Post Office TD: ഒരു ലക്ഷം രൂപയ്ക്ക് 44,995 രൂപ പലിശ; ഈ പോസ്റ്റ് ഓഫീസ് പദ്ധതിയെ കുറിച്ച് അറിയില്ലേ?
Post Office TD Details: ബാങ്ക് എഫ്ഡികളേക്കാളും മികച്ച പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്. ബാങ്ക് എഫ്ഡികളിൽ ലഭിക്കുന്ന പലിശയേക്കാൾ കൂടുതൽ ഇവിടെ നിന്ന് ലഭിക്കുന്നു. ജോയിന്റ് അക്കൗണ്ടുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.
കത്തുകൾ എഴുതി അയക്കുന്നതിനും പാഴ്സലുകൾ അയക്കുന്നതിനും മാത്രമുള്ളതാണ് പോസ്റ്റ് ഓഫീസുകൾ എന്ന തെറ്റായ ധാരണ പലർക്കുമുണ്ട്. എന്നാൽ ബാങ്കുകളെ പോലെ വിപുലമായ ബാങ്കിംഗ്, സേവിംഗ് സ്കീമുകളും ഇവ നൽകുന്നുണ്ടെന്ന് അറിയാമോ? RD, TD, MIS, PPF, SSA, KVP എന്നിങ്ങനെ നിര നീളുന്നു. ഇവയിൽ ഏറ്റവും ജനപ്രിയമായ നിക്ഷേപ പദ്ധതിയാണ് ടൈം ഡെപ്പോസിറ്റ് (TD).
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്
പല ബാങ്ക് എഫ്ഡികളേക്കാളും മികച്ച പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്. ബാങ്ക് എഫ്ഡികളിൽ ലഭിക്കുന്ന പലിശയേക്കാൾ കൂടുതൽ ഇവിടെ നിന്ന് ലഭിക്കുന്നു. ഈ പദ്ധതിയിൽ ഒന്ന് മുതൽ 5 വർഷത്തേക്ക് പണം നിക്ഷേപിക്കാവുന്നതാണ്. നിലവിൽ, തപാൽ വകുപ്പ് ഒരു വർഷത്തേക്ക് 6.9%, രണ്ട് വർഷത്തേക്ക് 7.0%, മൂന്ന് വർഷത്തേക്ക് 7.1%, അഞ്ച് വർഷത്തേക്ക് 7.5% എന്നിങ്ങനെയാണ് വാഗ്ദാനം ചെയ്യുന്നത്.
ALSO READ: അലവന്‍സെല്ലാം പോകും, 15,000 ത്തിന് താഴെ ബേസിക് പേ ഉള്ളവര്‍ക്ക് നഷ്ടമാകുന്നത് ഇത്രയും തുക
പദ്ധതിയിൽ നിക്ഷേപം ആരംഭിക്കാൻ ലക്ഷങ്ങളുടെ ആവശ്യമില്ല. 1,000 രൂപയിൽ താഴെ മാത്രം ഉപയോഗിച്ച് നിങ്ങൾക്ക് ഒരു അക്കൗണ്ട് തുറക്കാവുന്നതാണ്. നിക്ഷേപിക്കേണ്ട തുകയ്ക്ക് പരിധികളുമില്ല. ജോയിന്റ് അക്കൗണ്ടുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.
ഒരു ലക്ഷം രൂപയ്ക്ക് പലിശ എത്ര?
7.5% പലിശ നിരക്കിൽ അഞ്ച് വർഷത്തേക്ക് ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ, നിങ്ങൾക്ക് 44,995 രൂപ പലിശയായി ലഭിക്കും. അതായത് കാലാവധി പൂർത്തിയാകുമ്പോൾ, നിങ്ങളുടെ മുതലും ഉൾപ്പെടെ ആകെ 1,44,995 രൂപ ലഭിക്കും.
അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാൽ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.