Railway Insurance: ട്രെയിന്‍ യാത്രക്കാര്‍ക്ക് വെറും 45 പൈസയ്ക്ക് ഇന്‍ഷുറന്‍സ് കവറേജ്, എങ്ങനെ കിട്ടും?

Railway passengers insurance at 45 paisa: ഓപ്ഷണൽ ട്രാവൽ ഇൻഷുറൻസ് സ്കീം വഴി ഇൻഷുറൻസ് ലഭിക്കുന്നതിന് എല്ലാ നികുതികളും ഉൾപ്പെടെ ഒരു യാത്രയിൽ ഒരു യാത്രക്കാരന് 45 പൈസ മാത്രമാണ്‌ പ്രീമിയം. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ യാത്രാനിരക്കിനൊപ്പം പ്രീമിയം അടയ്ക്കാം

Railway Insurance: ട്രെയിന്‍ യാത്രക്കാര്‍ക്ക് വെറും 45 പൈസയ്ക്ക് ഇന്‍ഷുറന്‍സ് കവറേജ്, എങ്ങനെ കിട്ടും?

Image for representation purpose only

Published: 

07 Aug 2025 14:26 PM

ട്രെയിന്‍ യാത്രികര്‍ക്ക് വെറും 45 പൈസയ്ക്ക് ഇനി ഇന്‍ഷുറന്‍സ് കവറേജ് കിട്ടും. ഓണ്‍ലൈന്‍ ടിക്കറ്റ് അഥവാ ഇ ടിക്കറ്റ് വാങ്ങുന്നവര്‍ക്കാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇ ടിക്കറ്റുകൾ വാങ്ങുമ്പോൾ 45 പൈസ പ്രീമിയം അടച്ച് ഓപ്ഷണൽ ട്രാവൽ ഇൻഷുറൻസ് സ്കീം പ്രയോജനപ്പെടുത്താമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞു. ഓണ്‍ലൈന്‍ വഴിയോ റിസര്‍വേഷന്‍ കൗണ്ടറുകളിലൂടെയോ ടിക്കറ്റ് ബുക്ക് ചെയ്യാം. എന്നാല്‍ ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് മാത്രമേ ഓപ്ഷണൽ ട്രാവൽ ഇൻഷുറൻസ് സ്കീം ലഭ്യമാകൂവെന്ന് മന്ത്രി വ്യക്തമാക്കി.

ഇൻഷുറൻസ് ആനുകൂല്യം ലഭിക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് താല്‍പര്യമുണ്ടെങ്കില്‍ ഈ പദ്ധതി തിരഞ്ഞെടുക്കാം. ഇത് തിരഞ്ഞെടുത്ത് പ്രീമിയം അടച്ചവർക്ക് അധിക ഇൻഷുറൻസ് പരിരക്ഷ ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.

നിലവിൽ, ഓപ്ഷണൽ ട്രാവൽ ഇൻഷുറൻസ് സ്കീം വഴി ഇൻഷുറൻസ് ലഭിക്കുന്നതിന് എല്ലാ നികുതികളും ഉൾപ്പെടെ ഒരു യാത്രയിൽ ഒരു യാത്രക്കാരന് 45 പൈസ മാത്രമാണ്‌ പ്രീമിയമെന്നതിനാല്‍ ഇത് യാത്രക്കാര്‍ക്ക് അമിത ഭാരമാകുന്നില്ല. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ യാത്രാനിരക്കിനൊപ്പം പ്രീമിയം അടയ്ക്കാം.

Also Read: Kerala medisep: സംസ്ഥാന ജീവനക്കാരുടെ മെഡിസെപ് പദ്ധതിയിൽ വൻ മാറ്റങ്ങൾ; ഇൻഷുറൻസ് പരിരക്ഷ അഞ്ച് ലക്ഷമായി ഉയർത്തി

യാത്രക്കാർക്ക് ഇൻഷുറൻസ് കമ്പനിയിൽ നിന്ന് എസ്എംഎസ് ആയോ ഇമെയില്‍ വഴിയോ പോളിസി വിവരങ്ങൾ ലഭിക്കും. നോമിനേഷന്‍ വിശദാംശങ്ങള്‍ നല്‍കുന്നതിനുള്ള ലിങ്കും ഇതിനൊപ്പം ലഭിക്കും. പോളിസി നൽകുന്നതിനും ക്ലെയിം സെറ്റിൽമെന്റിനും ഇൻഷുറൻസ് കമ്പനിക്കാകും നേരിട്ടുള്ള ഉത്തരവാദിത്തം. ക്ലെയിം ബാധ്യത ഇൻഷ്വർ ചെയ്തയാളും ഇൻഷുറൻസ് കമ്പനിയും തമ്മില്‍ മാത്രമാകും.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും