AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Pan Card: ഇനിയും താമസിക്കല്ലേ, പെട്ടെന്ന് ചെയ്തോ; ഡിസംബർ 31 ന് ശേഷം പാൻ കാർഡ് പ്രവർത്തിക്കില്ല

PAN Aadhaar Linking Process: പാൻ കാർഡ് തടസങ്ങളില്ലാതെ പ്രവർത്തിക്കാൻ ഉടൻ തന്നെ നിങ്ങളുടെ അക്കൗണ്ടുകൾ ആധാറുമായി ലിങ്ക് ചെയ്യേണ്ടതുണ്ട്. എന്നാൽ അതിന് വേണ്ടി ഓഫീസുകളോ അക്ഷയ സെന്ററുകളോ കയറിയിറങ്ങേണ്ട....

Pan Card: ഇനിയും താമസിക്കല്ലേ, പെട്ടെന്ന് ചെയ്തോ; ഡിസംബർ 31 ന് ശേഷം പാൻ കാർഡ് പ്രവർത്തിക്കില്ല
പ്രതീകാത്മക ചിത്രംImage Credit source: Social Media
nithya
Nithya Vinu | Updated On: 07 Nov 2025 12:34 PM

സാമ്പത്തിക ഇടപാടുകളിൽ പ്രധാനപ്പെട്ട രേഖയാണ് പാൻ കാർഡ്. എന്നാൽ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ)യുടെ പുതിയ അറിയിപ്പ് പ്രകാരം ഒരു കാര്യം ചെയ്തില്ലെങ്കിൽ, 2025 ഡിസംബർ 31 മുതൽ പാൻ കാർഡ് പ്രവർത്തന രഹിതമാകും. പാൻ കാർഡ് തടസങ്ങളില്ലാതെ പ്രവർത്തിക്കാൻ ഉടൻ തന്നെ നിങ്ങളുടെ അക്കൗണ്ടുകൾ ആധാറുമായി ലിങ്ക് ചെയ്യേണ്ടതാണ്. എന്നാൽ അതിന് വേണ്ടി ഓഫീസുകളോ അക്ഷയ സെന്ററുകളോ കയറിയിറങ്ങേണ്ട, വീട്ടിലിരുന്ന് ഓൺലൈനായി നിങ്ങളുടെ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാം.

 

പാൻ കാർഡ് ആധാറുമായി എങ്ങനെ ലിങ്ക് ചെയ്യാം?

 

ഔദ്യോഗിക ആദായനികുതി ഇ-ഫില്ലിംഗ് പോർട്ടലായ https://www.incometax.gov.in/iec/foportal/ സന്ദർശിക്കുക.

“ലിങ്ക് ആധാർ” ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ പാൻ നമ്പറും ആധാർ നമ്പറും നൽകി “വാലിഡേറ്റ്” ക്ലിക്ക് ചെയ്ത് നിങ്ങളുടെ പാൻ ആധാറുമായി ലിങ്ക് ചെയ്യുക.

ALSO READ: വാട്ടർ ബിൽ വീട്ടിലിരുന്ന് അടയ്ക്കാം, ചെയ്യേണ്ടത് ഇങ്ങനെ

പാൻ-ആധാർ ലിങ്ക് എങ്ങനെ പരിശോധിക്കാം?

 

നിങ്ങളുടെ പാൻ കാർഡും ആധാറും ഇതിനകം ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ
ആദായ നികുതി പോർട്ടലായ https://www.incometax.gov.in/iec/foportal/ സന്ദർശിക്കുക.

“ലിങ്ക് ആധാർ സ്റ്റാറ്റസ്” ക്ലിക്ക് ചെയ്ത് നിങ്ങളുടെ പാൻ, ആധാർ വിശദാംശങ്ങൾ നൽകുക.

പാൻ കാർഡും ആധാറും ലിങ്ക് ചെയ്‌തിട്ടുണ്ടോ എന്ന് പരിശോധിക്കാൻ “വ്യൂ ലിങ്ക് ആധാർ സ്റ്റാറ്റസ്” ക്ലിക്ക് ചെയ്യുക.

 

പാൻ-ആധാർ ലിങ്ക് സ്റ്റാറ്റസ് എസ്എംഎസ് വഴി പരിശോധിക്കാം

 

‘UIDPAN <12-അക്ക ആധാർ> <10-അക്ക പാൻ>’ എന്ന് ടൈപ്പ് ചെയ്യുക

ശേഷം 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് സന്ദേശം അയയ്ക്കുക

ആധാർ-പാൻ ലിങ്കിന്റെ സ്റ്റാറ്റസിനെക്കുറിച്ചുള്ള ഒരു സ്ഥിരീകരണ സന്ദേശം നിങ്ങൾക്ക് ലഭിക്കുന്നതാണ്