AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Coconut Price: കെട്ടുനിറയ്ക്കാന്‍ ചെലവേറും; തേങ്ങ വില കുതിക്കും പിന്നാലെ വെളിച്ചെണ്ണയും

Coconut Oil Price Hike: പച്ചക്കറികളോടൊപ്പം തന്നെ തേങ്ങ വിലയും വെളിച്ചെണ്ണ വിലയും കുതിക്കുകയാണ്. ശബരമലയിലേക്ക് പോകാനായി കെട്ടുനിറയ്ക്കുന്നതില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് തേങ്ങ. എന്നാല്‍ തേങ്ങയ്ക്ക് വില വര്‍ധിക്കുന്നത് അയ്യപ്പന്മാരെ ആശങ്കയിലാഴ്ത്തുന്നു.

Coconut Price: കെട്ടുനിറയ്ക്കാന്‍ ചെലവേറും; തേങ്ങ വില കുതിക്കും പിന്നാലെ വെളിച്ചെണ്ണയും
തേങ്ങ Image Credit source: HD Connelly/Moment/Getty Images
shiji-mk
Shiji M K | Updated On: 28 Nov 2025 07:46 AM

മാലയിട്ട് വ്രതം നോറ്റ് അയ്യപ്പന്മാര്‍ മല ചവിട്ടുന്നു, എന്നാല്‍ അയ്യപ്പന്മാര്‍ക്ക് മുന്നേ മല ചവിട്ടിയത് പച്ചക്കറികളും തേങ്ങയും വെളിച്ചെണ്ണയുമെല്ലാമാണ്. ഇവയുടെയെല്ലാം വിലയില്‍ കാര്യമായ വര്‍ധനവാണ് സംഭവിച്ചിരിക്കുന്നത്. മണ്ഡലകാലത്ത് പച്ചക്കറികള്‍ മാത്രം കഴിച്ച് ജീവിക്കേണ്ട അയ്യപ്പന്മാര്‍ക്ക് തിരിച്ചടി നല്‍കിയാണ് വിവിധയിനങ്ങളുടെ കുതിപ്പ്. ഓണത്തിന് മുമ്പുണ്ടായിരുന്ന സ്ഥിതിയിലേക്ക് വീണ്ടും മടങ്ങിയെത്തുമെന്ന സൂചനയാണ് നിലവില്‍ വിപണിയില്‍ നിന്ന് ലഭിക്കുന്നത്.

പച്ചക്കറികളോടൊപ്പം തന്നെ തേങ്ങ വിലയും വെളിച്ചെണ്ണ വിലയും കുതിക്കുകയാണ്. ശബരമലയിലേക്ക് പോകാനായി കെട്ടുനിറയ്ക്കുന്നതില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് തേങ്ങ. എന്നാല്‍ തേങ്ങയ്ക്ക് വില വര്‍ധിക്കുന്നത് അയ്യപ്പന്മാരെ ആശങ്കയിലാഴ്ത്തുന്നു.

തേങ്ങ വില

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലവില്‍ 100 രൂപയ്ക്ക് മുകളിലാണ് ഒരു കിലോ തേങ്ങയ്ക്ക് ഈടാക്കുന്നത്. എന്നാല്‍ ഒരു കിലോ തേങ്ങ എന്ന് പറയുന്നത് ഒന്നോ രണ്ടോ എണ്ണം മാത്രമേ ഉണ്ടാകുകയുള്ളൂ. ഗ്രാമപ്രദേശങ്ങളില്‍ 60 രൂപ മുതല്‍ 80 രൂപ വരെ തേങ്ങയ്ക്ക് ഉണ്ടെന്നാണ് വിവരം. എന്നാല്‍ സ്ഥലത്തിന് അനുസരിച്ച് തേങ്ങ വിലയിലും മാറ്റം സംഭവിക്കുന്നു.

മലബാര്‍ മേഖലയിലാണ് നിലവില്‍ തേങ്ങ വിലയില്‍ അല്‍പം ആശ്വാസമുള്ളത്. ഇവിടെ 80 രൂപയ്ക്ക് മുകളിലേക്ക് തേങ്ങ വില ഉയര്‍ന്നിട്ടില്ല. അതേസമയം, വെളിച്ചെണ്ണ വിലയും കുതിക്കുകയാണ്. വെളിച്ചെണ്ണയ്ക്ക് 400 ന് മുകളില്‍ വിലയുണ്ട്. ബ്രാന്‍ഡുകള്‍ക്ക് അനുസരിച്ച് വിലയില്‍ മാറ്റം സംഭവിക്കുന്നു. തേങ്ങ, വെളിച്ചെണ്ണ എന്നിവയുടെ വില ഇനിയും ഉയരുമെന്നാണ് വിപണിയില്‍ നിന്നെത്തുന്ന വിവരം.

Also Read: Price Hike: തക്കാളി, തേങ്ങ, വെളിച്ചെണ്ണ പുലികളല്ലേ! അയ്യപ്പന്മാര്‍ക്ക് മുന്നേ മലകയറി ഇവര്‍

സപ്ലൈകോ വഴി കുറഞ്ഞ നിരക്കില്‍ ഉപഭോക്താക്കളിലേക്ക് സാധനങ്ങള്‍ എത്തിക്കുന്ന നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പുരോഗമിക്കുന്നുണ്ട്. വെളിച്ചെണ്ണ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കുറഞ്ഞ നിരക്കില്‍ ഇവിടെ നിന്ന് സ്വന്തമാക്കാം.