AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Silver Rate: ദേ പോയി, ഇനി എന്ന് താഴോട്ട്? 2026ൽ വെള്ളി വില രണ്ടര ലക്ഷം!

Silver Price Forecast: വെള്ളി വിലയുടെ ഈ കുതിപ്പ് പുതിയ വർഷത്തിലും തുടർന്നേക്കുമെന്നാണ് പ്രവചനങ്ങൾ. കോമർസ്ബാങ്ക് പോലുള്ളവ, 2026-ൽ വെള്ളി വില ഒരു ഔൺസിന് $59 വരെ വർധിക്കുമെന്ന് സൂചിപ്പിക്കുന്നു.

Silver Rate: ദേ പോയി, ഇനി എന്ന് താഴോട്ട്? 2026ൽ വെള്ളി വില രണ്ടര ലക്ഷം!
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Published: 03 Dec 2025 11:24 AM

2025ൽ വെള്ളി വിലയിൽ വൻ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. 979-ന് ശേഷം ഇത്രയും വലിയ നേട്ടം വെള്ളിക്ക് ഇത് ആദ്യമായാണ്. വിലയിൽ 102 ശതമാനം വർദ്ധനവാണ് ഉണ്ടായത്. വെള്ളി വിലയിലെ ഈ മുന്നേറ്റം ആഭരണപ്രേമികൾക്കിടയിൽ ആശങ്ക ഉയർത്തുന്നുണ്ട്. നിലവിൽ കേരളത്തിൽ ​ഗ്രാമിന് 201രൂപയും കിലോയ്ക്ക് 2,01,000 രൂപ എന്ന നിരക്കിലാണ് വെള്ളിയുടെ വ്യാപാരം. അതേസമയം ഡൽഹി, മുംബൈ പോലുള്ള ന​ഗരങ്ങളിൽ കിലോയ്ക്ക് 1,91,000 രൂപ നിരക്കിലാണ് വ്യാപാരം.

വെള്ളി വിലയുടെ ഈ കുതിപ്പ് പുതിയ വർഷത്തിലും തുടർന്നേക്കുമെന്നാണ് പ്രവചനങ്ങൾ. കോമർസ്ബാങ്ക് പോലുള്ളവ, 2026-ൽ വെള്ളി വില ഒരു ഔൺസിന് $59 വരെ വർധിക്കുമെന്ന് സൂചിപ്പിക്കുന്നു. നിലവിലെ കുതിപ്പ് തുടർന്നാൽ വെള്ളി വൈകാതെ 2 ലക്ഷം രൂപ കടന്നേക്കുമെന്നാണ് വിലയിരുത്തൽ. ആഭ്യന്തര വിപണിയിൽ വെള്ളിക്ക് 2026-ന്റെ ആദ്യ പാദത്തിൽ (ജനുവരി മുതൽ മാർച്ച് വരെ) 2,00,000 രൂപ എന്ന ലക്ഷ്യം നേടാൻ കഴിയുമെന്നാണ് വിദഗ്ദ്ധർ പ്രവചിക്കുന്നത്.

 

വെള്ളി വില വർദ്ധനവിന് കാരണം

 

യു.എസ്. ഫെഡറൽ റിസർവ് പലിശ നിരക്കുകൾ കുറയ്ക്കുമെന്ന പ്രതീക്ഷയാണ് വെള്ളി വില കുതിപ്പിന്റെ പ്രധാന കാരണം. അതുപോലെ യു.എസ്. ഡോളർ സൂചികയുടെ മൂല്യം കുറഞ്ഞതും രൂപയുടെ മൂല്യം ഡോളറിനെതിരെ ദുർബലമായതും ആഭ്യന്തര വിപണിയിലെ വെള്ളിയുടെ മൂല്യം വർദ്ധിപ്പിച്ചു.

ALSO READ: സ്വര്‍ണവില 2 ലക്ഷമെത്തും; 2026ല്‍ 5000 ഡോളറിന്റെ ഉയര്‍ച്ച പ്രതീക്ഷിക്കാം

അടുത്തിടെ യു.എസ്. വെള്ളിക്ക് ‘നിർണായക ധാതു’ (Critical Mineral) പദവി നൽകിയത് മറ്റ് രാജ്യങ്ങളെയും കരുതൽ ശേഖരം സൃഷ്ടിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്. അതുപോലെ ലോകമെമ്പാടുമുള്ള വ്യാവസായിക ആവശ്യകതയിലുള്ള ശക്തമായ വർദ്ധനവും വെള്ളി വിലയ്ക്ക് കരുത്തേക്കി. ഇതിൽ മുഖ്യ പങ്ക് വഹിക്കുന്നത് സോളാർ പാനൽ നിർമ്മാണമാണ്.

ഇന്റർനാഷണൽ എനർജി ഏജൻസി പ്രകാരം, 2024 മുതൽ 2030 വരെ 4,000 GW പുതിയ സോളാർ ശേഷി സ്ഥാപിക്കപ്പെടുമെന്നാണ് പ്രതീക്ഷ. 2030 ആകുമ്പോഴേക്കും സോളാർ മേഖലയിൽ നിന്നുള്ള വെള്ളിയുടെ ആവശ്യം മാത്രം പ്രതിവർഷം 150 ദശലക്ഷം ഔൺസിലധികം ഉയർന്നേക്കും. ഈ വർദ്ധനവ് വെള്ളിയുടെ വില ഉയർത്തുന്നതിൽ നിർണ്ണായക പങ്ക് വഹിക്കും.