായ ആവശ്യങ്ങൾക്കായി എപ്പോഴും ഒരു നിശ്ചിത തുക കരുതിവെക്കുക. നിക്ഷേപങ്ങളിലേക്ക് കടക്കുന്നതിന് മുൻപ് തന്നെ ഈ ഫണ്ട് ഉറപ്പാക്കേണ്ടതാണ്.

പാസീവ് ഇൻവെസ്റ്റിംഗ്: റിസ്ക് എടുക്കാൻ താൽപ്പര്യമില്ലാത്തവർക്ക് ഇൻഡക്സ് മ്യൂച്വൽ ഫണ്ടുകൾ പോലുള്ള പാസീവ് നിക്ഷേപ രീതികൾ തിരഞ്ഞെടുക്കാം. ഇത് കുറഞ്ഞ ചിലവിൽ സുരക്ഷിതമായ വരുമാനം നൽകും.

മ്യൂച്വൽ ഫണ്ടുകൾ: നേരിട്ട് ഓഹരികൾ വാങ്ങുന്നതിനേക്കാൾ (Direct Stocks), സാധാരണ നിക്ഷേപകർക്ക് മ്യൂച്വൽ ഫണ്ടുകൾ വഴി നിക്ഷേപിക്കുന്നതാണ് കൂടുതൽ സുരക്ഷിതം.

ALSO READ: ഇനിയൊരബദ്ധം അതുണ്ടാകരുത്; 2026ല്‍ പണം ഇങ്ങനെ വേണം ഉപയോഗിക്കാന്‍

വിരമിക്കൽ ലക്ഷ്യങ്ങൾ: ഓരോ നിക്ഷേപവും നിങ്ങളുടെ ഭാവിയിലെ ലക്ഷ്യങ്ങളുമായി (ഉദാഹരണത്തിന് റിട്ടയർമെന്റ്) ബന്ധിപ്പിക്കുക. ദീർഘകാലാടിസ്ഥാനത്തിലുള്ള പ്ലാനിംഗ് അത്യാവശ്യമാണ്.

നികുതി ആസൂത്രണം: പുതിയ നികുതി വ്യവസ്ഥയിൽ പല നിക്ഷേപങ്ങൾക്കും നികുതി ഇളവ് ലഭിക്കില്ലെങ്കിലും, പി.പി.എഫ്, എൻ.എസ്.സി പോലുള്ളവ സുരക്ഷിതമായ നിക്ഷേപങ്ങളായി തുടരുന്നു. നികുതി ലാഭിക്കാൻ മാത്രമായി നിക്ഷേപം നടത്താതെ നേട്ടങ്ങൾ കൂടി പരിഗണിക്കുക.

ഇൻഷുറൻസ്: ലൈഫ് ഇൻഷുറൻസിനെ ഒരു നിക്ഷേപമായി കാണാതെ, അതൊരു സാമ്പത്തിക സുരക്ഷാ കവചമായി മാത്രം കാണുക. നിക്ഷേപത്തിനായും ഇൻഷുറൻസിനായും വെവ്വേറെ പദ്ധതികൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

 

നിരാകരണം: ഈ ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.