ITR Refund: ഐടിആര്‍ ഫയല്‍ ചെയ്തിട്ടും റീഫണ്ട് ലഭിച്ചില്ലേ? ഇനി ഇതാണ് ചെയ്യേണ്ടത്
How To ITR Refund Status:റിട്ടേണ്‍ ഫയല്‍ ചെയ്തതിന് ശേഷം റീഫണ്ട് ക്രെഡിറ്റാകാന്‍ വൈകുന്നതിന് പല കാരണങ്ങളുണ്ട്. അവ എന്തെല്ലാമാണെന്നും എങ്ങനെ പരിഹരിക്കാമെന്നും പരിശോധിക്കാം.
ആദായ നികുതി റിട്ടേണ്‍ (ഐടിആര്‍) കൃത്യസമയത്ത് ഫയല്‍ ചെയ്തതിന് ശേഷവും നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് റീഫണ്ട് വന്നില്ലേ? എന്നാല്‍ ഒട്ടും വിഷമിക്കേണ്ട, റിട്ടേണ്‍ ഫയല്‍ ചെയ്തതിന് ശേഷം റീഫണ്ട് ക്രെഡിറ്റാകാന്‍ വൈകുന്നതിന് പല കാരണങ്ങളുണ്ട്. അവ എന്തെല്ലാമാണെന്നും എങ്ങനെ പരിഹരിക്കാമെന്നും പരിശോധിക്കാം.
കാരണങ്ങള്‍ ഇവയാണ്
- ബാങ്ക് വിവരങ്ങളുമായി ബന്ധപ്പെട്ട അല്ലെങ്കില്‍ ഐഎഫ്എസ്‌സി കോഡില്‍ വരുന്ന തെറ്റുകള്‍
- ടിഡിഎസ് അല്ലെങ്കില്‍ ടാക്‌സ് ക്രെഡിറ്റുകളില്‍ സംഭവിക്കുന്ന പിശകുകള്‍
- റീഫണ്ട് പലപ്പോഴും 15 മുതല്‍ 30 ദിവസം എടുത്താകാം ബാങ്ക് അക്കൗണ്ടില്‍ ക്രെഡിറ്റാകുന്നത്
എങ്ങനെ പരിഹരിക്കാം
- ആദായനികുതി വകുപ്പിന്റെ ഇ ഫയലിങ് വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത ശേഷം റീഫണ്ട്/ഡിമാന്‍ഡ് സ്റ്റാറ്റസ് വിഭാഗം പരിശോധിക്കാം
- ഇവിടെ റീഫണ്ട് പ്രോസസ് ചെയ്തിട്ടും പണമെത്തിയിട്ടില്ലെങ്കില്‍ ബാങ്ക് അക്കൗണ്ട് നമ്പറും ഐഎഫ്എസ്‌സി കോഡും നല്‍കി പരിശോധിക്കാം
- വിശദാംശങ്ങള്‍ ശരിയായി നല്‍കിയിട്ടും പണം ഇതുവരെ ക്രെഡിറ്റായില്ലെങ്കില്‍ റീഫണ്ട് റീഇഷ്യൂ അഭ്യര്‍ത്ഥന നല്‍കാം
- അഭ്യര്‍ത്ഥന സമര്‍പ്പിച്ചതിന് ശേഷം റീഫണ്ട് വീണ്ടും നല്‍കുന്നതാണ്
Also Read: ITR Filing 2025: ഐടിആർ ഫയൽ ചെയ്തോ? ഇനി മൂന്ന് ദിവസം കൂടി, ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
സഹായത്തിനായി എന്‍എസ്ഡിഎല്‍
റീഫണ്ട് ഫയല്‍ ഡിസ്പാച്ച് (ആര്‍എഫ്ഡി) കോഡ് പോര്‍ട്ടലില്‍ കാണാന്‍ സാധിക്കുന്നുണ്ടെങ്കിലും പണം ക്രെഡിറ്റായിട്ടില്ലെങ്കില്‍ നിങ്ങള്‍ക്ക് നാഷണല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ് (എന്‍എസ്ഡിഎല്‍) അല്ലെങ്കില്‍ ബാങ്കില്‍ നേരിട്ട് ബന്ധപ്പെടാം. സാങ്കേതിക കാരണങ്ങളും പണമെത്തുന്നതിന് വൈകിപ്പിക്കും.




ശമ്പളം, ബാങ്ക് പലിശ അല്ലെങ്കില്‍ മറ്റ് സ്രോതസുകളില്‍ നിന്നും വരുമാനം ലഭിക്കുന്നവര്‍ അല്ലെങ്കില്‍ ഓഡിറ്റിതര വിഭാഗത്തില്‍ പെടുന്നവര്‍ എന്നിവരുടെ റീഫണ്ടുകള്‍ വേഗത്തില്‍ പ്രോസസ് ചെയ്യപ്പെടുന്നു. ഇവരുടെ വരുമാനം, കിഴിവുകള്‍, ടിഡിഎസ് വിശദാംശങ്ങള്‍ എന്നിവ നേരിട്ട് പോര്‍ട്ടലില്‍ നല്‍കുന്നതാണ് കാലതാമസം കുറയ്ക്കുന്നതിന് കാരണം.