AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Tomato Price Hike: തക്കാളി നൂറ് കടന്നു; പേടിക്കേണ്ട ഇവരെ വെച്ച് അഡ്ജസ്റ്റ് ചെയ്യാം, വിലയും കുറവാണ്

Cheap Vegetable Alternatives: മഴ മൂലം കൃഷിനാശം സംഭവിച്ചതും കേരളത്തിലേക്കുള്ള തക്കാളിയുടെ വരവ് കുറഞ്ഞതുമെല്ലാമാണ് വിലക്കയറ്റത്തിന് ആക്കംക്കൂട്ടിയത്. ക്രിസ്മസ് അടുക്കുംതോറും വില ഇനിയും വര്‍ധിക്കാനാണ് സാധ്യതയെന്ന് വ്യാപാരികള്‍.

Tomato Price Hike: തക്കാളി നൂറ് കടന്നു; പേടിക്കേണ്ട ഇവരെ വെച്ച് അഡ്ജസ്റ്റ് ചെയ്യാം, വിലയും കുറവാണ്
തക്കാളിImage Credit source: Sakshi Bungay/500px/Getty Images
shiji-mk
Shiji M K | Updated On: 30 Nov 2025 09:22 AM

ഒരാഴ്ച കൊണ്ടാണ് സംസ്ഥാനത്ത് തക്കാളിവില കുതിച്ചത്. നിലവില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരു കിലോ തക്കാളിയ്ക്ക് നൂറിന് മുകളിലാണ് വില. 80 രൂപയുണ്ടായിരുന്ന സ്ഥലങ്ങളില്‍ പോലും വില നൂറിലേക്കും 110 ലേക്കും കടന്നിരിക്കുകയാണ്. തക്കാളിയുടെ വില വര്‍ധിച്ചതോടെ എങ്ങനെ അവയില്ലാതെ പാചകം ചെയ്യാമെന്ന ചിന്തയിലാണ് കേരളത്തിലെ ഭൂരിഭാഗം കുടുംബങ്ങളും. സാധാരണക്കാരുടെ കീശകീറും വിധത്തിലാണല്ലോ വിലക്കയറ്റം!

മഴ മൂലം കൃഷിനാശം സംഭവിച്ചതും കേരളത്തിലേക്കുള്ള തക്കാളിയുടെ വരവ് കുറഞ്ഞതുമെല്ലാമാണ് വിലക്കയറ്റത്തിന് ആക്കംക്കൂട്ടിയത്. ക്രിസ്മസ് അടുക്കുംതോറും വില ഇനിയും വര്‍ധിക്കാനാണ് സാധ്യതയെന്ന് വ്യാപാരികള്‍ പറയുന്നു. എന്നാല്‍ ഭക്ഷണത്തിന്റെ രുചിയൊട്ടും ചോരാതെ തന്നെ നിങ്ങള്‍ക്ക് തക്കാളിയ്ക്ക് പകരമായി ഉപയോഗിക്കാവുന്ന പച്ചക്കറികളും മറ്റ് സാധനങ്ങളും പരിചയപ്പെടാം.

തൈര്

നല്ല പുളിയുള്ള തൈര് തക്കാളിയ്ക്ക് പകരമായി നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. കറികളുടെ രുചി വര്‍ധിപ്പിക്കാനായി തൈര് ചേര്‍ക്കുന്നവര്‍ നിരവധിയാണ്. തൈരിന് തക്കാളിയെ അപേക്ഷിച്ച് വിലയും കുറവാണ്.

വാളന്‍ പുളി

മലബാര്‍ മേഖലയില്‍ വ്യാപകമായി ഉപയോഗിക്കുന്ന പുളിയാണ് വാളന്‍ പുളി. തക്കാളി നല്‍കുന്ന പുളി, വാളന്‍ പുളിയും നല്‍കും. അതിനാല്‍ തെക്കന്‍ കേരളത്തിലുള്ളവര്‍ക്കും ഇനി വാളന്‍ പുളിയില്‍ പരീക്ഷണം നടത്താവുന്നതാണ്.

മാങ്ങ

മാങ്ങ പച്ചയ്ക്കും ഉണക്കിപ്പൊടിച്ചും നിങ്ങള്‍ക്ക് കറികളില്‍ ചേര്‍ക്കാവുന്നതാണ്. നല്ല പുളിയുള്ള മാങ്ങയാണ് ഇതിനായി ഉപയോഗിക്കേണ്ടത്.

Also Read: Tomato Price: റോക്കറ്റ് സ്പീഡില്‍ തക്കാളി; വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്യുമോ?

ക്യാപ്‌സിക്കം

തക്കാളിയുടെ നിറം നല്‍കുന്ന അതേ പച്ചക്കറിയാണ് ക്യാപ്‌സിക്കം. ചുവന്ന നിറം ലഭിക്കാനായി നിങ്ങള്‍ക്ക് പാചകം ചെയ്യുമ്പോള്‍ ക്യാപ്‌സിക്കവും ചേര്‍ക്കാം.

മുകളില്‍ നല്‍കിയിരിക്കുന്ന എല്ലാ സാധനങ്ങള്‍ക്കും നിലവില്‍ തക്കാളിയേക്കാള്‍ വില കുറവാണ്. ഒരു കിലോ തക്കാളിയ്ക്ക് നല്‍കേണ്ട അത്രയും പണം ഇവയ്ക്കായി നല്‍കേണ്ടി വരില്ല. അതിനാല്‍ തന്നെ കീശകീറാതെ നല്ലൊരു കറിയും ഉണ്ടാക്കാം.