Supplyco Christmas – New year Fair: വമ്പൻ വിലക്കുറവ്, 12 ഇന കിറ്റ്, റേഷൻ കാർഡുടമകൾക്ക് ആശ്വാസവില… സപ്ലൈകോയുടെ ക്രിസ്മസ് – പുതുവത്സര ഫെയർ തുടങ്ങി

Supplyco Christmas-New Year Fairs Kick Off in Kerala; ജനുവരി മുതൽ വെള്ള, നീല കാർഡുടമകൾക്ക് സ്പെഷ്യൽ അരിയും 17 രൂപ നിരക്കിൽ രണ്ട് കിലോ ആട്ടയും ലഭിക്കും. മുൻഗണനാ കാർഡുകൾക്കായി (റേഷൻ കാർഡ് മാറ്റം) അപേക്ഷിക്കാനുള്ള കാലാവധി ഡിസംബർ 31 വരെ നീട്ടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Supplyco Christmas - New year Fair: വമ്പൻ വിലക്കുറവ്, 12 ഇന കിറ്റ്, റേഷൻ കാർഡുടമകൾക്ക് ആശ്വാസവില... സപ്ലൈകോയുടെ ക്രിസ്മസ് - പുതുവത്സര ഫെയർ തുടങ്ങി

Supplyco

Published: 

22 Dec 2025 17:30 PM

തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സരത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം തടയാൻ വിപുലമായ വിപണി ഇടപെടലുമായി സപ്ലൈകോ. സപ്ലൈകോയുടെ സംസ്ഥാനതല ക്രിസ്മസ്-പുതുവത്സര ഫെയറിന്റെ ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം നായനാർ പാർക്കിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. ഡിസംബർ 31 വരെയാണ് ഫെയറുകൾ പ്രവർത്തിക്കുക.

വിലക്കുറവും വമ്പൻ ഓഫറുകളും

 

വിപണി വിലയെക്കാൾ ഗണ്യമായ കുറവിലാണ് സപ്ലൈകോ സാധനങ്ങൾ ലഭ്യമാക്കുന്നത്. 20 കിലോഗ്രാം അരി വെറും 25 രൂപയ്ക്ക് ഫെയറുകളിൽ ലഭിക്കും. സബ്‌സിഡി വെളിച്ചെണ്ണയുടെ വില ലിറ്ററിന് 10 രൂപ കുറച്ച് 309 രൂപയാക്കി. ഒരാൾക്ക് 2 ലിറ്റർ വരെ ഈ നിരക്കിൽ ലഭിക്കും. സബ്‌സിഡിയിതര വെളിച്ചെണ്ണയ്ക്ക് 20 രൂപ കുറച്ച് 329 രൂപയാക്കി. ഉഴുന്ന്, കടല, വൻപയർ, തുവരപ്പരിപ്പ് എന്നീ സബ്‌സിഡി ഇനങ്ങൾക്ക് കിലോയ്ക്ക് 2 മുതൽ 3 രൂപ വരെ വീണ്ടും കുറച്ചു. 500 രൂപയ്ക്ക് മുകളിൽ സബ്‌സിഡി ഇതര സാധനങ്ങൾ വാങ്ങുന്നവർക്ക് ഒരു കിലോ ഉപ്പ് ഒരു രൂപയ്ക്ക് നൽകും.

 

500 രൂപയ്ക്ക് ‘സാന്റാ ഓഫർ’ കിറ്റ്

 

ക്രിസ്മസ് പ്രമാണിച്ച് 667 രൂപ വിലവരുന്ന 12 ഉൽപ്പന്നങ്ങൾ അടങ്ങിയ പ്രത്യേക കിറ്റ് 500 രൂപയ്ക്ക് ലഭ്യമാകും. കേക്ക്, പഞ്ചസാര, തേയില, പായസം മിക്സ്, അപ്പം പൊടി, മസാലകൾ തുടങ്ങിയവയാണ് കിറ്റിലുണ്ടാവുക. കൂടാതെ സപ്ലൈകോ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നിറയ്ക്കുന്നവർക്ക് സപ്ലൈകോയിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ 50 രൂപ ഇളവ് ലഭിക്കുന്ന കൂപ്പണുകളും നൽകും.

റേഷൻ കാർഡുടമകൾക്ക് ആശ്വാസം

 

ജനുവരി മുതൽ വെള്ള, നീല കാർഡുടമകൾക്ക് സ്പെഷ്യൽ അരിയും 17 രൂപ നിരക്കിൽ രണ്ട് കിലോ ആട്ടയും ലഭിക്കും. മുൻഗണനാ കാർഡുകൾക്കായി (റേഷൻ കാർഡ് മാറ്റം) അപേക്ഷിക്കാനുള്ള കാലാവധി ഡിസംബർ 31 വരെ നീട്ടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Also read – ഓഫര്‍ പെരുമഴ! 50% വിലക്കുറവില്‍ ക്രിസ്മസ് ആഘോഷിക്കാം, സപ്ലൈകോയിലേക്ക് വിട്ടോളൂ

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ എന്നിവിടങ്ങളിലെ പ്രധാന മൈതാനങ്ങൾക്ക് പുറമെ എല്ലാ താലൂക്കുകളിലെയും സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ ഫെയറുകൾ പ്രവർത്തിക്കും. സപ്ലൈകോയുടെ അത്യാധുനിക ഷോപ്പിങ് മാളുകളായ സിഗ്‌നേച്ചർ മാർട്ട് തലശ്ശേരി, എറണാകുളം, കോട്ടയം എന്നിവിടങ്ങളിൽ ഉടൻ ആരംഭിക്കുമെന്നും ചടങ്ങിൽ മന്ത്രി പറഞ്ഞു.

കരിഞ്ഞു പോയ ഭക്ഷണം കളയേണ്ട! അരുചി മാറ്റാൻ വഴിയുണ്ട്
പെട്ടെന്ന് ഉറക്കം പോകാൻ ബെസ്റ്റ് ചായയോ കാപ്പിയോ
പ്രമേഹ രോഗികൾക്ക് മാമ്പഴം കഴിക്കാമോ?
കറിയിൽ ഉപ്പ് കൂടിയോ? പരിഹരിക്കാൻ അൽപം ചോറ് മതി
ഒന്നല്ല അഞ്ച് കടുവകൾ, ചാമരാജ് നഗറിൽ
ഇത്രയും വൃത്തിഹീനമായി ഉണ്ടാക്കുന്നതെന്താ?
വീട്ടുമുറ്റത്തുനിന്ന് വളര്‍ത്തുനായയെ പുലി കൊണ്ടുപോയി; സംഭവം കാസര്‍കോട് ഇരിയണ്ണിയില്‍
ശബരിമലയില്‍ എത്തിയ കാട്ടാന; സംരക്ഷണവേലിയും തകര്‍ത്തു