AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Personal Loan: വ്യക്തിഗത വായ്പ കാലാവധിക്ക് മുമ്പ് തിരിച്ചടയ്ക്കാം, അതും അധിക ചാർജുകളില്ലാതെ…

Prepay Personal Loan Without Charges: വ്യക്തിഗത വായ്പക്കാർ എടുക്കുന്ന ഫ്ലോട്ടിംഗ് റേറ്റ് വായ്പകൾക്ക് പ്രീ-പേയ്‌മെന്റ് ചാർജുകൾ ഈടാക്കുന്നതിൽ നിന്ന് ബാങ്ക്, ബാങ്ക് ഇതര വായ്പാദാതാക്കൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വിലക്കേർപ്പെടുത്തിയതോടെയാണ് പുതിയ മാറ്റം വരുന്നത്.

Personal Loan: വ്യക്തിഗത വായ്പ കാലാവധിക്ക് മുമ്പ് തിരിച്ചടയ്ക്കാം, അതും അധിക ചാർജുകളില്ലാതെ…
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 05 Oct 2025 | 11:14 AM

സാധാരണയായി, കാലയളവിന് മുമ്പ് നിങ്ങൾ വായ്പ അടച്ചുതീർക്കുമ്പോൾ, ആ പലിശയിനത്തിൽ ഉണ്ടാകുന്ന നഷ്ടം നികത്താൻ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പ്രീപേയ്‌മെന്റ് പിഴ‌ ഈടാക്കാറുണ്ട്. എന്നാലിനി അധിക ചാർജുകളില്ലാതെ വ്യക്തിഗത വായ്പകളുടെ തുക ഇനി മുൻകൂട്ടി അടയ്ക്കാൻ സാധിക്കും. ഇനി മുമ്പത്തെ പോലെ വലിയ ഫോർക്ലോഷർ അല്ലെങ്കിൽ പ്രീപേയ്‌മെന്റ് പിഴകൾ അടച്ച് പണം പാഴാക്കേണ്ടതില്ല.

വ്യക്തിഗത വായ്പക്കാർ എടുക്കുന്ന ഫ്ലോട്ടിംഗ് റേറ്റ് വായ്പകൾക്ക് പ്രീ-പേയ്‌മെന്റ് ചാർജുകൾ ഈടാക്കുന്നതിൽ നിന്ന് ബാങ്ക്, ബാങ്ക് ഇതര വായ്പാദാതാക്കൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) വിലക്കേർപ്പെടുത്തിയതോടെയാണ് പുതിയ മാറ്റം വരുന്നത്. എന്നാൽ, സ്ഥിര പലിശ നിരക്കിലുള്ള (Fixed Rate) വായ്പകളിൽ പിഴ ഒഴിവാക്കുന്നത് ബാങ്കിൻ്റെ നയമനുസരിച്ചായിരിക്കും.

പ്രധാന നേട്ടങ്ങൾ

പലിശ ഭാരം കുറയ്ക്കാം

വായ്പ മുൻകൂട്ടി അടയ്ക്കുമ്പോൾ, ബാക്കിയുള്ള കാലാവധിയിലേക്കുള്ള മൊത്തം പലിശ ഇനത്തിൽ വലിയൊരു തുക ലാഭിക്കാൻ സാധിക്കും. വായ്പാ തുക പെട്ടെന്ന് കുറയ്ക്കുമ്പോൾ, അടുത്ത ഇഎംഐകളിൽ ബാധകമാകുന്ന പലിശയും കുറയുന്നു.

ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുന്നു

കടബാധ്യത വേഗത്തിൽ കുറയ്ക്കുന്നത് ക്രെഡിറ്റ് യൂട്ടിലൈസേഷൻ അനുപാതം (Credit Utilisation Ratio) മെച്ചപ്പെടുത്തും. ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ വർദ്ധിപ്പിക്കാൻ സഹായിക്കും.

സാമ്പത്തിക സമ്മർദ്ദം

കടം വേഗത്തിൽ തീർക്കുന്നത് നിങ്ങളുടെ മറ്റ് സാമ്പത്തിക ലക്ഷ്യങ്ങൾക്കായി പണം ഉപയോഗിക്കാൻ അവസരം നൽകുകയും സാമ്പത്തിക സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.

ALSO READ: വീടെന്ന സ്വപ്നം സ്വന്തമാക്കാം, ജോയിന്റ് ഹോം ലോണ്‍ സഹായിക്കുന്നത് എങ്ങനെ? അറിയേണ്ടതെല്ലാം….

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രീപേയ്‌മെന്റ് ചാർജുകളില്ലാത്ത വായ്പയാണെങ്കിൽ പോലും, പണം അടയ്ക്കുന്നതിന് ചില കാര്യങ്ങൾ ഉറപ്പുവരുത്തേണ്ടതുണ്ട്. നിങ്ങളുടെ വായ്പ ഫ്ലോട്ടിങ് നിരക്കിലാണോ അതോ സ്ഥിര നിരക്കിലാണോ എന്ന് വ്യക്തമായി മനസിലാക്കുക.

ചില ബാങ്കുകൾ ലോൺ എടുത്ത് 6 മാസമോ 12 മാസമോ കഴിഞ്ഞതിന് ശേഷം മാത്രമേ പ്രീപേയ്‌മെന്റ് അനുവദിക്കുകയുള്ളൂ. ഈ ലോക്ക്-ഇൻ പിരീഡ് (Lock-in Period) എത്രയാണെന്ന് ഉറപ്പുവരുത്തുക.

വായ്പ പൂർണ്ണമായി അടച്ചുതീർത്ത ശേഷം, ബാങ്കിൽ നിന്ന് നോ-ഡ്യൂ സർട്ടിഫിക്കറ്റ് (No-Due നിർബന്ധമായും വാങ്ങണം. ഇത് ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള എല്ലാ തർക്കങ്ങളും ഒഴിവാക്കും.