AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Retirement Planning: 6 ലക്ഷം 1.8 കോടിയാക്കാം; വിരമിക്കല്‍ ആസൂത്രണം സ്മാര്‍ട്ടായി വേണം

One Time Investment Returns: നിങ്ങള്‍ 60 വയസിനോട് അടുക്കുമ്പോള്‍ അപ്പോഴത്തെ പണപ്പെരുപ്പവും ചെലവുകളും ഇപ്പോഴുള്ളത് പോലെയായിരിക്കില്ല. നിങ്ങളുടെ ദൈനംദിന ആവശ്യങ്ങള്‍ വര്‍ധിക്കും, അതിന് പുറമെ മരുന്ന്, വിനോദം തുടങ്ങിയവയ്ക്കും വലിയൊരു തുക തന്നെ ചെലവാക്കേണ്ടതായി വരും.

Retirement Planning: 6 ലക്ഷം 1.8 കോടിയാക്കാം; വിരമിക്കല്‍ ആസൂത്രണം സ്മാര്‍ട്ടായി വേണം
പ്രതീകാത്മക ചിത്രം Image Credit source: Halfpoint Images/Getty Images
shiji-mk
Shiji M K | Published: 24 Sep 2025 18:43 PM

വാര്‍ധക്യകാലത്ത് ഏറ്റവും കൂടുതല്‍ ആവശ്യം പണത്തിനാണ്. യൗവനത്തിലേതെന്ന പോലെ പണം സമ്പാദിക്കാനായി ഓടിനടന്ന് ജോലി ചെയ്യാനാകില്ല, അസുഖങ്ങളുണ്ടാകും, ചെലവുകള്‍ വര്‍ധിക്കും തുടങ്ങി വിവിധ ഘടകങ്ങള്‍ മികച്ച റിട്ടയര്‍മെന്റ് സമ്പാദ്യമുണ്ടാക്കാന്‍ ഒരാളെ പ്രേരിപ്പിക്കുന്നു. എന്നാല്‍ വിരമിക്കലിന് ശേഷം വലിയൊരു തുക തന്നെ കയ്യിലിരിക്കണമെങ്കില്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പും മികച്ച സമ്പാദ്യ പദ്ധതികളുടെ തിരഞ്ഞെടുപ്പും ആവശ്യമാണ്.

വിരമിക്കല്‍ കോര്‍പ്പസ്

നിങ്ങള്‍ 60 വയസിനോട് അടുക്കുമ്പോള്‍ അപ്പോഴത്തെ പണപ്പെരുപ്പവും ചെലവുകളും ഇപ്പോഴുള്ളത് പോലെയായിരിക്കില്ല. നിങ്ങളുടെ ദൈനംദിന ആവശ്യങ്ങള്‍ വര്‍ധിക്കും, അതിന് പുറമെ മരുന്ന്, വിനോദം തുടങ്ങിയവയ്ക്കും വലിയൊരു തുക തന്നെ ചെലവാക്കേണ്ടതായി വരും. ഇവിടെയാണ് വലിയൊരു തുക സമ്പാദ്യത്തിന്റെ ആവശ്യകത വര്‍ധിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകളില്ലാതെ മറ്റാരുടെയും മുന്നില്‍ കൈനീട്ടാതെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ നിങ്ങള്‍ക്ക് സാധിക്കണമെങ്കില്‍ വിരമിക്കല്‍ കോര്‍പ്പസ് ഉണ്ടായേ തീരൂ.

എങ്ങനെ സമ്പത്ത് സൃഷ്ടിക്കാം?

തന്ത്രപരമായ നിക്ഷേപം വഴി സ്ഥിരമായ വരുമാനമുണ്ടാക്കുകയാണ് ലക്ഷ്യം. അതിനാല്‍ നിങ്ങള്‍ നിക്ഷേപം വളരെ നേരത്തെ തന്നെ ആരംഭിക്കണം. ഇത് പണം വളരാനും അതില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടാകാനും സഹായിക്കും. നേരത്തെ നിക്ഷേപം ആരംഭിച്ചാല്‍ പണം വളരാന്‍ ആവശ്യമായ സമയം ലഭിക്കുന്നു.

കോമ്പൗണ്ടിങ്ങിന്റെ ശക്തി

കോമ്പൗണ്ടിങ്ങിന്റെ സാധ്യതകള്‍ മനസിലാക്കുന്നതിനായി 12 ശതമാനം വാര്‍ഷിക വരുമാനം ലഭിക്കുന്ന സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനില്‍ നിക്ഷേപം നടത്തുന്നതായി കരുതാം. ഇവിടെ നിങ്ങള്‍ 6 ലക്ഷം രൂപയുടെ ഒറ്റത്തവണ നിക്ഷപമാണ് നടത്തുന്നത്. 30 വര്‍ഷത്തിനുള്ളില്‍ ഈ തുക 1.8 കോടിയായി വളരും.

Also Read: Fixed Deposit: വിദ്യാര്‍ഥികള്‍ക്കുള്ള മികച്ച നിക്ഷേപമാര്‍ഗമായി എഫ്ഡികള്‍ എങ്ങനെ മാറുന്നു?

പത്ത് വര്‍ഷത്തിന് ശേഷം നിങ്ങളുടെ നിക്ഷേപം 18.63 ലക്ഷം രൂപയായി കണക്കാക്കുന്നു. ഇതില്‍ 12.63 ലക്ഷം രൂപ മൂലധന നേട്ടമാണ്. 20 വര്‍ഷത്തിനുള്ളില്‍ തുക 57.87 കോടിയാകും, ഇവിടെ നേട്ടം 51.87 ലക്ഷം രൂപ. 30 വര്‍ഷം കഴിയുമ്പോള്‍ നിങ്ങള്‍ക്ക് 1.73 കോടി രൂപയാണ് വരുമാനം ലഭിക്കുന്നത്.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.