Post Office RD: പോസ്റ്റ് ഓഫീസ് എഫ്ഡിയിൽ 1 ലക്ഷം നിക്ഷേപിച്ചാൽ എത്ര രൂപ ലഭിക്കും?

Invest 1 Lakh in Post Office FD and Earn Up to 7.5% Interest: കേന്ദ്ര സര്‍ക്കാര്‍ പിന്തുണയുള്ള ഈ ചെറുകിട സമ്പാദ്യ പദ്ധതിയില്‍ ഒരു നിശ്ചിത തുക നിക്ഷേപിച്ച് ഉറപ്പുള്ള പലിശ നേടാം. ഓഹരി വിപണിയിലെ ഏറ്റക്കുറച്ചിലുകളെക്കുറിച്ച് ആശങ്കപ്പെടാതെ പണം നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ പദ്ധതി അനുയോജ്യമായേക്കാം.

Post Office RD: പോസ്റ്റ് ഓഫീസ് എഫ്ഡിയിൽ 1 ലക്ഷം നിക്ഷേപിച്ചാൽ എത്ര രൂപ ലഭിക്കും?

പ്രതീകാത്മക ചിത്രം

Published: 

12 Nov 2026 | 10:44 AM

സുരക്ഷിതമായ നിക്ഷേപത്തിലൂടെ സ്ഥിരമായ വരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് പരിഗണിക്കാവുന്ന പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്. കേന്ദ്ര സര്‍ക്കാര്‍ പിന്തുണയുള്ള ഈ ചെറുകിട സമ്പാദ്യ പദ്ധതിയില്‍ ഒരു നിശ്ചിത തുക നിക്ഷേപിച്ച് ഉറപ്പുള്ള പലിശ നേടാം. ഓഹരി വിപണിയിലെ ഏറ്റക്കുറച്ചിലുകളെക്കുറിച്ച് ആശങ്കപ്പെടാതെ പണം നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ പദ്ധതി അനുയോജ്യമായേക്കാം.

ഒരു വര്‍ഷം, രണ്ട് വര്‍ഷം, മൂന്ന് വര്‍ഷം, അഞ്ച് വര്‍ഷം എന്നിങ്ങനെ നാല് കാലാവധികളില്‍ നിക്ഷേപം നടത്താം. 2026 നവംബറില്‍ ലഭ്യമായ നിരക്കുകള്‍ പ്രകാരം കാലാവധിക്കനുസരിച്ച് 6.9 ശതമാനം മുതല്‍ 7.5 ശതമാനം വരെയാണ് വാര്‍ഷിക പലിശ.

പോസ്റ്റ് ഓഫീസ് എഫ്ഡി പലിശ നിരക്കുകള്‍

  • ഒരു വര്‍ഷം- 6.9%
  • രണ്ട് വര്‍ഷം- 7.0%
  • മൂന്ന് വര്‍ഷം- 7.1%
  • അഞ്ച് വര്‍ഷം- 7.5%

1 ലക്ഷം നിക്ഷേപിച്ചാല്‍ എത്ര രൂപ ലഭിക്കും?

  • 1 വര്‍ഷം- 1,07,081
  • 2 വര്‍ഷം- 1,14,888
  • 3 വര്‍ഷം- 1,23,508
  • 5 വര്‍ഷം- 1,44,995

Also Read: മാസം 5,000 രൂപ വീതം നിക്ഷേപിച്ചാൽ 10 വർഷം കൊണ്ട് 8.5 ലക്ഷം നേടാം; എസ്ബിഐയോ പോസ്റ്റ് ഓഫീസോ മികച്ചത്?

അഞ്ച് വര്‍ഷത്തെ നിക്ഷേപത്തിന് നികുതി ഇളവും

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിന്റെ അഞ്ച് വര്‍ഷത്തെ പദ്ധതിക്ക് ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം നികുതി ഇളവിന് അര്‍ഹതയുണ്ട്. പഴയ നികുതി സമ്പ്രദായം തിരഞ്ഞെടുക്കുന്നവര്‍ക്ക് മറ്റ് അര്‍ഹമായ നിക്ഷേപങ്ങളും ചെലവുകളും ഉള്‍പ്പെടെ ഒരു സാമ്പത്തിക വര്‍ഷം പരമാവധി 1.5 ലക്ഷം രൂപ വരെ ഇളവ് ലഭിക്കും.

എന്നാല്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഒരു വര്‍ഷം, രണ്ട് വര്‍ഷം, മൂന്ന് വര്‍ഷം എന്നീ നിക്ഷേപങ്ങള്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല. കൂടാതെ, നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന പലിശ നികുതി ബാധകമായ വരുമാനമാണ്. അതിനാല്‍ പദ്ധതി പൂര്‍ണമായും നികുതിരഹിതമല്ല.

പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയുണ്ട്. ബാങ്ക് സ്ഥിരനിക്ഷേപങ്ങളില്‍ പലിശ നിരക്ക് ഓരോ ബാങ്കും തീരുമാനിക്കുന്നതാണ്. ബാങ്ക് നിക്ഷേപങ്ങള്‍ക്ക് ഡിഐസിജിസി മുഖേന ഒരു നിക്ഷേപകന് ഒരു ബാങ്കില്‍ പരമാവധി അഞ്ച് ലക്ഷം രൂപ വരെയാണ് ഇന്‍ഷുറന്‍സ് പരിരക്ഷ.

English Summary

The Post Office Time Deposit Scheme offers fixed interest rates ranging from 6.9% to 7.5% for investment periods of one, two, three and five years. The article explains the estimated returns on a ₹1 lakh deposit, five-year tax benefits, interest payment rules and premature withdrawal conditions.

Loading...
Unable to load recommendations.
Follow Us
സ്ത്രീകൾ ദിവസവും എത്ര മുട്ട കഴിക്കണം? ഇതറിയാതെ പോകല്ലേ
ഐഫോൺ 16 -ന് ആമസോണിൽ 10000 രൂപ ബാങ്ക് ഡിസ്കൗണ്ട്
ഹീറോയുടെ സ്റ്റൈലൻ ബൈക്ക് - കരീഷ്മ XMR
ഫ്രിഡ്ജിൽ കല്ലുപ്പ് വെച്ചാലുള്ള ഗുണം അറിയണോ? അത്ഭുതം കാണാം
കരടിയെ പിന്തുടർന്ന് കടുവ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്