Railway Stocks: റെയില്‍ ഓഹരികള്‍ വാങ്ങിച്ചോ? ബജറ്റിന് മുമ്പ് ഇവ കുതിച്ചുകയറും
Indian Railway Stocks 2026: ഈ നേട്ടം നിലനില്‍ക്കുമോ എന്നതായിരിക്കും നിലവില്‍ നിക്ഷേപകരുടെ മനസിലെ ചോദ്യം. അടുത്ത നാല് മുതല്‍ ആറ് വരെ അല്ലെങ്കില്‍ 12 മാസം വരെയുള്ള കാലയളവില്‍ റെയില്‍വേയില്‍ പണം നിക്ഷേപിക്കുന്നതിനെ കുറിച്ച് നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ?

പ്രതീകാത്മക ചിത്രം
ബജറ്റിനോട് അടുക്കുമ്പോള്‍ ഓഹരി വിപണികളില്‍ ചാഞ്ചാട്ടമുണ്ടാകുന്നത് സ്വാഭാവികമാണ്. റെയില്‍വേ മേഖലയിലാണ് കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകാറുള്ളത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബജറ്റിന് മുമ്പ് റെയില്‍വേയുമായി ബന്ധപ്പെട്ട ഓഹരികള്‍ വാങ്ങിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ഒരു മാസത്തിനിടെ ആര്‍വിഎന്‍എല്‍, ഐആര്‍എഫ്‌സി, ജൂപ്പിറ്റര്‍ വാഗണ്‍സ് തുടങ്ങിയ ഓഹരികള്‍ കൈവരിച്ചത് മികച്ച നേട്ടം.
ഈ നേട്ടം നിലനില്‍ക്കുമോ എന്നതായിരിക്കും നിലവില്‍ നിക്ഷേപകരുടെ മനസിലെ ചോദ്യം. അടുത്ത നാല് മുതല്‍ ആറ് വരെ അല്ലെങ്കില്‍ 12 മാസം വരെയുള്ള കാലയളവില്‍ റെയില്‍വേയില്‍ പണം നിക്ഷേപിക്കുന്നതിനെ കുറിച്ച് നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ?
റെയില്‍വേയുടെ കുതിപ്പ്
ആര്‍വിഎന്‍എല്‍ ഏകദേശം 15 മുതല്‍ 16 ശതമാനം വരെ നേട്ടമാണ് ചുരുങ്ങിയ സമയം കൊണ്ടുണ്ടാക്കിയത്. ഐആര്‍എഫ്‌സി ഏകദേശം 10 ശതമാനവും ജൂപ്പിറ്റര്‍ വാഗണ്‍സ് ഏകദേശം 19 ശതമാനവും വരുമാനം നല്‍കി. ആര്‍വിഎന്‍എല്‍, ഐആര്‍എഫ്‌സി, ജൂപ്പിറ്റര്‍ വാഗണ്‍സ്, റെയില്‍ടെല്‍, ടിറ്റാഗഡ് തുടങ്ങിയ ഓഹരികള്‍ ഇനിയും വളര്‍ച്ച കൈവരിക്കുമെന്നാണ് വിപി റിസര്‍ച്ചിലെ മഹേഷ് എം ഓജ മണി9 നോട് പറയുന്നത്.
ഈ ഓഹരികളില്‍ നേരിയ ഇടിവ് വരുന്നത് വാങ്ങുന്നതിനുള്ള അവസരമായെടുക്കാം. ഈ കമ്പനികള്‍ക്ക് റെയില്‍വേയില്‍ നിന്ന് നിരന്തരം ഓര്‍ഡറുകള്‍ ലഭിക്കുന്നതാണ് നേട്ടത്തിന് കാരണമെന്ന് അദ്ദേഹം പറയുന്നു.
Also Read: Stocks: ദീർഘകാല നിക്ഷേപത്തിന് ഇവ തന്നെ ബെസ്റ്റ്; ഈ അഞ്ച് ഓഹരികൾ നേട്ടം തരും!
ആര്‍വിഎന്‍എല്‍ ഓഹരികള്‍ക്ക് 420 മുതല്‍ 440 രൂപ വരെ വില പ്രതീക്ഷിക്കാം. ജൂപ്പിറ്റര്‍ വാഗണ്‍സ് 435 മുതല്‍ 450 വരെ, ടിറ്റാഗഡില്‍ 9 മുതല്‍ 12 മാസത്തിനുള്ളില്‍ 1050 മുതല്‍ 1100 വരെയും വില പ്രതീക്ഷിക്കാവുന്നതാണ്.
റെയില്‍വേയ്ക്ക് പുറമെ പ്രതിരോധം, ഇന്‍ഫ്രാസ്ട്രചക്ചര്‍, ആരോഗ്യ സംരക്ഷണം, ഇന്‍ഷുറന്‍സ് എന്നീ മേഖലകളിലും സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധ്യതയുണ്ട്.
നിരാകരണം: ഓഹരി വിപണിയിലെ നിക്ഷേപങ്ങൾ വിപണിയിലെ ലാഭനഷ്ടങ്ങൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.