Post Office Savings Scheme: പിപിഎഫൊക്കെ എന്ത്…പോസ്റ്റ് ഓഫീസിന്റെ ഈ പദ്ധതികള്‍ ബെസ്റ്റാണ്
PPF vs Post Office schemes Interest Rates: പോസ്റ്റ് ഓഫീസ് സേവിങ്‌സ് സ്‌കീമുകള്‍, ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍, പിപിഎഫുകള്‍ എന്നിവയിലെല്ലാം പണം നിക്ഷേപിക്കുന്നവരുണ്ട്. പലരും ഇവ ഓരോന്നും തമ്മിലുള്ള ലാഭനഷ്ട സാധ്യതകള്‍ വിലയിരുത്താതെയാണ് നിക്ഷേപം നടത്തുന്നത്.

പ്രതീകാത്മക ചിത്രം
ഇന്ത്യയില്‍ കൂടുതലാളുകളും പണം നിക്ഷേപിക്കാനായി തിരഞ്ഞെടുക്കുന്നത് പോസ്റ്റ് ഓഫീസുകളെയാണ്. സുരക്ഷിതവും സ്ഥിരവുമായ വരുമാനം നല്‍കാന്‍ പോസ്റ്റ് ഓഫീസ് പദ്ധതികള്‍ക്ക് സാധിക്കും എന്നതാണ് അതിന് പ്രധാന കാരണം. പോസ്റ്റ് ഓഫീസ് സേവിങ്‌സ് സ്‌കീമുകള്‍, ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍, പിപിഎഫുകള്‍ എന്നിവയിലെല്ലാം പണം നിക്ഷേപിക്കുന്നവരുണ്ട്. പലരും ഇവ ഓരോന്നും തമ്മിലുള്ള ലാഭനഷ്ട സാധ്യതകള്‍ വിലയിരുത്താതെയാണ് നിക്ഷേപം നടത്തുന്നത്.
ബാങ്ക് എഫ്ഡികള്‍, പിപിഎഫുകള്‍ പോലുള്ള പരമ്പരാഗത മാര്‍ഗങ്ങളെ അപേക്ഷിച്ച് മികച്ച വരുമാനം നല്‍കാന്‍ പോസ്റ്റ് ഓഫീസ് വിഭാവനം ചെയ്യുന്ന മറ്റ് പല പദ്ധതികള്‍ക്കും സാധിക്കും. 2026 ജനുവരി 1 മുതല്‍ 31 വരെയുള്ള ചെറുകിട സമ്പാദ്യ പദ്ധതികള്‍ക്കുള്ള പലിശ നിരക്കുകള്‍ സര്‍ക്കാര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. അതുപ്രകാരം, പെണ്‍കുട്ടികള്‍ക്കായുള്ള നിക്ഷേപം, മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള നിക്ഷേപം, ടൈം ഡെപ്പോസിറ്റ് തുടങ്ങി ഏതില്‍ നിന്നാണ് കൂടുതല്‍ ലാഭം നേടാനാകുന്നതെന്ന് നോക്കാം.
2026 മുതല്‍ പണം നിക്ഷേപിച്ച് തുടങ്ങാന്‍ പദ്ധതിയിടുന്നവര്‍ക്ക് ആകര്‍ഷകവും വിശ്വസനീയവുമായ പലിശ നിരക്കുകളാണ് കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഉയര്‍ന്ന പലിശ മാത്രമല്ല, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ നിങ്ങളുടെ പണത്തെ സുരക്ഷിതമായി കാത്തുസൂക്ഷിക്കുകയും ചെയ്യുന്നുണ്ട്.
നിലവില്‍ പിപിഎഫ് പദ്ധതിക്ക് 7.1 ശതമാനം പലിശയാണ് പ്രതിവര്‍ഷം ലഭിക്കുന്നത്. എന്നാല്‍ ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്ന വേറെയും ഒട്ടനവധി സമ്പാദ്യ പദ്ധതികളുണ്ട്, അവ ചുവടെ കൊടുത്തിരിക്കുന്നു.
Also Read: Senior Citizens Savings Scheme: 3 മാസത്തിലൊരിക്കൽ 61,500 രൂപ വീട്ടിലെത്തും; ചെയ്യേണ്ടത് ഇത്രയും
സുകന്യ സമൃദ്ധി യോജന: 8.2 ശതമാനം
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം: 8.2 ശതമാനം
ദേശീയ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് (NSC): 7.7 ശതമാനം
കിസാന്‍ വികാസ് പത്ര (KVP): 7.5 ശതമാനം
പ്രതിമാസ വരുമാന പദ്ധതി (MIS): 7.4 ശതമാനം
5-വര്‍ഷ ടിഡി: 7.5 ശതമാനം
അപകട സാധ്യതയില്ല എന്നതാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ ഏറ്റവും പ്രധാന ആകര്‍ഷണം. നിങ്ങളുടെ നിക്ഷേപത്തിന് ഗ്യാരണ്ടി നല്‍കുന്നത് സര്‍ക്കാരാണ്.
നിരാകരണം: ഓഹരി വിപണിയിലെ നിക്ഷേപങ്ങൾ വിപണിയിലെ ലാഭനഷ്ടങ്ങൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.