AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vishu Bumper Lottery Result 2024: ഭാഗ്യവാനെ ഇന്നറിയാം; വിഷു ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്‌

വിഷു ബമ്പറിന്റെ BR-97 സീരീസിലുള്ള ലോട്ടറിയുടെ നറുക്കെടുപ്പാണ് ഭാഗ്യക്കുറി വകുപ്പ് സംഘടിപ്പിക്കുന്നത്. 300 രൂപയാണ് ഒരു ലോട്ടറി ടിക്കറ്റിന്റെ വില.

Vishu Bumper Lottery Result 2024: ഭാഗ്യവാനെ ഇന്നറിയാം; വിഷു ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്‌
shiji-mk
Shiji M K | Updated On: 29 May 2024 07:32 AM

തിരുവനന്തപുരം: വിഷു ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്. 12 കോടിയുടെ കൈനീട്ടം ലഭിച്ച ഭാഗ്യവാന്‍ ആരാണെന്ന് അറിയാന്‍ മണിക്കൂറുകള്‍ മാത്രം. ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കും.

വിഷു ബമ്പറിന്റെ BR-97 സീരീസിലുള്ള ലോട്ടറിയുടെ നറുക്കെടുപ്പാണ് ഭാഗ്യക്കുറി വകുപ്പ് സംഘടിപ്പിക്കുന്നത്. 300 രൂപയാണ് ഒരു ലോട്ടറി ടിക്കറ്റിന്റെ വില. 250 രൂപ വിലയുള്ള 10 കോടി രൂപ സമ്മാനം നല്‍കുന്ന മണ്‍സൂണ്‍ ബമ്പറിന്റെ പ്രകാശനവും ഇന്ന് നടക്കും.

വിഷു ബമ്പര്‍ നറുക്കെടുപ്പ് എപ്പോള്‍?

സാധാരണയായി ലോട്ടറി വകുപ്പ് ഭാഗ്യക്കുറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത് എല്ലാ ദിവസവും വൈകിട്ട മൂന്ന് മണിക്കാണ്. എന്നാല്‍ ബമ്പര്‍ ലോട്ടറി ഫലത്തിനായിട്ടുള്ള നറുക്കെടുപ്പ് നേരത്തെ ആരംഭിക്കും. ഇന്ന് മെയ് 29-ാം തീയതി ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെയാണ് വിഷു ബമ്പര്‍ ഫലത്തിനായിട്ടുള്ള നറുക്കെടുപ്പ് ആരംഭിക്കുക. 2.10 ഓടെ ആദ്യ ഫലങ്ങള്‍ പുറത്ത് വന്നേക്കും.

വിഷു ബമ്പര്‍ ലോട്ടറിയുടെ സമ്മാനഘടന

ഒന്നാം സമ്മാനം – 12 കോടി രൂപ (എല്ലാ സീരീസുകളില്‍ നിന്നായി ഒരു വിജയി)

സമാശ്വാസ സമ്മാനം – ഒരു ലക്ഷം രൂപ (ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് നമ്പറിന് സമാനമായി മറ്റ് സീരീസിലെ ടിക്കറ്റുകള്‍ ലഭിക്കുക. അങ്ങനെ ആകെ അഞ്ച് പേര്‍ക്ക് ലഭിക്കും)

രണ്ടാം സമ്മാനം – ഒരു കോടി രൂപ (ഓരോ സീരീസില്‍ നിന്നും ഒരു വിജയി കണ്ടെത്തും. അങ്ങനെ ആറ് പേര്‍ക്ക് ലഭിക്കും)

മൂന്നാം സമ്മാനം – പത്ത് ലക്ഷം രൂപ (ഓരോ സീരീസില്‍ നിന്നും ഒരു വിജയിയെ കണ്ടെത്തും. അങ്ങനെ ആറ് പേര്‍ക്ക് ലഭിക്കും)

നാലാം സമ്മാനം– അഞ്ച് ലക്ഷം രൂപ (ഓരോ സീരീസില്‍ നിന്നും ഒരു വിജയിയെ കണ്ടെത്തും. അങ്ങനെ ആറ് പേര്‍ക്ക് ലഭിക്കും)

അഞ്ചാം സമ്മാനം – 5,000 രൂപ

ആറാം സമ്മാനം – 2,000 രൂപ

ഏഴാം സമ്മാനം – 1,000 രൂപ

എട്ടാം സമ്മാനം – 500 രൂപ

ഒമ്പതാം സമ്മാനം – 300 രൂപ

5,000 രൂപയ്ക്ക് താഴെ സമ്മാനം അര്‍ഹമായ ടിക്കറ്റുകള്‍ ലോട്ടറി ഏജന്‍സിയില്‍ സമര്‍പ്പിച്ച് പണം കൈപ്പറ്റാവുന്നതാണ്. 5,000 രൂപയ്ക്ക് മുകളില്‍ സമ്മാനം ലഭിക്കുന്നവര്‍ ലോട്ടറി ടിക്കറ്റുകള്‍ അടുത്തുള്ള ബാങ്കുകളിലോ സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഓഫീസുകളിലോ സമര്‍പ്പിക്കേണ്ടതാണ്. ഉയര്‍ന്ന തുക സമ്മാനമായി ലഭിക്കുന്നവര്‍ക്ക് ഏജന്റിന് നല്‍കാനുള്ള കമ്മീഷനും മറ്റ് നികുതിയും സെസും കിഴിച്ചതിന് ശേഷമുള്ള പണമെ കൈയ്യില്‍ ലഭിക്കുക.