Provident Fund withdrawals by ATM: പെൻഷൻ എടിഎം വഴി കിട്ടും; ജീവനക്കാർക്ക് സന്തോഷ വാർത്ത

Provident Fund withdrawals by ATM: ഓൺലൈനായി ക്ലെയിം സമർപ്പിച്ച് പണം ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുക എന്നതാണ് ഈ പുതിയ പദ്ധതിയുടെ ലക്ഷ്യം....

Provident Fund withdrawals by ATM: പെൻഷൻ എടിഎം വഴി കിട്ടും; ജീവനക്കാർക്ക് സന്തോഷ വാർത്ത

Provident Fund Withdrawals By Atm

Published: 

05 Dec 2025 07:55 AM

‌ജീവനക്കാർക്ക് സന്തോഷവാർത്ത. പെൻഷൻ വാങ്ങാൻ ഇനി ക്യൂ നിന്ന് സമയം കളയണ്ട.. തൊട്ടടുത്ത നിങ്ങളുടെ എടിഎം വഴി ഇനി പെൻഷൻ ലഭിക്കും. ഇതിനുള്ള സൗകര്യം ഉടൻ നിലവിൽ വരും എന്നാണ് ലഭിക്കുന്ന സൂചന. ജീവനക്കാർക്ക് പുതുവർഷ സമ്മാനമായി ഈ സൗകര്യം ഒരുങ്ങുമെന്നാണ് റിപ്പോർട്ട്.. ഓൺലൈനായി ക്ലെയിം സമർപ്പിച്ച് പണം ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുക എന്നതാണ് ഈ പുതിയ പദ്ധതിയുടെ ലക്ഷ്യം. ഇപിഎഫ്ഒയുടെ പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം ആയ ഇപിഎഫ്ഒ 3.1ഇ‌ആണ് ഇത് നടപ്പിലാക്കുന്നത്.

ഈ സംവിധാനം നിലവിൽ വരുന്നതോടെ യുപിഐ വഴിയും എടിഎമ്മുകൾ വഴിയും പിഎഫ് ഫണ്ടുകൾ തൽക്ഷണം നിങ്ങൾക്ക് പിൻവലിക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ട്. അതായത് നമ്മൾ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കുന്നതുപോലെ ഇപിഎഫ് നൽകുന്ന ഒരു പ്രത്യേക കാർഡ് ഉപയോഗിച്ച് എടിഎം കൗണ്ടറുകളിൽ നിന്ന് പി എഫ് അക്കൗണ്ടിലെ തുക പിൻവലിക്കാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. ഇതുമായി ബന്ധപ്പെട്ട ഐടി അടിസ്ഥാന സൗകര്യങ്ങൾ സജ്ജീകരിക്കുന്നതിനുള്ള പ്രക്രിയകൾ അന്തിമഘട്ടത്തിൽ ആണെന്നും ഇത് എത്രയും വേഗം പ്രാവർത്തികമാകും എന്നും തൊഴിൽമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് വ്യക്തമാക്കുന്നു.

പണം പിൻവലിക്കുക മാത്രമല്ല ഇതിൽ നിന്നും നമുക്ക് ലഭിക്കുന്ന സൗകര്യങ്ങൾ. പി എഫ് അക്കൗണ്ട് ബാലൻസ് യുപിഐ വഴി പരിശോധിക്കാനും ഫണ്ട് ട്രാൻസ്ഫർ ചെയ്യുവാനുമുള്ള സൗകര്യവും പുതിയ പ്ലാറ്റ്ഫോമിൽ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന. എന്നാൽ എടിഎം വഴി പിൻവലിക്കാവുന്ന തുകയ്ക്ക് പരിധി നിശ്ചയിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ. കൂടാതെ നിലവിൽ വിരമിക്കുന്നതിനു മുമ്പുള്ള പി എഫ് പിൻവലിക്കലുകൾക്ക് ബാധകമായ എല്ലാ വ്യവസ്ഥകളും നിയന്ത്രണങ്ങളും അതുപോലെ തുടരുന്നതായിരിക്കും.ഇപിഎഫ്ഒയുടെ ഉയർന്ന തലത്തിലുള്ള സമിതി ഈ നീക്കത്തിന് ഉടൻ അംഗീകാരം നൽകുമെന്നാണ് പ്രതീക്ഷ. ഏഴര കോടിയിലധികം വരുന്ന ഇപിഎഫ്ഒ വരിക്കാർക്ക് ഇത് വലിയ ആശ്വാസമാകും.

കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
അപ്പന്‍ഡിസൈറ്റിസ് ഉണ്ടെന്ന് സംശയമുണ്ടോ? ലക്ഷണങ്ങള്‍ ഇവയാണ്
ഇൻഡക്ഷൻ സ്റ്റൗ പെട്ടെന്ന് കേടാകുന്നുണ്ടോ! കാരണം
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും