UAE Golden Visa: ബിസിനസും കോടികളുടെ നിക്ഷേപവും വേണ്ട, യുഎഇ ​ഗോൾഡൻ വിസ ഇനി നിങ്ങൾക്കും; അറിയേണ്ടതെല്ലാം…

UAE's Golden Visa for Indians: നോമിനേഷൻ വിഭാഗത്തിൽ യുഎഇ ഗോൾഡൻ വിസ തേടുന്നവർക്ക് സ്വന്തം രാജ്യത്ത് നിന്ന് തന്നെ അപേക്ഷിക്കാവുന്നതാണ്. വിസ കൺസേർജ് സർവീസ് കമ്പനി, രജിസ്റ്റർ ചെയ്ത ഓഫീസുകൾ, ഓൺലൈൻ പോർട്ടൽ, കോൾ സെന്റർ എന്നിവ വഴി അപേക്ഷകൾ സമർപ്പിക്കാം.

UAE Golden Visa: ബിസിനസും കോടികളുടെ നിക്ഷേപവും വേണ്ട, യുഎഇ ​ഗോൾഡൻ വിസ ഇനി നിങ്ങൾക്കും; അറിയേണ്ടതെല്ലാം...

പ്രതീകാത്മക ചിത്രം

Published: 

06 Jul 2025 21:52 PM

ഗോൾഡൻ വിസ നയത്തിൽ മാറ്റങ്ങളുമായി​ യുണൈറ്റഡ് അറബ് എമിറേറ്റ്സ് സർക്കാർ. വ്യാപാര ലൈസൻസോ വസ്തു വാങ്ങലോ ഇല്ലാതെയും ഇനി മുതൽ ഇന്ത്യക്കാർക്ക് യുഎഇ സർക്കാരിന്റെ ​ഗോൾഡൻ വിസ സ്വന്തമാക്കാൻ സാധിക്കും. നാമനിർദ്ദേശം അടിസ്ഥാനമാക്കിയാണ് ​ഗോൾഡൻ വിസ നൽകുക.

കുറഞ്ഞത് രണ്ട് മില്യൺ ദിർഹം (4.66 കോടി രൂപ) മൂല്യമുള്ള സ്വത്തിൽ നിക്ഷേപിക്കുകയോ രാജ്യത്തെ ബിസിനസിൽ വലിയ തുക നിക്ഷേപിക്കുകയോ ചെയ്യുന്നവർക്കായിരുന്നു ഇതുവരെ ​ഗോൾഡൻ വിസ നൽകിയിരുന്നത്. എന്നാൽ പുതിയ നയപ്രകാരം, ,00,000 ദിർഹം (ഏകദേശം 23.30 ലക്ഷം രൂപ) ഫീസ് അടച്ച് യുഎഇയുടെ ഗോൾഡൻ വിസ സ്വന്തമാക്കാൻ കഴിയുമെന്ന് അധികൃതർ പറഞ്ഞതായി പിടിഐ റിപ്പോർ‌ട്ട് ചെയ്തു.

മൂന്ന് മാസത്തിനുള്ളിൽ 5,000-ത്തിലധികം ഇന്ത്യക്കാർ ഈ നാമനിർദ്ദേശം അടിസ്ഥാനമാക്കിയ വിസയ്ക്ക് അപേക്ഷിക്കുമെന്നാണ് പ്രതീക്ഷ. പുതിയ ​ഗോൾ‌ഡൻ വിസ പരീക്ഷിക്കുന്നതിന്റെ ആദ്യ ഘട്ടത്തിലാണ് ഇന്ത്യയെയും ബംഗ്ലാദേശിനെയും തിരഞ്ഞെടുത്തിരിക്കുന്നത്. കൂടാതെ ഗോൾഡൻ വിസയുടെ ആദ്യ ഘട്ടം പരീക്ഷിക്കുന്നതിനായി റയാദ് ഗ്രൂപ്പ് എന്ന കൺസൾട്ടൻസിയെയും ഇന്ത്യയിൽ തിരഞ്ഞെടുത്തിട്ടുണ്ട്.

ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ, പശ്ചാത്തലം പരിശോധിക്കുന്നതാണ്. കള്ളപ്പണം വെളുപ്പിക്കൽ, ക്രിമിനൽ റെക്കോർഡ്, സോഷ്യൽ മീഡിയ തുടങ്ങിയവ പരിശോധനകളും ഇതിൽ ഉൾപ്പെടും. നോമിനേഷൻ വിഭാഗത്തിൽ യുഎഇ ഗോൾഡൻ വിസ തേടുന്നവർക്ക് സ്വന്തം രാജ്യത്ത് നിന്ന് തന്നെ അപേക്ഷിക്കാവുന്നതാണ്. ഇന്ത്യയിലെയും ബംഗ്ലാദേശിലെയും വിസ കൺസേർജ് സർവീസ് കമ്പനി, രജിസ്റ്റർ ചെയ്ത ഓഫീസുകൾ, ഓൺലൈൻ പോർട്ടൽ, കോൾ സെന്റർ എന്നിവ വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്