AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

PM Kisan: പിഎം കിസാന്‍ 20ാം ഗഡു വാങ്ങേണ്ടേ? ഇ കെ വൈസി നിര്‍ബന്ധം, എങ്ങനെ ചെയ്യാം

PM Kisan 20th Instalment: ഇനി മുതല്‍ പദ്ധതിയില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ നിങ്ങള്‍ ഇ കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കിയിരിക്കണം. സുതാര്യത ഉറപ്പാക്കുന്നതിനും ഇടനിലക്കാരെ ഒഴിവാക്കാനും ഫണ്ടുകള്‍ ശരിയായ ബാങ്ക് അക്കൗണ്ടുകളില്‍ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനുമാണ് പുതിയ നടപടി.

PM Kisan: പിഎം കിസാന്‍ 20ാം ഗഡു വാങ്ങേണ്ടേ? ഇ കെ വൈസി നിര്‍ബന്ധം, എങ്ങനെ ചെയ്യാം
ഇന്ത്യന്‍ രൂപ Image Credit source: PTI
shiji-mk
Shiji M K | Published: 21 Jun 2025 10:24 AM

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് 20ാം ഗഡു ലഭിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. എന്നാല്‍ അടുത്ത പേയ്‌മെന്റ് ലഭിക്കണമെങ്കില്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ നിങ്ങള്‍ പാലിക്കേണ്ടതുണ്ട്.

ഇ കെവൈസി നിര്‍ബന്ധം

ഇനി മുതല്‍ പദ്ധതിയില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ നിങ്ങള്‍ ഇ കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കിയിരിക്കണം. സുതാര്യത ഉറപ്പാക്കുന്നതിനും ഇടനിലക്കാരെ ഒഴിവാക്കാനും ഫണ്ടുകള്‍ ശരിയായ ബാങ്ക് അക്കൗണ്ടുകളില്‍ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനുമാണ് പുതിയ നടപടി.

കെവൈസി പൂര്‍ത്തിയാക്കാം

ഇ കെവൈസി നിങ്ങള്‍ക്ക് തന്നെ വളരെ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നതാണ്. പിഎം കിസാന്‍ പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും ഇതിനുള്ള സൗകര്യം ലഭ്യമാണ്. ഒടിപി ഉപയോഗിച്ചാണ് കെവൈസി പൂര്‍ത്തിയാക്കുന്നത്.

  1. https://pmkisan.gov.in ഔദ്യോഗിക പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.
  2. ശേഷം ഇ കെവൈസി ഓപ്ഷനില്‍ ക്ലിക്ക് ചെയ്യാം.
  3. ആധാര്‍ നമ്പര്‍ നല്‍കുക.
  4. ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒടിപി ശരിയായി നല്‍കാം.
  5. ഒടിപി പരിശോധന വിജയിക്കുന്നതോടെ ഇ കെവൈസി പൂര്‍ത്തിയാകും.

മുഖം തിരിച്ചറിയല്‍

 

  1. പിഎം കിസാന്‍ മൊബൈല്‍ ആപ്പും ആധാര്‍ ഫേസ് ആര്‍ഡി ആപ്പും ഡൗണ്‍ലോഡ് ചെയ്യുക.
  2. പിഎം കിസാന്‍ ആപ്പ് തുറന്ന് നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
  3. ശേഷം ബെനിഫിഷറി സ്റ്റാറ്റസിലേക്ക് പോകുക.
  4. ഇ കെവൈസി സ്റ്റാറ്റസില്‍ ഇല്ലെന്ന് എന്ന് കാണിച്ചാല്‍, ഇ കെവൈസിയില്‍ ക്ലിക്ക് ചെയ്യാം.
  5. നിങ്ങളുടെ ആധാര്‍ നമ്പര്‍ നല്‍കി മുഖം സ്‌കാന്‍ ചെയ്യണം.
  6. മുഖം സ്‌കാന്‍ ചെയ്താല്‍ ഇ കെവൈസി പൂര്‍ത്തിയായതായി കാണാം

അടുത്ത ഗഡു എന്ന്

പിഎം കിസാന്റെ 20ാം ഗഡു ഈ മാസം തന്നെ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് എത്തുമെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.