AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Budget 2024: ഇത്തവണത്തെ ബജറ്റിൽ കേരളത്തിൽ കർഷകർ പ്രതീക്ഷയർപ്പിക്കണോ?

PM Kisan Samman Nidhi: നിലവിൽ 2,000 രൂപയുടെ മൂന്ന് ഗഡുക്കളായി ആകെ 6,000 രൂപയാണ് പ്രതിവർഷം കർഷകർക്ക് നേരിട്ട് ബാങ്ക് അക്കൗണ്ടിൽ ലഭിക്കുന്നത്. ഈ തുക ഉയർത്തി ഇത് 8,000 രൂപയോ 10,000 രൂപയോ ആക്കുമെന്നാണ് കരുതപ്പെടുന്നത്.

Budget 2024: ഇത്തവണത്തെ ബജറ്റിൽ കേരളത്തിൽ കർഷകർ പ്രതീക്ഷയർപ്പിക്കണോ?
Aswathy Balachandran
Aswathy Balachandran | Published: 18 Jul 2024 | 08:05 PM

തിരുവനന്തപുരം: ബജറ്റ് പ്രതീക്ഷയിലാണ് രാജ്യം മുഴുവനിപ്പോൾ. കേരളത്തിന് ഇത്തവണ എന്തെല്ലാം പ്രതീക്ഷിക്കാം എന്നതാണ് മലയളികൾ ചിന്തിക്കുക. കർഷകർക്ക് ഇതിൽ എത്രമാത്രം പ്രതീക്ഷ അർപ്പിക്കാം എന്നത് മറ്റൊരു പ്രധാന കാര്യം.
ചെറുകിട, ഇടത്തരം കർഷകർക്ക് വരുമാന പിന്തുണ ഉറപ്പാക്കാനായി ആരംഭിച്ച പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി ആണ് ഇതിനു പിന്നിൽ. ഈ പദ്ധതിയ്ക്കുള്ള ആനുകൂല്യം ബജറ്റിൽ കേന്ദ്രസർക്കാർ വർധിപ്പിച്ചേക്കും എന്ന അഭ്യൂഹങ്ങൾ ഉയർന്നതോടെയാണ് കേരളത്തിലെ കർഷകരും പ്രതീക്ഷിക്കുന്നത്.

നിലവിൽ 2,000 രൂപയുടെ മൂന്ന് ഗഡുക്കളായി ആകെ 6,000 രൂപയാണ് പ്രതിവർഷം കർഷകർക്ക് നേരിട്ട് ബാങ്ക് അക്കൗണ്ടിൽ ലഭിക്കുന്നത്. ഈ തുക ഉയർത്തി ഇത് 8,000 രൂപയോ 10,000 രൂപയോ ആക്കുമെന്നാണ് കരുതപ്പെടുന്നത്.
കേരളത്തിൽ ഈ പദ്ധതിയുടെ ഭാ​ഗമായി 23.4 ലക്ഷം പേരുണ്ട്. ഇത്രയും പേരുടെ പ്രതീക്ഷകളാണ് പദ്ധതിയ്ക്ക് മേൽ ഉള്ളത്. ഇത് തമിഴ്നാട്ടിലേതിനേക്കാൾ കൂടുതലാണ് കേരളത്തിലെ കണക്ക്.

ALSO READ: വീട് വാങ്ങാൻ പോകുന്നവർക്ക് സന്തോഷ വാർത്ത, നികുതിയിൽ മാറ്റങ്ങൾ വരാ

തമിഴ്നാട്ടിൽ 20.96 ലക്ഷംപേരാണ് അം​ഗങ്ങളായിട്ടുള്ളത്. ജൂലൈ 23നാണ് മൂന്നാം നരേന്ദ്ര മോദി സർക്കാരിൻറെ ആദ്യ സമ്പൂർണ ബജറ്റ് അവതരിപ്പിക്കുന്നത്. മൂന്നാംവട്ടവും പ്രധാനമന്ത്രിയായി ചുമതലയേറ്റ നരേന്ദ്ര മോദി, ആദ്യം ഒപ്പുവച്ചത് പിഎം കിസാൻ തുക വിതരണം ചെയ്യാനുള്ള ഫയലിലായിരുന്നു എന്നത് പ്രത്യേകം ഓർക്കണം. 2,000 രൂപ വീതം 9.3 കോടി കർഷകർക്ക് ലഭ്യമാക്കാൻ 20,000 കോടിയോളം രൂപ വകയിരുത്താനും അന്ന് തീരുമാനം ആയിരുന്നു.

100 ശതമാനവും കേന്ദ്രം പണം ചെലവിടുന്ന പദ്ധതിയാണ് പിഎം കിസാൻ എന്ന് പ്രത്യേകം ഓർക്കണം. കർഷക രോഷമാണ് പ്രതീക്ഷയ്ക്കൊത്ത് വിജയം കൊയ്യാൻ കഴിയാതിരുന്നതിന്റെ കാരണമെന്ന ചിന്ത മോദി സർക്കാരിനുണ്ട്. അതുകൊണ്ടുതന്നെ
കർഷകരെ കൂടെ നിർത്താൻ ബജറ്റിൽ ഈ പദ്ധതിയിലേക്ക് കാര്യമായ വകയിരുത്തൽ ഉണ്ടാകുമെന്നുവേണം പ്രതീക്ഷിക്കാൻ. കൂടാതെ മഹാരാഷ്ട്രയിലും ഉത്തർപ്രദേശിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു എന്ന വസ്തുതയും പരി​ഗണിക്കപ്പെട്ടേക്കാം.