AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Silver Rate: പ്രവചനങ്ങൾ ഫലിക്കുമോ? വെള്ളി വില ഉയരുന്നു, പാദസരം വാങ്ങുന്നവർ ഇതൊന്ന് അറിയണം!

Silver Rate in Kerala Today: യുഎസ് ഡോളർ ശക്തി പ്രാപിച്ചെങ്കിലും, സുരക്ഷിത നിക്ഷേപം എന്ന നിലയിലുള്ള വാങ്ങൽ ശക്തമായതിനെ തുടർന്നാണ് സ്വർണ - വെള്ളി വിലയിൽ നേരിയ വർദ്ധനവ് ഉണ്ടായത്.

Silver Rate: പ്രവചനങ്ങൾ ഫലിക്കുമോ? വെള്ളി വില ഉയരുന്നു, പാദസരം വാങ്ങുന്നവർ ഇതൊന്ന് അറിയണം!
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Published: 06 Nov 2025 12:38 PM

ആ​ഗോളവിപണിയിൽ വലിയ ഡിമാൻഡുള്ള പ്രധാന ലോഹങ്ങളാണ് സ്വർണവും വെള്ളിയും. ഒക്ടോബർ മാസത്തിൽ റെക്കോർഡ് കുതിപ്പാണ് ഇരുലോഹങ്ങളും ചേർന്ന് നടത്തിയത്. എന്നാൽ വർഷാവസാനം ചെറിയ ഇടവേളയിലാണ് ലോഹങ്ങൾ. ഒരു പവന് ഒരു ലക്ഷത്തോടടുത്ത സ്വർണവില 90,000ത്തിനും 89,000ത്തിനും ഇടയില്‍ എത്തി.

എന്നാൽ ഇന്ന് സ്വ‍ർണവിലയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തി. നിലവിൽ ഒരു പവൻ സ്വർണത്തിന്റെ വില 89,400 രൂപയാണ്. ഒരു ​ഗ്രാമിന് 11,175 രൂപയാണ് നൽകേണ്ടത്. പൊന്നിനൊപ്പം വെള്ളി വിലയിലും ഏറ്റക്കുറച്ചിലുകൾ സംഭവിക്കുന്നുണ്ട്.

ഇന്ന് ഗ്രാമിന് 164 രൂപ, കിലോഗ്രാമിന് 1,64,000 രൂപ എന്ന നിരക്കിലാണ് വെള്ളി വ്യാപാരം നടക്കുന്നത്. . അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കുന്നുണ്ട്.

ALSO READ: നിലയുറപ്പിക്കാതെ സ്വർണം, വീണ്ടും കൂടി; 320 രൂപയുടെ വർദ്ധനവ്

യുഎസ് ഡോളർ ശക്തി പ്രാപിച്ചെങ്കിലും, സുരക്ഷിത നിക്ഷേപം എന്ന നിലയിലുള്ള വാങ്ങൽ ശക്തമായതിനെ തുടർന്നാണ് സ്വർണ – വെള്ളി വിലയിൽ നേരിയ വർദ്ധനവ് ഉണ്ടായത്. ചെന്നൈ, ഹൈദരാബാദ്, കോയമ്പത്തൂർ, മധുര, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് വെള്ളി വില കൂടുതലായുള്ളത്.

ശക്തമായ വ്യാവസായിക ഡിമാൻഡ്, ആഗോള വിതരണത്തിലെ കുറവ്, രൂപയുടെ മൂല്യത്തകർച്ച എന്നിവയെല്ലാം വെള്ളി വിലയെ സ്വാധീനിക്കുന്നുണ്ട്. സ്വർണ്ണത്തിൽ നിന്ന് വ്യത്യസ്തമായി, വെള്ളി 60%-ത്തിലധികം ഉപയോഗിക്കുന്നത് വ്യാവസായിക ആവശ്യങ്ങൾക്കായാണ്. സോളാർ പാനലുകൾ, ഇലക്ട്രോണിക്സ്, ഇലക്ട്രിക് വാഹനങ്ങൾ തുടങ്ങിയ മേഖലകളിലെ ഉൽപാദനം വെള്ളിക്കുള്ള ഡിമാൻഡ് കൂട്ടുന്നുണ്ട്.