Home Loan: 25 വർഷത്തെ ഭവന വായ്പ 10 വർഷത്തിനുള്ളിൽ തിരിച്ചടയ്ക്കാം, ലാഭം ലക്ഷങ്ങൾ

Save Interest on Home Loan EMI: ആദ്യ വർഷങ്ങളിൽ, തിരിച്ചടവുകളുടെ 90% മുതലിലേക്കല്ല, പലിശയിലേക്കാണ് പോകുന്നതെന്ന് അറിയാവുന്നവർ ചുരുക്കമാണ്. 

Home Loan: 25 വർഷത്തെ ഭവന വായ്പ 10 വർഷത്തിനുള്ളിൽ തിരിച്ചടയ്ക്കാം, ലാഭം ലക്ഷങ്ങൾ

പ്രതീകാത്മക ചിത്രം

Published: 

27 Aug 2025 11:37 AM

ഭവന വായ്പ ഇഎംഐ  പലരുടെയും വലിയ സാമ്പത്തിക ബാധ്യതയാണ്. ആദ്യ വർഷങ്ങളിൽ, തിരിച്ചടവുകളുടെ 90% മുതലിലേക്കല്ല, പലിശയിലേക്കാണ് പോകുന്നതെന്ന് അറിയാവുന്നവർ ചുരുക്കമാണ്.

ഉദാഹരണത്തിന് നിങ്ങളുടേത്, 50 ലക്ഷത്തിന്റെ വായ്പ ആണെന്ന് വിചാരിക്കുക. പലിശ നിരക്ക്, 8.5 ശതമാനവും, കാലാവധി 25 വർഷവും. പ്രതിമാസം 40,000 രൂപ ഇഎംഐയും. ഒരു വർഷത്തിനുശേഷം നിങ്ങൾ 4.8 ലക്ഷം രൂപ അടച്ചു, പക്ഷേ 60,000 രൂപ മാത്രമാണ് നിങ്ങളുടെ വായ്പയിൽ കുറയുന്നുള്ളൂ. ബാക്കി (₹4.2 ലക്ഷം) ബാങ്ക് പലിശയായി എടുക്കുന്നു.

എന്നാൽ ഒരു മികച്ച തിരിച്ചടവ് തന്ത്രം ഉപയോഗിച്ച്, നിങ്ങൾക്ക് 25 വർഷത്തെ വായ്പ വെറും 10 വർഷമാക്കി കുറയ്ക്കാനും ലക്ഷക്കണക്കിന് പലിശ ലാഭിക്കാനും കഴിയും. ഫിനാൻഷ്യൽ പ്ലാനർ വിജയ് മഹേശ്വരി പങ്കുവയ്ക്കുന്ന ആ തന്ത്രം അറിഞ്ഞാലോ…

ALSO READ: എസ്‌ഐപി തട്ടിപ്പാണെന്ന് തോന്നുന്നുണ്ടോ? ആദ്യ 10 വര്‍ഷം ഇങ്ങനെയാണ്‌

എല്ലാ വർഷവും ഒരു അധിക ഇഎംഐ അടയ്ക്കുക

നിങ്ങൾ പ്രതിവർഷം 40,000 രൂപയുടെ ഒരു അധിക ഇഎംഐ അടച്ചാൽ, അത് നിങ്ങളുടെ കുടിശ്ശിക മുതലിൽ നേരിട്ട് കുറവുണ്ടാക്കും. ഇത് നിങ്ങളുടെ കാലാവധി 25 വർഷത്തിൽ നിന്ന് 20 വർഷമായി കുറയ്ക്കുന്നു.

എല്ലാ വർഷവും ഇഎംഐ 7.5% വർദ്ധിപ്പിക്കുക

നിങ്ങളുടെ ഇഎംഐ 40,000 രൂപയിൽ തുടങ്ങുന്നുവെന്ന് കരുതുക. അടുത്ത വർഷം അത് 43,000 രൂപ ആയി ഉയർത്തുക. തുടർന്ന് അടുത്ത വർഷം 46,200 രൂപ, ഇത്തരത്തിൽ വർധിപ്പിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ലോൺ കാലാവധി 12 വർഷമായി കുറയാൻ സഹായിക്കുന്നു.

രണ്ട് വഴികളും ഒരുമിച്ച്

അധിക EMI + 7.5% വാർഷിക വർദ്ധനവ്, ഈ രീതി പരീക്ഷിക്കാവുന്നതാണ്. ഇതിലൂടെ വായ്പ വെറും 10 വർഷത്തിനുള്ളിൽ പൂർത്തിയാകും. നിങ്ങളുടെ ലോൺ വലുപ്പത്തെ ആശ്രയിച്ച്, പലിശ ഇനത്തിൽ ₹35–40 ലക്ഷത്തിലധികം ലാഭിക്കാം.

നിരാകരണം: അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല. 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്