PM Kisan: പിഎം കിസാന്‍ 20ാം ഗഡു ഉടന്‍ ലഭിക്കും; തെറ്റായ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്ന് നിര്‍ദേശം
PM Kisan 20th Instalment: പ്രധാനമന്ത്രി കിസാന്‍ പദ്ധതിയുടെ 20ാം ഗഡു ഉടന്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഉദ്ഘാടന ചടങ്ങിന്റെ ഔദ്യോഗിക തീയതിയോ സ്ഥലമോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പിഎം കിസാന്‍ പദ്ധതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി തീയതി പ്രഖ്യാപിക്കും.

പ്രതീകാത്മക ചിത്രം
പിഎം കിസാന്‍ പദ്ധതിയുടെ 20ാം ഗഡു ലഭിക്കാന്‍ ഇനി അധികം ദിവസങ്ങള്‍ ബാക്കിയില്ല. എന്നാല്‍ അതിന് മുന്നോടിയായി പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്കായി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ് കേന്ദ്ര കൃഷി, കര്‍ഷകക്ഷേമ മന്ത്രാലയം. പിഎം കിസാന്‍ പദ്ധതിയുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു.
കര്‍ഷക സഹോദരീ, സഹോദരന്മാരെ, പിഎം കിസാന്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന തെറ്റായ വിവരങ്ങള്‍ സൂക്ഷിക്കുക. https://pmkisan.gov.in, @pmkisanofficial. എന്ന വെബ്‌സൈറ്റുകളില്‍ വരുന്ന വാര്‍ത്തകള്‍ മാത്രം വിശ്വസിക്കുക. വ്യാജ ലിങ്കുകള്‍, കോളുകള്‍, സന്ദേശങ്ങള്‍ എന്നിവയില്‍ നിന്നും അകന്നുനില്‍ക്കുക, എന്നും നിര്‍ദേശത്തില്‍ പറയുന്നു.
20ാം ഗഡു എപ്പോള്‍ ലഭിക്കും?
പ്രധാനമന്ത്രി കിസാന്‍ പദ്ധതിയുടെ 20ാം ഗഡു ഉടന്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഉദ്ഘാടന ചടങ്ങിന്റെ ഔദ്യോഗിക തീയതിയോ സ്ഥലമോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പിഎം കിസാന്‍ പദ്ധതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി തീയതി പ്രഖ്യാപിക്കും.
എക്‌സ് പോസ്റ്റ്
किसान भाइयों और बहनों, PM-KISAN के नाम पर सोशल मीडिया पर फैल रही झूठी सूचनाओं से सावधान रहें।
सिर्फ https://t.co/vEPxtzRca7 और @pmkisanofficial पर ही भरोसा करें।
🔗 फर्जी लिंक, कॉल और मैसेज से दूर रहें।#PMKISAN #FakeNewsAlert #PMKisan20thInstallment pic.twitter.com/7yZXp9qVGF
— PM Kisan Samman Nidhi (@pmkisanofficial) July 18, 2025
Also Read: PM Kissan Samman Nidhi: അടിച്ചു മോനെ ലോട്ടറി, പിഎം കിസാൻ സമ്മാൻ നിധി അക്കൗണ്ടിൽ! എങ്ങനെ പരിശോധിക്കാം
എന്തുകൊണ്ട് വൈകുന്നു?
പ്രധാനമന്ത്രി കിസാന്‍ പദ്ധതിയുടെ 19ാം ഗഡു ഫെബ്രുവരിയിലാണ് വന്നത്. സാധാരണയായി നാല് മാസത്തിലൊരിക്കല്‍ ഗഡു പുറത്തിറങ്ങാറുണ്ട്. ജൂണില്‍ പണം വരുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. എന്തുകൊണ്ടാണ് വൈകുന്നത് എന്നതില്‍ ഔദ്യോഗികമായ അറിയിപ്പുകളൊന്നും തന്നെ ഇതുവരെ വന്നിട്ടില്ല.