AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

PM Kisan Samman Nidhi 2025: പിഎം കിസാൻ; അക്കൗണ്ടിൽ 2,000 രൂപ എത്തിയോ? ഇല്ലെങ്കിൽ ചെയ്യേണ്ടത്…

PM Kisan Samman Nidhi 2025: ആധാർ നമ്പറിലെ പിശകുകൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങളിലെ തെറ്റുകൾ, ഇ-കെ.വൈ.സി പൂർത്തിയാക്കാത്തതെല്ലാം തുക നിരസിക്കാൻ കാരണമായേക്കാം.

PM Kisan Samman Nidhi 2025: പിഎം കിസാൻ; അക്കൗണ്ടിൽ 2,000 രൂപ എത്തിയോ? ഇല്ലെങ്കിൽ ചെയ്യേണ്ടത്…
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Published: 08 Oct 2025 12:56 PM

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ 20-ാം ഗഡു ലഭിച്ചതിന് പിന്നാലെ, 21-ാം ഗഡുവായ 2,000 രൂപയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഗുണഭോക്താക്കൾ. അടുത്ത ഗഡു ലഭിക്കാൻ നിങ്ങൾക്ക് അർഹതയുണ്ടോ എന്നും, അഥവാ തുക ലഭിക്കാൻ എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടെങ്കിൽ അത് എങ്ങനെ പരിഹരിക്കാമെന്നും അറിഞ്ഞാലോ…

നിലവിലെ സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം?

ആദ്യം PMKISAN.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

വെബ്സൈറ്റിൻ്റെ ഹോം പേജിൽ കാണുന്ന ‘Beneficiary Status’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ രജിസ്ട്രേഷൻ നമ്പർ അല്ലെങ്കിൽ മൊബൈൽ നമ്പർ നൽകുക.

ആവശ്യമായ വിവരങ്ങൾ നൽകിയ ശേഷം ‘Get Data’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ സ്റ്റാറ്റസ് സ്ക്രീനിൽ കാണാം.

“Approved” എന്നാണെങ്കിൽ ഈ ഗഡു ഉടൻ തന്നെ നിങ്ങളുടെ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യപ്പെടും.

“Pending” എന്നാണെങ്കിൽ തുക കൈമാറ്റം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്, അല്ലെങ്കിൽ ചില വിവരങ്ങൾ ശരിയാക്കാനുണ്ട് എന്നാണർത്ഥം.

“Rejected” എന്നാണെങ്കിൽ തുക നിരസിച്ചിരിക്കുന്നു എന്നാണ് അർത്ഥം.

ALSO READ: റിട്ടയര്‍ ചെയ്യാനായി 55 വയസുവരെ കാത്തിരിക്കേണ്ട; അറിയാം ഫയര്‍ സ്‌കോര്‍ എന്താണെന്ന്‌

തുക ലഭിക്കാതെ വന്നാൽ എന്തു ചെയ്യണം?

നിങ്ങൾക്ക് 21-ാമത് ഗഡു ലഭിച്ചിട്ടില്ലെങ്കിലോ സ്റ്റാറ്റസ് പെൻഡിംഗ് അല്ലെങ്കിൽ റിജക്റ്റഡ് എന്ന് കാണിക്കുകയോ ആണെങ്കിൽ, അതിൻ്റെ കാരണം കണ്ടെത്തി ഉടൻ പരിഹരിക്കാൻ ശ്രമിക്കുക. ആധാർ നമ്പറിലെ പിശകുകൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങളിലെ തെറ്റുകൾ, ഇ-കെ.വൈ.സി പൂർത്തിയാക്കാത്തതെല്ലാം തുക നിരസിക്കാൻ കാരണമായേക്കാം.

പരിഹാര മാർഗ്ഗങ്ങൾ

നിങ്ങളുടെ ബാങ്ക് അക്കൗണ്ട്, ആധാർ വിവരങ്ങൾ എന്നിവ ഔദ്യോഗിക വെബ്സൈറ്റിൽ പരിശോധിച്ച് തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തുക.

അടുത്തുള്ള കൃഷി വകുപ്പ് ഓഫീസിലോ അല്ലെങ്കിൽ സി.എസ്.സി സെന്ററിലോ പരാതി നൽകുക. അവിടുത്തെ ഉദ്യോഗസ്ഥർ നിങ്ങളുടെ വിവരങ്ങൾ പരിശോധിച്ച് അപ്ഡേറ്റ് ചെയ്യുന്നതാണ്.

കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പരാതികൾ അറിയിക്കുന്നതിനും പ്രധാനമന്ത്രി കിസാൻ ഹെൽപ്പ് ലൈൻ നമ്പറുകളായ 155261 അല്ലെങ്കിൽ 1800115526 എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്.