പുരുഷന്മാരേ…സമ്പാദിക്കാതെ എങ്ങോട്ടാണ്? നിങ്ങള്‍ക്ക് പറ്റിയ പദ്ധതികളിതാ

Want Better Returns? Compare NPS, PPF and NSC Before Investing: സ്ത്രീകളെ അപേക്ഷിച്ച് എവിടെയെങ്കിലും പണം നിക്ഷേപിച്ച് ഉയര്‍ന്ന ലാഭം നേടാമെന്ന ചിന്ത വളരെ കുറവുള്ള ആളുകളാണ് പുരുഷന്മാര്‍. വീട്ടിലെ ആവശ്യങ്ങള്‍ എന്താണെന്നും അതിനായി എങ്ങനെ പണം മാറ്റിവെക്കാമെന്നെല്ലാം സ്ത്രീകള്‍ക്ക് വ്യക്തമായ ധാരണയുള്ളതുകൊണ്ട് തന്നെ, നിക്ഷേപ പദ്ധതികളുടെ ഭാഗമാകാനും അവര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു.

പുരുഷന്മാരേ...സമ്പാദിക്കാതെ എങ്ങോട്ടാണ്? നിങ്ങള്‍ക്ക് പറ്റിയ പദ്ധതികളിതാ

പ്രതീകാത്മക ചിത്രം

Published: 

14 Jul 2026 | 10:03 AM

ചെലവുകളെല്ലാം കഴിഞ്ഞ് ഒന്നും മിച്ചം പിടിക്കാന്‍ സാധിക്കുന്നില്ലെന്ന് പരാതി പറയുന്നവരാണോ നിങ്ങള്‍? എല്ലാ പണവും ചെലവിന് വേണ്ടി മാത്രം മാറ്റിവെച്ചാല്‍, ഭാവിയില്‍ ഉണ്ടാകുന്ന സാമ്പത്തികാവശ്യങ്ങള്‍ക്ക് എങ്ങനെ പണം കണ്ടെത്തും? സ്ത്രീകളെ അപേക്ഷിച്ച് എവിടെയെങ്കിലും പണം നിക്ഷേപിച്ച് ഉയര്‍ന്ന ലാഭം നേടാമെന്ന ചിന്ത വളരെ കുറവുള്ള ആളുകളാണ് പുരുഷന്മാര്‍. വീട്ടിലെ ആവശ്യങ്ങള്‍ എന്താണെന്നും അതിനായി എങ്ങനെ പണം മാറ്റിവെക്കാമെന്നെല്ലാം സ്ത്രീകള്‍ക്ക് വ്യക്തമായ ധാരണയുള്ളതുകൊണ്ട് തന്നെ, നിക്ഷേപ പദ്ധതികളുടെ ഭാഗമാകാനും അവര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു.

എന്നാല്‍ പുരുഷന്മാരും അല്‍പം സമ്പാദ്യശീലങ്ങളെല്ലാം ഉണ്ടാക്കിയെടുക്കേണ്ടേ? ഓരോരുത്തരുടെയും ബജറ്റിന് അനുസരിച്ചുള്ള നിക്ഷേപ മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. നിക്ഷേപം ആരംഭിക്കുന്നതിന് മുമ്പ് നിങ്ങള്‍ക്ക് എത്ര രൂപ വരുമാനമുണ്ട്, എത്ര രൂപ നിക്ഷേപിക്കാന്‍ സാധിക്കും, എന്തെല്ലാമാണ് സാമ്പത്തിക ലക്ഷ്യങ്ങള്‍, ഇതിനായി എത്ര വര്‍ഷത്തേക്ക് നിക്ഷേപം നടത്തണം തുടങ്ങിയ കാര്യങ്ങളും പരിശോധിച്ചുറപ്പിക്കാം. പുരുഷന്മാര്‍ക്ക് വളരെ കുറഞ്ഞ തവണയില്‍ നിക്ഷേപം ആരംഭിച്ച് ഉയര്‍ന്ന ലാഭം നേടാന്‍ സാധിക്കുന്ന നിക്ഷേപ മാര്‍ഗങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കിയാലോ?

ഏതെല്ലാം നിക്ഷേപമാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കാം?

ഏത് നിക്ഷേപം തിരഞ്ഞെടുത്താലും അത് നിങ്ങളുടെ വരുമാനം, റിസ്‌ക്കെടുക്കാനുള്ള കഴിവ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് വേണം മുന്നോട്ടുപോകാന്‍. റിസ്‌ക്കെടുക്കാന്‍ താത്പര്യമില്ലെങ്കില്‍ അത്തരം നിക്ഷേപ മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കാത്തതാണ് നല്ലത്. ഇത്തരം സാഹചര്യങ്ങളില്‍ നിങ്ങള്‍ക്ക് പരിഗണിക്കാവുന്ന മൂന്ന് നിക്ഷേപ മാര്‍ഗങ്ങള്‍ പരിചയപ്പെടാം. നാഷണല്‍ പെന്‍ഷന്‍ സ്‌കീം, പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് എന്നീ മൂന്ന് നിക്ഷേപ മാര്‍ഗങ്ങളെ കുറിച്ചാണ് പറയാന്‍ പോകുന്നത്.

