8th Pay Commission: ജനുവരി 1 മുതൽ ജീവനക്കാർക്ക് കുടിശ്ശിക ലഭിക്കുമോ? പുതിയ റിപ്പോർട്ടുകൾ പുറത്ത്
8th Pay Commission Updates: ഓരോ പത്ത് വർഷം കൂടുമ്പോഴുമാണ് കേന്ദ്ര ശമ്പള കമ്മീഷനുകൾ പരിഷ്കരിക്കാറുള്ളത്. ഇതനുസരിച്ച് എട്ടാം ശമ്പള കമ്മീഷൻ ശുപാർശകൾ 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരണം. എന്നാൽ നിലവിലെ സാഹചര്യം അനുസരിച്ച് അതിനുള്ള സാധ്യത കുറവാണ്.
എട്ടാം ശമ്പള കമ്മീഷനെ കുറിച്ചുള്ള വാർത്തകൾ കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി 2025 ഡിസംബറിൽ അവസാനിക്കാനിരിക്കെ, പുതിയ ശമ്പള പരിഷ്കരണം എപ്പോൾ പ്രാബല്യത്തിൽ വരും എന്നതിനെക്കുറിച്ച് വിവിധ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
ഓരോ പത്ത് വർഷം കൂടുമ്പോഴാണ് കേന്ദ്ര സർക്കാർ പുതിയ ശമ്പള കമ്മീഷനെ നിയോഗിക്കുന്നത്. ഇതനുസരിച്ച് എട്ടാം ശമ്പള കമ്മീഷൻ ശുപാർശകൾ 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരണം. എന്നാൽ നിലവിലെ സാഹചര്യം അനുസരിച്ച് അതിനുള്ള സാധ്യത കുറവാണ്. ശമ്പള കമ്മീഷൻ രൂപീകരിക്കുന്നതിനോ റിപ്പോർട്ട് സമർപ്പിക്കുന്നതിനോ കാലതാമസം നേരിട്ടാൽ പോലും, 2026 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെ കുടിശ്ശിക നൽകാൻ കേന്ദ്ര സർക്കാർ അനുമതി നൽകുമോ എന്നാണ് ജീവനക്കാരുടെ പ്രധാന ചോദ്യം.
ALSO READ: ശമ്പള കമ്മീഷൻ ഇപ്പോഴൊന്നും ഇല്ല? സർക്കാർ ജീവനക്കാർക്ക് 3.8 ലക്ഷം രൂപയുടെ നഷ്ടം!
കുടിശ്ശിക നൽകുമോ?
മുൻകാലങ്ങളിൽ ശമ്പള കമ്മീഷൻ റിപ്പോർട്ടുകൾ നടപ്പിലാക്കാൻ ഒന്നോ രണ്ടോ വർഷം താമസിച്ചിട്ടുണ്ട്. എന്നാൽ സർക്കാർ സാധാരണയായി ആ ആനുകൂല്യങ്ങൾ മുൻകാല പ്രാബല്യത്തോടെ ജീവനക്കാർക്ക് നൽകാറുണ്ട്. എട്ടാം ശമ്പള കമ്മീഷന്റെ കാര്യത്തിലും 2026 ജനുവരി മുതൽ കണക്കാക്കിയുള്ള കുടിശ്ശിക ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല.
ശമ്പള വർദ്ധനവ് എത്ര?
നിലവിലെ 2.57 എന്ന ഫിറ്റ്‌മെന്റ് ഫാക്ടർ 2.86 ആയി ശുപാർശ ചെയ്യണമെന്നാണ് ജീവനക്കാരുടെ സംഘടനകളുടെ ആവശ്യം. ജീവനക്കാരുടെ ആവശ്യം അംഗീകരിച്ച് ഫിറ്റ്മെന്റ് ഫാക്ടർ 2.86 ആയി നിശ്ചയിക്കുകയാണെങ്കിൽ, നിലവിലെ ഏറ്റവും കുറഞ്ഞ അടിസ്ഥാന വേതനമായ 18,000 രൂപ ഏകദേശം 51,000 രൂപയായി കൂടിയേക്കും.