AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Demat Account: ഓഹരി വിപണിയില്‍ കടക്കാന്‍ ഡീമാറ്റ് അക്കൗണ്ട് വേണം; എങ്ങനെ ആരംഭിക്കാം

How To Create Demat Account: എന്‍എസ്ഡിഎല്‍, സിഎസ്ഡിഎല്‍ പോലുള്ള ഡെപ്പോസിറ്റുകളില്‍ രജിസ്റ്റര്‍ ചെയിട്ടുള്ള ബാങ്ക്, ധനകാര്യ സ്ഥാപനം, ബ്രോക്കറേജ് സ്ഥാപനം തുടങ്ങിയവ വഴി നിങ്ങള്‍ക്ക് ഡീമാറ്റ് അക്കൗണ്ട് ആരംഭിക്കാവുന്നതാണ്.

Demat Account: ഓഹരി വിപണിയില്‍ കടക്കാന്‍ ഡീമാറ്റ് അക്കൗണ്ട് വേണം; എങ്ങനെ ആരംഭിക്കാം
പ്രതീകാത്മക ചിത്രം Image Credit source: Priyanka Parashar/Mint via Getty Images
shiji-mk
Shiji M K | Updated On: 12 Nov 2025 11:29 AM

ഓഹരി വിപണിയില്‍ നിക്ഷേപം നടത്താന്‍ താത്പര്യപ്പെടുന്നവര്‍ ധാരാളമാണ്. എന്നാല്‍ ഒരു ഡീമാറ്റ് അക്കൗണ്ടില്ലാതെ നിങ്ങള്‍ക്ക് ഓഹരി വിപണിയില്‍ നിക്ഷേപം നടത്താന്‍ സാധിക്കില്ല. സ്റ്റോക്ക്, ബോണ്ടുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ തുടങ്ങിയ എല്ലാ സെക്യൂരിറ്റികളും ഇലക്ട്രോണിക് ഫോര്‍മാറ്റില്‍ ഡീമാറ്റ് അക്കൗണ്ടിലാണ് സൂക്ഷിക്കുന്നത്.

എന്‍എസ്ഡിഎല്‍, സിഎസ്ഡിഎല്‍ പോലുള്ള ഡെപ്പോസിറ്റുകളില്‍ രജിസ്റ്റര്‍ ചെയിട്ടുള്ള ബാങ്ക്, ധനകാര്യ സ്ഥാപനം, ബ്രോക്കറേജ് സ്ഥാപനം തുടങ്ങിയവ വഴി നിങ്ങള്‍ക്ക് ഡീമാറ്റ് അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. എങ്ങനെയാണ് ഡീമാറ്റ് അക്കൗണ്ട് സൃഷ്ടിക്കേണ്ടതെന്നും ആവശ്യമായ രേഖകള്‍ എന്തെല്ലാമാണെന്നും പരിശോധിക്കാം.

സ്ഥാപനം തിരഞ്ഞെടുക്കാം

മുകളില്‍ പറഞ്ഞിരിക്കുന്നത് പോലെ ഡീമാറ്റ് അക്കൗണ്ടുകള്‍, ബാങ്ക്, ധനകാര്യ സ്ഥാപനങ്ങള്‍, ബ്രോക്കറേജ് സ്ഥാപനങ്ങള്‍ എന്നിവ വഴി ആരംഭിക്കാവുന്നതാണ്. ഇതില്‍ നിങ്ങള്‍ക്ക് വിശ്വസനീയമായ ഒരു സ്ഥാപനത്തെ തിരഞ്ഞെടുക്കാം. പരിഗണിക്കാവുന്ന ചില പ്രമുഖ സ്ഥാപനങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു.

  • ഐസിഐസിഐ ഡയറക്ട്
  • എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്
  • കൊട്ടക് സെക്യൂരിറ്റീസ്
  • സെറോദ
  • അപ്‌സ്റ്റോക്‌സ്

ആവശ്യമായ രേഖകള്‍

ഡീമാറ്റ് അക്കൗണ്ട് ആരംഭിക്കാന്‍ പ്രധാന രേഖകള്‍ നിങ്ങള്‍ സമര്‍പ്പിക്കേണ്ടതുണ്ട്.

  • പാന്‍ കാര്‍ഡ്
  • ആധാര്‍ കാര്‍ഡ്
  • ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍
  • അഡ്രസ് തെളിയിക്കുന്ന രേഖകള്‍
  • പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ

അപേക്ഷ സമര്‍പ്പിക്കാം

  • നിങ്ങള്‍ തിരഞ്ഞെടുത്ത ബ്രോക്കര്‍ സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് വഴി വേണം അപേക്ഷ സമര്‍പ്പിക്കാന്‍. ഇതിനായി സ്ഥാപനത്തിന്റെ ഔദ്യോഗിക പോര്‍ട്ടലില്‍ കയറുക.
  • എന്നാല്‍ ചില ബാങ്കുകളിലും ബ്രോക്കറുകളിലും നേരിട്ട് ഓഫീസില്‍ അപേക്ഷ സ്വീകരിക്കുന്നതാണ്.
  • അപേക്ഷയില്‍ വ്യക്തിഗത വിവരങ്ങള്‍, ബാങ്ക് വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കണം.

കെവൈസി പ്രോസസ്

കെവൈസി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി തിരിച്ചറിയല്‍, അഡ്രസ് എന്നിവ നിങ്ങള്‍ സ്ഥിരീകരിക്കേണ്ടതാണ്. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒടിപി വരുന്നുണ്ടെങ്കില്‍ അത് നല്‍കി സ്ഥിരീക്കുക.

Also Read: SIP: 5,000 vs 15,000; കൂടുതല്‍ സമ്പത്ത് സൃഷ്ടിക്കാന്‍ ഏത് തുകയുടെ എസ്‌ഐപി തിരഞ്ഞെടുക്കാം?

അക്കൗണ്ട് നമ്പര്‍

അപേക്ഷയും കെവൈസിയും പൂര്‍ത്തിയായി കഴിഞ്ഞാല്‍ നിങ്ങള്‍ ഡെപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റ് ഐഡി ലഭിക്കും. ഇതാണ് നിങ്ങളുടെ ഡീമാറ്റ് അക്കൗണ്ട് നമ്പര്‍.

ശ്രദ്ധിക്കാം

  • ഡീമാറ്റ് അക്കൗണ്ട് ആരംഭിക്കുമ്പോള്‍ ചെറിയ ചാര്‍ജുകള്‍ ബാധകമായേക്കാം.
  • നിങ്ങളുടെ പാസ്‌വേര്‍ഡും മറ്റ് വിവരങ്ങള്‍ കൃത്യമായി സൂക്ഷിക്കാന്‍ മറന്നുപോകരുത്.
  • അക്കൗണ്ട് നിലനിര്‍ത്തുന്നതിനും നിങ്ങളില്‍ നിന്ന് ഫീസ് ഈടാക്കുന്നതാണ്.