AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Welfare Pension: ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍; എത്ര രൂപ ലഭിക്കും?

Welfare Pension Distribution: വാ‍ർഷിക കുടുംബ വരുമാനം ഒരു ലക്ഷം രൂപയിൽ കൂടുതൽ അല്ലാത്ത, മറ്റ് സർവീസ് പെൻഷനുകളോ സാമൂഹ്യക്ഷേമ പെൻഷനുകളോ ലഭിക്കാത്ത കേരളത്തിലെ സ്ഥിരതാമസക്കാരായവർക്കാണ് സംസ്ഥാന സർക്കാർ ക്ഷേമപെൻഷൻ നൽകുന്നത്. ഭൂ

Welfare Pension: ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍; എത്ര രൂപ ലഭിക്കും?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 23 Aug 2025 | 09:31 AM

പെൻഷൻകാർക്ക് ഓണസമ്മാനമായി സംസ്ഥാന സർക്കാർ. ക്ഷേമ പെൻഷൻ ഇന്ന് മുതൽ വിതരണം ചെയ്യും. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ രണ്ട് ഗഡു ക്ഷേമ പെൻഷനാണ് നൽകുന്നത്. സാമൂഹ്യസുരക്ഷ – ക്ഷേമനിധി പെൻഷൻ വിതരണത്തിനായി 1679 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു.

ഓ​ഗസ്റ്റിലെ പെൻഷന് പുറമേ ഒരു ​ഗഡു കുടിശിക കൂടി അനുവദിച്ചിട്ടുണ്ട്. ഓണത്തിന് 3200 രൂപ വീതം 62 ലക്ഷം പേർക്ക് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. ബാങ്ക് അക്കൗണ്ട് വഴി 26.62 ലക്ഷം പേർക്കാണ് പെൻഷൻ ലഭിക്കുക. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി പെൻഷൻ തുക വീട്ടിലെത്തി കൈമാറുന്നതാണ്.

8.46 ലക്ഷം പേർക്ക്‌ ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ്‌ നൽകേണ്ടത്‌. ഇതിനായി 48.42 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്‌. ഈ വിഹിതം കേന്ദ്ര സർക്കാരിന്റെ പിഎഫ്‌എംഎസ്‌ സംവിധാനം വഴി ഗുണഭോക്താക്കളുടെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ ക്രെഡിറ്റ്‌ ചെയ്യേണ്ടതാണെന്ന് എന്നും ധനമന്ത്രി വ്യക്തമാക്കി.

വാ‍ർഷിക കുടുംബ വരുമാനം ഒരു ലക്ഷം രൂപയിൽ കൂടുതൽ അല്ലാത്ത, മറ്റ് സർവീസ് പെൻഷനുകളോ സാമൂഹ്യക്ഷേമ പെൻഷനുകളോ ലഭിക്കാത്ത കേരളത്തിലെ സ്ഥിരതാമസക്കാരായവർക്കാണ് സംസ്ഥാന സർക്കാർ ക്ഷേമപെൻഷൻ നൽകുന്നത്. ഭൂമി, വാഹനം തുടങ്ങിയ സ്വത്തുവകകൾ മുതലായവ അടിസ്ഥാനമാക്കിയാണ് അർഹതയുള്ളവരെ തിരഞ്ഞെടുക്കുന്നത്.