AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ration Shop Timings: സമയത്തില്‍ മാറ്റം; ഇനി മുതല്‍ റേഷന്‍ കടകള്‍ നേരത്തെ തുറക്കില്ല

Ration Shop Working Hours in Kerala: വൈകീട്ട് 4 മണി മുതല്‍ 7 മണി വരെ തന്നെയാകും പ്രവര്‍ത്തനം. ആരംഭിക്കുന്ന സമയത്തില്‍ മാത്രമാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഇക്കാര്യവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ സമിതിയുടെ ശുപാര്‍ശ സര്‍ക്കാര്‍ നേരത്തെ അംഗീകരിച്ചിരുന്നു.

Ration Shop Timings: സമയത്തില്‍ മാറ്റം; ഇനി മുതല്‍ റേഷന്‍ കടകള്‍ നേരത്തെ തുറക്കില്ല
റേഷന്‍ കട Image Credit source: Social Media
shiji-mk
Shiji M K | Published: 05 Oct 2025 10:57 AM

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകളുടെ സമയക്രമത്തില്‍ മാറ്റം. റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം 1 മണിക്കൂര്‍ വെട്ടിക്കുറച്ചു. ഇനി മുതല്‍ രാവിലെ 9 മണിക്കായിരിക്കും റേഷന്‍ കടകള്‍ തുറക്കുന്നത്. നേരത്തെ 8 മണി മുതലായിരുന്നു ആരംഭിച്ചിരുന്നത്. 9 മണിക്ക് തുറന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് അടയ്ക്കും. ഈ സമയത്തില്‍ മാറ്റമില്ല.

വൈകീട്ട് 4 മണി മുതല്‍ 7 മണി വരെ തന്നെയാകും പ്രവര്‍ത്തനം. ആരംഭിക്കുന്ന സമയത്തില്‍ മാത്രമാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഇക്കാര്യവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ സമിതിയുടെ ശുപാര്‍ശ സര്‍ക്കാര്‍ നേരത്തെ അംഗീകരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് പുതിയ തീരുമാനം.

രാവിലെ 8 മണിക്ക് കടകള്‍ തുറക്കുന്നത് കൊണ്ട് പ്രയോജനമില്ലെന്നാണ് വ്യാപാരികളുടെ പക്ഷം. ഈ നിര്‍ദേശവും കണക്കിലെത്താണ് മാറ്റം കൊണ്ടുവരുന്നത്. റേഷന്‍ കടകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കേരള റേഷന്‍ കണ്‍ട്രോള്‍ ഓര്‍ഡര്‍ 2021ല്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ പുതുക്കിയ സമയം എന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന കാര്യം വ്യക്തമല്ല.

സപ്ലൈകോയില്‍ ഓഫര്‍ മഴ

സപ്ലൈകോയില്‍ വിലക്കുറവില്‍ ഉത്പന്നങ്ങളുടെ വില്‍പന തുടരുന്നു. 13 നിത്യോപയോഗ സാധനങ്ങളുടെ വിലയിലാണ് നിലവില്‍ കാര്യമായ ഇടിവ് സംഭവിച്ചിരിക്കുന്നത്. ജയ അരി, കുറുവ അരി, മട്ട അരി എന്നിവയ്ക്കെല്ലാം കിലോയ്ക്ക് 33 രൂപ്, പച്ചരി കിലോയ്ക്ക് 29 രൂപ, ചെറുപയര്‍ കിലോയ്ക്ക് 85 രൂപ, ഉഴുന്ന് കിലോയ്ക്ക് 90 രൂപ, കടല കിലോയ്ക്ക് 65 രൂപ, വന്‍പയര്‍ കിലോയ്ക്ക് 70 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്.

Also Read: Supplyco: വെളിച്ചെണ്ണയ്ക്ക് 147 രൂപ കുറച്ചു; ജയ അരി 33 രൂപയ്ക്ക്; സപ്ലൈകോയില്‍ വമ്പിച്ച ആദായം

ഇവയ്ക്ക് പുറമെ തുവരപരിപ്പ് കിലോയ്ക്ക് 88 രൂപ (സബ്സിഡി നിരക്കില്‍), മുളക് ഒരു കിലോ 115 രൂപ 50 പൈസ, പഞ്ചസാര കിലോയ്ക്ക് 34 രൂപ 65 പൈസ, വെളിച്ചെണ്ണ അര ലിറ്റര്‍ സബ്സിഡി നിരക്കിലും അര ലിറ്റര്‍ പൊതുവിപണി നിരക്കിലുമാണ് ലഭിക്കുക. 1 ലിറ്ററിന് 319 രൂപ. പൊതുവിപണിയില്‍ 466 രൂപ 38 പൈസയാണ് വില.