Silver Rate: മലയാളികളുടെ പ്രിയപ്പെട്ട ആഭരണം, വാങ്ങാൻ ശരിയായ സമയം ഇതോ?
Silver Rate Today, 12 November: അന്താരാഷ്ട്ര വിപണികളിലെ വിലകൾക്കനുസരിച്ച് കേരളത്തിലെ വെള്ളി വിലയിലും മാറ്റങ്ങൾ സംഭവിക്കാറുണ്ട്. ഇന്നത്തെ നിരക്ക് എത്രയെന്ന് പരിശോധിക്കാം..
മലയാളികൾ സ്വർണാഭരണങ്ങൾ കഴിഞ്ഞാൽ പ്രിയം കൂടുതൽ വെള്ളിയോടാണ്. സ്വർണവിലയിലെ ഏറ്റക്കുറച്ചിലുകൾ സാധാരണക്കാരെയും ആഭരണപ്രിയരേയും ആശങ്കയിലാഴ്ത്തുന്നുണ്ട്. എന്നാൽ വെള്ളിയുടെ കാര്യത്തിലോ? അന്താരാഷ്ട്ര വിപണികളിലെ വിലകൾക്കനുസരിച്ച് കേരളത്തിലെ വെള്ളി വിലയിലും മാറ്റങ്ങൾ സംഭവിക്കാറുണ്ട്. ഇന്നത്തെ നിരക്ക് എത്രയെന്ന് പരിശോധിക്കാം..
കേരളത്തിൽ ഇന്നലെ ഒരുകിലോ വെള്ളിക്ക് 1,70,000 രൂപയായിരുന്നു വില. എന്നാലിന്ന് 3,000 രൂപ കൂടിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് വെള്ളി വില ഗ്രാമിന് 173 രൂപയും കിലോഗ്രാമിന് 1,73,000 രൂപയുമായി. ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലും 1,73,000 രൂപയാണ്. മുംബൈ, ഡൽഹി, കൊൽക്കത്ത, ബാംഗ്ലൂർ, പൂനെ, വഡോദര, അഹമ്മദാബാദ് എന്നിവിടങ്ങളിൽ 1,62,000 രൂപയ്ക്കാണ് വെള്ളിയുടെ വ്യാപാരം.
ALSO READ: കണ്ണിന് ‘പൊന്‍’ കണി! കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു
വിലവർദ്ധനവിന് കാരണമായ ഘടകങ്ങൾ
വെള്ളി വിലയിലെ കുതിച്ചുചാട്ടത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ ആഗോള സാമ്പത്തിക ഘടകങ്ങളാണ്. യുഎസ് ഡോളറിന്റെ മൂല്യം ഇടിഞ്ഞത് വെള്ളിക്ക് നേട്ടമായി. ഡോളർ ദുർബലമാകുമ്പോൾ, മറ്റ് കറൻസികൾ ഉപയോഗിച്ച് വെള്ളി വാങ്ങുകയും ഇത് ഡിമാൻഡ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഫെഡറൽ റിസർവ് പലിശനിരക്ക് ഉടൻ കുറച്ചേക്കാം എന്ന പ്രതീക്ഷയാണ് മറ്റൊരു കാരണം. കുറഞ്ഞ പലിശനിരക്ക് സാധാരണയായി സ്വർണ്ണം, വെള്ളി തുടങ്ങിയ ലോഹങ്ങളുടെ വില വർദ്ധിപ്പിക്കുന്നതിലേക്ക് നയിക്കും. അതുപോലെ വെള്ളി ഒരു വ്യാവസായിക ലോഹം കൂടിയാണ്. ആഗോളതലത്തിൽ വ്യാവസായിക ആവശ്യകത വർദ്ധിക്കുന്നത് വെള്ളിയുടെ വില കുതിക്കുന്നതിന് കാരണമാകും.