നാഷണല്‍ പെന്‍ഷന്‍ സ്‌കീം

സാമ്പത്തിക സുരക്ഷിതത്വത്തോടെ വിരമിക്കല്‍ ആഗ്രഹിക്കുന്നവര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് നാണഷല്‍ പെന്‍ഷന്‍ സ്‌കീം (എന്‍പിഎസ്). ദീര്‍ഘകാല നിക്ഷേപത്തിലൂടെ മികച്ച വരുമാനം ഉണ്ടാക്കിയെടുക്കാന്‍ ഈ പദ്ധതി നിങ്ങളെ സഹായിക്കും. 18 വയസ് മുതല്‍ 70 വയസ് വരെയുള്ള ആര്‍ക്കും പദ്ധതിയുടെ ഭാഗമാകാന്‍ സാധിക്കുന്നതാണ്.

പ്രതിമാസമോ അല്ലെങ്കില്‍ പ്രതിവര്‍ഷമോ നിക്ഷേപകര്‍ക്ക് എന്‍പിഎസിലേക്ക് പണം നിക്ഷേപിക്കാവുന്നതാണ്. ഈ തുക ഇക്വിറ്റി, കോര്‍പ്പറേറ്റ് ബോണ്ടുകള്‍, സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ തുടങ്ങി വിവിധ ആസ്തികളില്‍ നിക്ഷേപിക്കപ്പെടും. ദീര്‍ഘകാലത്തേക്ക് നടത്തുന്ന ഇത്തരം നിക്ഷേപം വഴി നിങ്ങളുടെ പണം അതിവേഗത്തില്‍ വളരുന്നതാണ്.

ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം എന്‍പിഎസ് നിക്ഷേപങ്ങള്‍ക്ക് നികുതി ആനുകൂല്യങ്ങള്‍ ലഭിക്കുന്നതാണ്. 60 വയസ് പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപിച്ച തുകയുടെ ഒരു ഭാഗം ഒറ്റത്തവണയായി പിന്‍വലിക്കാം. ശേഷിക്കുന്ന തുക ആന്വറ്റി ആയി വാങ്ങുകയും അതുവഴി പ്രതിമാസ പെന്‍ഷന്‍ നേടാനും സാധിക്കും.

Also Read: SIP: 11,000 രൂപ 1 കോടിയാക്കണോ? 11x12x20 SIP ഫോര്‍മുല പിന്തുടരാം, കോടീശ്വരനാകാന്‍ ഇത്ര വര്‍ഷം മതി

പബ്ലിക് പ്രൊവിഡന്റ് ഫണ്ട്

സാമ്പത്തിക സുരക്ഷയ്ക്കും ഉയര്‍ന്ന വരുമാനത്തിലും പ്രാധാന്യം നല്‍കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. സര്‍ക്കാര്‍ പിന്തുണയോടെയുള്ള നിക്ഷേപ പദ്ധതിയാണിത്. 1968ലാണ് ആരംഭിക്കുന്നത്. 18 വയസ് പൂര്‍ത്തിയായ ഏതൊരു ഇന്ത്യന്‍ പൗരനും പദ്ധതിയുടെ ഭാഗമാകാവുന്നതാണ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ക്കും നിക്ഷേപം ആരംഭിക്കാം.

ഒരു സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞത് 500 രൂപ മുതല്‍ 1.5 ലക്ഷം രൂപ വരെയാണ് പിപിഎഫ് അക്കൗണ്ടില്‍ നിക്ഷേപിക്കാവുന്നത്. ഒറ്റത്തവണയായോ ഗഡുക്കളായോ നിക്ഷേപം നടത്താം. 15 വര്‍ഷമാണ് പിപിഎഫിലെ നിക്ഷേപ കാലാവധി, ഇതിന് ശേഷം അഞ്ച് വര്‍ഷത്തേക്ക് കൂടി കാലാവധി നീട്ടാവുന്നതാണ്. ഈ പദ്ധതിക്കും നികുതി ആനുകൂല്യങ്ങള്‍ ലഭിക്കുന്നതാണ്.

നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്

പോസ്റ്റ് ഓഫീസ് മുഖേന നടപ്പാക്കുന്ന നിക്ഷേപ പദ്ധതിയാണ് നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്. 18 വയസ് തന്നെയാണ് ഈ നിക്ഷേപത്തിനും നിര്‍ദേശിച്ചിരിക്കുന്ന പ്രായം. പ്രായപൂര്‍ത്തിയാകാത്തവരുടെ രക്ഷിതാക്കള്‍ക്കും നിക്ഷേപം നടത്താം. 1,000 രൂപയാണ് ഏറ്റവും കുറഞ്ഞ നിക്ഷേപം, പരമാവധി നിക്ഷേപത്തിന് പരിധിയില്ല, 5 വര്‍ഷമാണ് നിക്ഷേപ കാലാവധി.

നിരാകരണം: നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല. 

English Summary

NPS, PPF and NSC are among India’s most trusted government-backed investment schemes. This guide compares their features, tax benefits, lock-in periods and ideal use cases to help investors choose the right option for long-term financial goals.

Loading...
Unable to load recommendations.
Follow Us
പപ്പായ ഇലച്ചായ എളുപ്പത്തിൽ ഉണ്ടാക്കാം
മുഹമ്മദ് ഷമിയുടെ ആസ്തി എത്ര കോടി?
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഏറ്റവും വിലക്കുറവില്‍ സ്വര്‍ണം വാങ്ങിക്കാന്‍ അവസരം; വിട്ടുകളയല്ലേ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി