Vishu Bumper Lottery Result 2024 : 12 കോടിയുടെ ഭാഗ്യവാനെ കണ്ടെത്താൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി; വിഷു ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് എപ്പോൾ?
Kerala Vishu Bumper Lottery Result 2024 Lucky Draw Date And Time : തിരുവനന്തപുരം ബേക്കറി ജങ്ഷനിലുള്ള ലോട്ടറി വകുപ്പിൻ്റെ ഗോർക്കി ഭവനിൽ വെച്ചാണ് വിഷു ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് സംഘടിപ്പിക്കുക

സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ വിഷു ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം അറിയാൻ കാത്തിരിക്കുകയാണ് എല്ലാവരും. 12 കോടി രൂപയാണ് വിഷു ബമ്പർ ഭാഗ്യശാലിക്ക് ഒന്നാം സമ്മാനമായി ലഭിക്കുക. വിഷു ബമ്പറിൻ്റെ BR-97 സീരീസിലുള്ള ലോട്ടറിയുടെ നറുക്കെടുപ്പാണ് ഭാഗ്യക്കുറി വകുപ്പ് സംഘടിപ്പിക്കുന്നത്. 300 രൂപയാണ് ഒരു ലോട്ടറി ടിക്കറ്റിൻ്റെ വില.
വിഷു ബമ്പർ നറുക്കെടുപ്പ് എപ്പോൾ?
സാധാരണയായി ലോട്ടറി വകുപ്പ് ഭാഗ്യക്കുറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത് എല്ലാ ദിവസവും വൈകിട്ട മൂന്ന് മണിക്കാണ്. എന്നാൽ ബമ്പർ ലോട്ടറി ഫലത്തിനായിട്ടുള്ള നറുക്കെടുപ്പ് നേരത്തെ ആരംഭിക്കും. നാളെ മെയ് 29-ാം തീയതി ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെയാണ് വിഷു ബമ്പർ ഫലത്തിനായിട്ടുള്ള നറുക്കെടുപ്പ് ആരംഭിക്കുക. 2.10 ഓടെ ആദ്യ ഫലങ്ങൾ പുറത്ത് വന്നേക്കും.
വിഷു ബമ്പർ ലോട്ടറിയുടെ സമ്മാനഘടന
ഒന്നാം സമ്മാനം – 12 കോടി രൂപ (എല്ലാ സീരീസുകളിൽ നിന്നായി ഒരു വിജയി)
സമാശ്വാസ സമ്മാനം – ഒരു ലക്ഷം രൂപ (ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് നമ്പറിന് സമാനമായി മറ്റ് സീരീസിലെ ടിക്കറ്റുകൾ ലഭിക്കുക. അങ്ങനെ ആകെ അഞ്ച് പേർക്ക് ലഭിക്കും)
രണ്ടാം സമ്മാനം – ഒരു കോടി രൂപ (ഓരോ സീരീസിൽ നിന്നും ഒരു വിജയി കണ്ടെത്തും. അങ്ങനെ ആറ് പേർക്ക് ലഭിക്കും)
മൂന്നാം സമ്മാനം – പത്ത് ലക്ഷം രൂപ (ഓരോ സീരീസിൽ നിന്നും ഒരു വിജയിയെ കണ്ടെത്തും. അങ്ങനെ ആറ് പേർക്ക് ലഭിക്കും)
നാലാം സമ്മാനം- അഞ്ച് ലക്ഷം രൂപ (ഓരോ സീരീസിൽ നിന്നും ഒരു വിജയിയെ കണ്ടെത്തും. അങ്ങനെ ആറ് പേർക്ക് ലഭിക്കും)
അഞ്ചാം സമ്മാനം – 5,000 രൂപ
ആറാം സമ്മാനം – 2,000 രൂപ
ഏഴാം സമ്മാനം – 1,000 രൂപ
എട്ടാം സമ്മാനം – 500 രൂപ
ഒമ്പതാം സമ്മാനം – 300 രൂപ
5,000 രൂപയ്ക്ക് താഴെ സമ്മാനം അർഹമായ ടിക്കറ്റുകൾ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് പണം കൈപ്പറ്റാവുന്നതാണ്. 5,000 ത്തിന് മുകളിൽ സമ്മാനം ലഭിക്കുന്നവർ ലോട്ടറി ടിക്കറ്റുകൾ അടുത്തുള്ള ബാങ്കുകളിലോ സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ ഓഫീസുകളിലോ സമർപ്പിക്കേണ്ടതാണ്. ഉയർന്ന തുക സമ്മാനമായി ലഭിക്കുന്നവർക്ക് ഏജൻ്റിന് നൽകാനുള്ള കമ്മീഷനും മറ്റ് നികുതിയും സെസും കിഴിച്ചതിന് ശേഷമുള്ള പണമെ കൈയ്യിൽ ലഭിക്കുക.