AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Silver: സ്വർണമല്ല, കുതിപ്പിൽ കേമൻ വെള്ളി തന്നെ; വില 3.2 ലക്ഷത്തിലേക്ക്

Silver Rate: 2025-ൽ മാത്രം ഏകദേശം 170% നേട്ടമാണ് വെള്ളി നിക്ഷേപകർക്ക് നൽകിയത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നതും ഇന്ത്യയിലെ വെള്ളി വില ഉയരാൻ മറ്റൊരു കാരണമാണ്.

Silver: സ്വർണമല്ല, കുതിപ്പിൽ കേമൻ വെള്ളി തന്നെ; വില 3.2 ലക്ഷത്തിലേക്ക്
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 12 Jan 2026 | 05:46 PM

റെക്കോർഡുകൾ ഭേദിച്ച് സ്വർണവും വെള്ളിയും മുന്നേറുകയാണ്. പലപ്പോഴും സ്വർണത്തിന്റെ തിളക്കത്തിൽ വെള്ളി രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെടാറാണ് പതിവ്. എന്നാൽ ഇത്തവണ സ്വർണത്തെയും പിൻതള്ളി കുതിപ്പിൽ ഒന്നാമത് വെള്ളിയാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷം എംഎസിഎക്സിൽ വെള്ളി വില 170 % മുന്നേറ്റമാണ് കാഴ്ചവച്ചത്. 2026ലും വെള്ളി റെക്കോർഡുകൾ തകർക്കുമെന്ന് സാമ്പത്തിക വിദ​ഗ്ധർ പറയുന്നു.

പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാളിന്റെ റിപ്പോർട്ട് പ്രകാരം, 2026-ഓടെ ആഭ്യന്തര വിപണിയിൽ വെള്ളി വില കിലോയ്ക്ക് 3.2 ലക്ഷം രൂപ എന്ന റെക്കോർഡ് നിലവാരത്തിലേക്ക് എത്തിയേക്കാം. 2025-ൽ മാത്രം ഏകദേശം 170% നേട്ടമാണ് വെള്ളി നിക്ഷേപകർക്ക് നൽകിയത്.

വ്യാവസായിക ഡിമാൻഡ്, ആ​ഗോള വ്യാപാര സംഘർഷങ്ങൾ, ഇടിഎഫ് നിക്ഷേപത്തിലെ വർദ്ധനവ്, വിതരണത്തിലെ നിയന്ത്രണങ്ങൾ, വിനിമയ ശേഖരത്തിലെ ഇടിവ് തുടങ്ങിയ നിരവധി ഘടകങ്ങൾ വെള്ളി വിലയുടെ കുതിപ്പിന് ആക്കം കൂട്ടുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. വിലയിൽ ചെറിയ ഇടിവുകൾ ഉണ്ടാകുമ്പോൾ വെള്ളി വാങ്ങുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ലാഭകരമായിരിക്കുമെന്ന് മോത്തിലാൽ ഓസ്വാൾ നിർദ്ദേശിക്കുന്നു. 2026-ലേക്ക് 3,20,000 രൂപയാണ് ലക്ഷ്യവിലയായി നിശ്ചയിച്ചിരിക്കുന്നത്.

ALSO READ: വീട്ടിൽ എത്ര വെള്ളി സൂക്ഷിക്കാം? നിയമങ്ങളും, നികുതിയും അറിഞ്ഞിരിക്കാം

 

വെള്ളി വില കുതിപ്പിന് കാരണങ്ങൾ

വ്യാവസായിക ഡിമാൻഡ്: സൗരോർജ്ജ പാനലുകൾ, ഇലക്ട്രിക് വാഹനങ്ങൾ, മറ്റ് ഹരിത ഊർജ്ജ സാങ്കേതികവിദ്യകൾ എന്നിവയുടെ നിർമ്മാണത്തിൽ വെള്ളി ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. ഈ മേഖലകളിലെ വളർച്ച വെള്ളിയുടെ ആവശ്യകത വൻതോതിൽ വർദ്ധിപ്പിച്ചു.

ലഭ്യതയിലെ കുറവ്: കഴിഞ്ഞ അഞ്ച് വർഷമായി വെള്ളിയുടെ ഉത്പാദനത്തേക്കാൾ കൂടുതലാണ് അതിന്റെ ഉപയോഗം. ഖനന മേഖലയിലെ കുറഞ്ഞ നിക്ഷേപവും വിതരണ ശൃംഖലയിലെ തടസ്സങ്ങളും വിപണിയിൽ വെള്ളിയുടെ ക്ഷാമം രൂക്ഷമാക്കിയിട്ടുണ്ട്.

സുരക്ഷിത നിക്ഷേപം: ആഗോള രാഷ്ട്രീയ അനിശ്ചിതത്വങ്ങളും നാണയപ്പെരുപ്പവും കാരണം നിക്ഷേപകർ സ്വർണത്തോടൊപ്പം വെള്ളിയെയും ഒരു സുരക്ഷിത നിക്ഷേപമായി കാണുന്നു.

രൂപയുടെ മൂല്യം: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നതും ഇന്ത്യയിലെ വെള്ളി വില ഉയരാൻ മറ്റൊരു കാരണമാണ്.