Ration Shop: പോയിട്ട് കാര്യമില്ല, റേഷൻ കടകൾക്ക് രണ്ട് ദിവസം അവധി
Ration Shops to be closed for two days: പൊതുവിഭാഗം കാർഡിന് റേഷൻ വിഹിതം കൂടാതെ, അതാത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് ഒന്ന് മുതൽ രണ്ട് കിലോ വരെ ആട്ട 17 രൂപ നിരക്കിൽ ലഭിക്കും. അന്ത്യോദയ അന്ന യോജന കാർഡിന് 30 കിലോ അരിയും രണ്ട് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും.

Ration Shop
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കില്ല. ജനുവരി ഒന്ന് വ്യാഴാഴ്ച, മന്നംജയന്തിയോടനുബന്ധിച്ച് ജനുവരി രണ്ട് വെള്ളിയാഴ്ച എന്നീ ദിവസങ്ങളിൽ റേഷൻ കടകൾ അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ജനുവരി മാസത്തെ റേഷൻ വിതരണം ജനുവരി 3 (ശനിയാഴ്ച) മുതൽ ആരംഭിക്കുന്നതാണ്.
ജനുവരി മാസത്തെ റേഷൻ വിഹിതം
അന്ത്യോദയ അന്ന യോജന (AAY): 30 കിലോ അരിയും രണ്ട് കിലോ ഗോതമ്പും സൗജന്യമായും, 3 പായാക്കറ്റ് ആട്ട ഏഴ് രൂപ നിരക്കിലും, 1 കിലോ പഞ്ചസാര 27 രൂപ നിരക്കിലും ലഭിക്കും.
മുൻഗണനവിഭാഗം (PHH): കാർഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും, 1 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. കാർഡിന് അനുവദിച്ചിട്ടുള്ള ആകെ ഗോതമ്പിന്റെ അളവിൽ നിന്നും നാല് കിലോ കുറച്ച് അതിന് പകരം നാല് പായ്ക്കറ്റ് ആട്ട 9 രൂപ നിരക്കിലും ലഭിക്കുന്നതാണ്.
പൊതുവിഭാഗം സബ്സിഡി (NPS): കാർഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കിൽ ലഭിക്കും. അതാത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് ഒരു കിലോ അരി മുതൽ രണ്ട് കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിലും ലഭിക്കും.
പൊതുവിഭാഗം (NPNS): കാർഡിന് രണ്ട് കിലോ അരി, കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. കൂടാതെ അതാത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് ഒന്ന് മുതൽ രണ്ട് കിലോ വരെ ആട്ട 17 രൂപ നിരക്കിൽ ലഭിക്കും.
പൊതുവിഭാഗം സ്ഥാപനം( NPI): കാർഡിന് 2 കിലോ അരി, കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. അതാത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് പരമാവധി 1 കിലോ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും.