Supplyco Record sale: സബ്സിഡി സാധനങ്ങൾ വിറ്റു നേടിയത് കോടികൾ… ക്രിസ്മസ് – പുതുവത്സര വിപണി കയ്യടക്കി സപ്ലൈകോ.

Supplyco Dominates Festive Market: സപ്ലൈകോ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നിറയ്ക്കുന്നവർക്ക് പ്രത്യേക ഡിസ്കൗണ്ട് കൂപ്പണുകൾ നൽകി. 1,000-ത്തിന് സബ്സിഡി സാധനങ്ങൾ വാങ്ങുമ്പോൾ ഈ കൂപ്പൺ ഉപയോഗിച്ച് 50 ഇളവ് ലഭിച്ചിരുന്നു.

Supplyco Record sale: സബ്സിഡി സാധനങ്ങൾ വിറ്റു നേടിയത് കോടികൾ... ക്രിസ്മസ് - പുതുവത്സര വിപണി കയ്യടക്കി സപ്ലൈകോ.

Supplyco

Published: 

03 Jan 2026 | 07:41 AM

തിരുവനന്തപുരം: കടുത്ത വിപണി മത്സരത്തിനിടയിലും ക്രിസ്മസ് – പുതുവത്സര സീസണിൽ ജനവിശ്വാസം ആർജിച്ച് സപ്ലൈകോ. വെറും പത്ത് ദിവസത്തെ വ്യാപാരത്തിലൂടെ 82 കോടി രൂപയുടെ വിറ്റുവരവാണ് സപ്ലൈകോ നേടിയത്. 2025 ഡിസംബർ 22 മുതൽ 2026 ജനുവരി 1 വരെയുള്ള കാലയളവിലെ കണക്കുകളാണിത്. പൊതുവിപണിയിലെ വിലക്കയറ്റം തടയാൻ സർക്കാർ നടത്തിയ വിപണി ഇടപെടൽ വൻ വിജയമായെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.

വിൽപ്പനയുടെ ചുരുക്കം

 

ആകെ വിറ്റുവരവ് 82 കോടിയാണ്. സബ്സിഡി വിറ്റുവരവ് മാത്രം നോക്കിയാൽ 36.06 കോടി. അതായത് ആകെ വിൽപ്പനയുടെ ഏകദേശം 44 ശതമാനം വരുമിത്. 6 ജില്ലാ കേന്ദ്രങ്ങളിൽ നടത്തിയ ഫെയറുകളിൽ നിന്ന് 74 ലക്ഷമാണ് വിറ്റുവരവ്. അതിൽ തിരുവനന്തപുരം പുത്തരിക്കണ്ടം ഫെയർ 29.31 ലക്ഷം ലഭിച്ചു. ഇതിൽ 16.19 ലക്ഷത്തിന് വിറ്റുപോയത് സബ്സിഡി ഇനങ്ങളാണ്.

ഉപഭോക്താക്കളെ ആകർഷിച്ച പ്രധാന ഓഫറുകൾ

 

ഈ സീസണിൽ സപ്ലൈകോ നടപ്പിലാക്കിയ വൈവിധ്യമാർന്ന ഓഫറുകളാണ് വിറ്റുവരവ് വർധിപ്പിക്കാൻ സഹായിച്ചത്. 667 വിലവരുന്ന 12 ഇനങ്ങൾ ഉൾപ്പെട്ട പ്രത്യേക സാന്റാ കിറ്റ് 500 രൂപ നിരക്കിലാണ് നൽകിയത്. കേക്ക്, പഞ്ചസാര, ചായപ്പൊടി, പായസം മിക്സ്, അപ്പം പൊടി, വിവിധ മസാലകൾ എന്നിവയായിരുന്നു കിറ്റിലുണ്ടായിരുന്നത്. ഒരു റേഷൻ കാർഡിന് 20 കിലോ അരി കിലോയ്ക്ക് 25 എന്ന നിരക്കിൽ ലഭ്യമാക്കിയതും ആളുകളെ ആകർഷിച്ചു.

ALSO READ: മണ്ണെണ്ണ വാങ്ങുന്നില്ലേ, മഞ്ഞ കാർഡുകാർക്ക് ഇത്തവണ കൂടുതലുണ്ടോ?

സബ്സിഡി വെളിച്ചെണ്ണയുടെ വില ലിറ്ററിന് 10 രൂപ കുറച്ച് 309 ആക്കി. കൂടാതെ ജനുവരി മാസത്തിൽ കാർഡൊന്നിന് രണ്ട് ലിറ്റർ വീതം നൽകാനും തീരുമാനിച്ചു. 500-ന് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്നവർക്ക് ഒരു കിലോ ശബരി ഉപ്പ് വെറും ഒരു രൂപയ്ക്ക് നൽകി.

സപ്ലൈകോ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നിറയ്ക്കുന്നവർക്ക് പ്രത്യേക ഡിസ്കൗണ്ട് കൂപ്പണുകൾ നൽകി. 1,000-ത്തിന് സബ്സിഡി സാധനങ്ങൾ വാങ്ങുമ്പോൾ ഈ കൂപ്പൺ ഉപയോഗിച്ച് 50 ഇളവ് ലഭിച്ചിരുന്നു.

റോസാപ്പൂ മാജിക്, ടോണറായും മോയ്ചറൈസറായും ഒന്നുമതി
കുട്ടികൾക്ക് ദിവസവും മുട്ട കൊടുകാറുണ്ട്; ശ്രദ്ധിക്കേണ്ടത്
മരിച്ചവരുടെ സ്വർണം ധരിച്ചാൽ ദോഷമോ?
മുറിച്ച സവാള ഫ്രിഡ്ജിൽ വയ്ക്കാറുണ്ടോ? ഇത് അപകടമാണേ
തുറുപ്പുഗുലാനിലെ മമ്മൂട്ടിയുടെ ആന, നെല്ലിക്കാട്ട് മഹാദേവൻ ചരിഞ്ഞു
ആനയിടയുന്നതിന് തൊട്ടു മുൻപ് സംഭവിച്ചത്
ആ ജീവികൾ ചത്തതല്ല, പക്ഷെ
ഒരുകാലത്ത് തമിഴ് സിനിമയെ ഇളക്കി മറിച്ച താരം