AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: കണ്ണിന് ‘പൊന്‍’ കണി! കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു

November 12 Gold Rate in Kerala: അന്താരാഷ്ട്ര വിപണിയില്‍ കഴിഞ്ഞ ദിവസം രാവിലെ വന്‍ വര്‍ധനവാണ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയത്. സ്‌പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 3.55 ശതമാനം വര്‍ധിച്ച് 4,143.32 ഡോളറായി ഉയര്‍ന്നു.

Kerala Gold Rate: കണ്ണിന് ‘പൊന്‍’ കണി! കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു
സ്വര്‍ണവില Image Credit source: Parkin Songmor/Getty Images
shiji-mk
Shiji M K | Updated On: 12 Nov 2025 10:10 AM

ഇന്ന് എല്ലാവരുടെയും കണ്ണും മനസും നിറയ്ക്കുന്ന വാര്‍ത്തയുമായാണ് സ്വര്‍ണം എത്തിയത്. 90,000 വിട്ട് വില കുതിച്ച സ്വര്‍ണം വീണ്ടും എല്ലാവരെയും ഞെട്ടിച്ചിരുന്നു. ആ ഞെട്ടലില്‍ നിന്ന് കരകയറും മുമ്പ് വില 92,000 ത്തിലേക്കും എത്തി. നവംബര്‍ 11 ചൊവ്വാഴ്ച, രണ്ട് തവണയാണ് സ്വര്‍ണവില മാറിമറിഞ്ഞത്. രാവിലെ വില ഉയര്‍ന്ന സ്വര്‍ണം, ഉച്ചയ്ക്ക് ശേഷം ചെറുതായൊന്ന് വില കുറച്ചു.

ഇന്നത്തെ സ്വര്‍ണവില

ഇന്ന് നവംബര്‍ 12 ബുധന്‍, കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞിരിക്കുകയാണ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 92,040 രൂപയും ഗ്രാമിന് 11,505 രൂപയുമാണ് വില. ഗ്രാമിന് 30 രൂപയും പവന് 240 ഇന്നേ ദിവസം കുറഞ്ഞു.

നവംബര്‍ 11

അന്താരാഷ്ട്ര വിപണിയില്‍ കഴിഞ്ഞ ദിവസം രാവിലെ വന്‍ വര്‍ധനവാണ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയത്. സ്പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 3.55 ശതമാനം വര്‍ധിച്ച് 4,143.32 ഡോളറായി ഉയര്‍ന്നു. എന്നാല്‍ പിന്നീട് ഉച്ചയായതോടെ 4,132.32 ഡോളറിലേക്ക് സ്വര്‍ണം താഴ്ന്നു. ഇതോടെ ഒറ്റയടിക്ക് കുതിച്ച കേരളത്തിലെ സ്വര്‍ണവിലയിലും ഇടിവ് സംഭവിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം രാവിലെ 92,600 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്, ഉച്ചയ്ക്ക് ഈ വില 92,280 രൂപയിലേക്ക് താഴ്ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് രാവിലെ 11,575 രൂപയും ഉച്ചയ്ക്ക് ശേഷം 11,535 രൂപയുമായിരുന്നു നിരക്ക്.

Also Read: Gold Rate: വല്ലാത്തൊരു ചതിയായി പോയി! സ്വർണം കുതിക്കുന്നു, ഒറ്റയടിക്ക് കൂടിയത് 1,800 രൂപ

വില ഇനിയും കുതിക്കുമോ?

വിവിധ കാരണങ്ങള്‍ സ്വര്‍ണവില കുതിക്കുന്നതിന് വഴിവെക്കുന്നുണ്ട്. ഡോളറിന്റെ മൂല്യം കുറയുമ്പോള്‍ സ്വാഭാവികമായും സ്വര്‍ണവില ഉയരുന്നു. കൂടാതെ, യുഎസ് ഭരണകൂട അടച്ചുപൂട്ടല്‍ രണ്ടാം മാസത്തിലേക്ക് കടന്നതും സ്ഥിതിഗതികള്‍ മോശമാക്കുന്നു. സാമ്പത്തിക പ്രതിസന്ധി, ബാങ്കിങ് മേഖലയിലെ പ്രശ്നങ്ങള്‍, അന്താരാഷ്ട്ര വിപണി തകര്‍ച്ച എന്നിവയും ചില കാരണങ്ങള്‍. യുഎസ് ഷട്ട്ഡൗണ്‍ തുടരുകയാണെങ്കില്‍ സ്വര്‍ണത്തിന് ഇനിയും വില ഉയരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.