Tomato Price: റോക്കറ്റ് സ്പീഡില്‍ തക്കാളി; വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്യുമോ?

Tomato Price Control Actions: തുടര്‍ച്ചയായി ലഭിച്ച മഴ കാരണം പല സംസ്ഥാനങ്ങളിലെയും പച്ചക്കറി കൃഷി വ്യാപകമായി നശിച്ചു. ഇത് കൂടുതല്‍ തിരിച്ചടി സമ്മാനിച്ചത് കേരളത്തിനാണ്.

Tomato Price: റോക്കറ്റ് സ്പീഡില്‍ തക്കാളി; വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്യുമോ?

തക്കാളി

Published: 

29 Nov 2025 | 08:20 AM

മലയാളികളുടെ ജീവിതത്തില്‍ തക്കാളിയ്ക്ക് വലിയ പ്രാധാന്യമുണ്ട്. മലയാളികളുടെ ജീവിതത്തില്‍ മാത്രമല്ല, എല്ലാ ഇന്ത്യക്കാരും വലിയ അളവില്‍ തന്നെ തക്കാളി ഉപയോഗിക്കുന്നവരാണ്. തക്കാളിയില്‍ സംഭവിക്കുന്ന വില വര്‍ധനവ് എല്ലാവരെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നു. മണ്ഡലകാലം വന്നെത്തിയതും അതിന് പിന്നാലെ എത്തുന്ന ക്രിസ്മസുമെല്ലാം തക്കാളിയെ മുകളിലേക്ക് കുതിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്.

കാലാവസ്ഥയിലുണ്ടായ മാറ്റവും, അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്ന തക്കാളിയുടെ അളവ് കുറഞ്ഞതെല്ലാമാണ് വില വര്‍ധനവിന് കാരണമായത്. തുടര്‍ച്ചയായി ലഭിച്ച മഴ കാരണം പല സംസ്ഥാനങ്ങളിലെയും പച്ചക്കറി കൃഷി വ്യാപകമായി നശിച്ചു. ഇത് കൂടുതല്‍ തിരിച്ചടി സമ്മാനിച്ചത് കേരളത്തിനാണ്.

തക്കാളി ഉള്‍പ്പെടെയുള്ള പച്ചക്കറികളുടെ വില വര്‍ധിച്ചതോടെ സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റി. പച്ചക്കറി വില ഇങ്ങനെ കുതിക്കുമ്പോള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഇടപെടല്‍ എന്താകുമെന്നറിയാനാണ് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ സാധ്യതയുള്ള ഇടപെടലുകള്‍ പരിശോധിക്കാം.

ഇറക്കുമതി നിയന്ത്രണം കുറയ്ക്കുക- പച്ചക്കറികളുടെ വിലക്കയറ്റം ചെറുക്കുന്നതിനായി ഇറക്കുമതിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ലഘൂകരിക്കാം.

വിപണി നിയന്ത്രണം– പച്ചക്കറികളുടെ വില്‍പനയും ഇറക്കുമതിയും സംബന്ധിച്ച കാര്യങ്ങളില്‍ കൃത്യമായ നിരീക്ഷണം നടത്തി, നടപടികള്‍ സ്വീകരിക്കാം.

Also Read: Tomato Price: തക്കാളിയ്ക്ക് മലയാളിയോടാ പ്രേമം; വേറെ എവിടെയും ഇത്ര വിലയില്ല, കാരണമറിയാമോ?

കൃഷി പ്രോത്സാഹിപ്പിക്കാം– മറ്റ് സംസ്ഥാനങ്ങളെ കൂടുതലായി ആശ്രയിക്കുന്നതാണ് പൊതുവേ മലയാളികളെ ബുദ്ധിമുട്ടിക്കുന്നത്. എന്നാല്‍ സംസ്ഥാനത്ത് തന്നെ കൃഷി വര്‍ധിപ്പിക്കുന്ന വിലക്കയറ്റം നിയന്ത്രിക്കാന്‍ സഹായിക്കും.

വിപണി ഇടപെടലുകള്‍– സര്‍ക്കാര്‍ നേരിട്ട് വിപണിയില്‍ ഇടപെട്ട് പച്ചക്കറികള്‍ എത്തിക്കുകയും വില ക്രമീകരിക്കുകയും ചെയ്യുന്നതാണ് മറ്റൊരു മാര്‍ഗം.

ഇത്രയേറെ ഇടപെടലുകള്‍ ഉണ്ടാകുമെന്നത് പ്രതീക്ഷ മാത്രമാണ്. എന്നാല്‍ കാലാവസ്ഥ, ഇറക്കുമതി തുടങ്ങി വിവിധ ഘടകങ്ങള്‍ വിലയെ സ്വാധീനിക്കും.

ദഹനം എളുപ്പത്തിലാക്കാൻ സഹായിക്കുന്ന ചില പഴങ്ങൾ
ഹൽവയും ബജറ്റും തമ്മിൽ ഒരു അപൂർവ്വ ബന്ധമോ?
ഹൃദയത്തെ കാക്കാം; ഈ അഞ്ച് ലളിതമായ കാര്യങ്ങളിലൂടെ
മുട്ട ഇനി പെർഫക്ടായി പുഴുങ്ങിയെടുക്കാം
Vande Bharat Sleeper Express : ഇന്ത്യയിലെ ആദ്യ വന്ദേഭാരത് സ്പീപ്പർ ട്രെയിൻ കന്നിയാത്ര
വരുത്തിവെച്ച അപകടം; ഭാഗ്യത്തിന് ആളപായമില്ല
വിശക്കുന്ന കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാതെ ഗംഗയില്‍ പാല്‍ ഒഴുക്കുന്ന യുവാവ്‌
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?