AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Life Insurance: ലൈഫ് ഇന്‍ഷുറന്‍സ് നല്ലതുതന്നെ, പക്ഷെ ഈ തെറ്റുകള്‍ ചെയ്യരുത്

life Insurance Buying Tips: ബജറ്റിങ്, നിക്ഷേപം, സമ്പാദ്യം എന്നീ ഘട്ടത്തിലൂടെയാണ് സാമ്പത്തിക സ്വാതന്ത്ര്യം സാധ്യമാകുന്നത്. എന്നാല്‍ സമ്പത്തുണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ആളുകള്‍ പലപ്പോഴും ലൈഫ് ഇന്‍ഷുറന്‍സിന്റെ കാര്യം മറുന്നുപോകുന്നു.

Life Insurance: ലൈഫ് ഇന്‍ഷുറന്‍സ് നല്ലതുതന്നെ, പക്ഷെ ഈ തെറ്റുകള്‍ ചെയ്യരുത്
പ്രതീകാത്മക ചിത്രം Image Credit source: Carol Yepes/Moment/Getty Images
shiji-mk
Shiji M K | Published: 03 Sep 2025 12:22 PM

സാമ്പത്തിക സ്വാതന്ത്ര്യം നേടാന്‍ എല്ലാവരും ആഗ്രഹിക്കുന്നു. സ്വതന്ത്രമായി ജീവിക്കാനാവശ്യമായ വരുമാനം നേടുകയും അതില്‍ നിന്ന് സമ്പാദ്യം ഉണ്ടാക്കുകയും ചെയ്യുന്നതാണ് രീതി. ബജറ്റിങ്, നിക്ഷേപം, സമ്പാദ്യം എന്നീ ഘട്ടത്തിലൂടെയാണ് സാമ്പത്തിക സ്വാതന്ത്ര്യം സാധ്യമാകുന്നത്. എന്നാല്‍ സമ്പത്തുണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ആളുകള്‍ പലപ്പോഴും ലൈഫ് ഇന്‍ഷുറന്‍സിന്റെ കാര്യം മറുന്നുപോകുന്നു.

ലൈഫ് ഇന്‍ഷുറന്‍സ് എടുക്കുന്നത് പിന്നെയാകാമെന്ന് ചിന്തിക്കുന്നത് പോലും മണ്ടത്തരമാണ്. 30 അല്ലെങ്കില്‍ 40 വയസിലാണ് പലരും ഇന്‍ഷുറന്‍സിനെ കുറിച്ച് ചിന്തിക്കുന്നത് പോലും. പ്രായവും ആരോഗ്യസ്ഥിതിയും പ്രീമിയങ്ങളെ സ്വാധീനിക്കുന്നതിനാല്‍ ഏറെ നാളത്തേക്ക് ഇന്‍ഷുറന്‍സ് മാറ്റിവെക്കുന്നത് ഉചിതമല്ല.

ഇന്‍ഷുറന്‍സ് എടുക്കാതെ മുന്നോട്ടുപോകുന്നതിനിടയില്‍ അപ്രതീക്ഷിതമായ സാഹചര്യം നിങ്ങളുടെ ജീവിതത്തിലുണ്ടായാല്‍ സാമ്പത്തിക അടിത്തറ ആകെ താളം തെറ്റും. വൈകി ഇന്‍ഷുറന്‍സ് തിരഞ്ഞെടുക്കുന്നത് മാത്രമല്ല, വേറെയുമുണ്ട് ഇന്‍ഷുറന്‍സിന്റെ കാര്യത്തില്‍ നിങ്ങളില്‍ സംഭവിക്കുന്ന വീഴ്ചകള്‍.

മറ്റ് ഓപ്ഷനുകളൊന്നും പരിഗണിക്കാതെ ടേം ഇന്‍ഷുറന്‍സ് എടുക്കുന്നതാണ് അടുത്ത തെറ്റ്. കുറഞ്ഞ ചെലവില്‍ ഉയര്‍ന്ന കവറേജ് നല്‍കാന്‍ ടേം ഇന്‍ഷുറന്‍സുകള്‍ നിങ്ങളെ സഹായിക്കുമെങ്കിലും മറ്റ് ഇന്‍ഷുറന്‍സ് ഓപ്ഷനുകള്‍ കൂടുതല്‍ വഴക്കവും ദീര്‍ഘകാല നേട്ടങ്ങളും നല്‍കിയേക്കാം.

എന്‍ഡോവ്‌മെന്റ് പോളിസികള്‍ അല്ലെങ്കില്‍ യുലിപ്പുകള്‍ പോലുള്ള നിക്ഷേപവും ഇന്‍ഷുറന്‍സും സംയോജിക്കുന്ന പ്ലാനുകള്‍ക്ക് കാലക്രമേണ വരുമാനം കൂടുതലാണ്. നേരത്തെ വിരമിക്കാന്‍ ഉദ്ദശിക്കുന്ന ഒരാള്‍ക്ക് ഈ മാര്‍ഗം തീര്‍ച്ചയായും ഗുണം ചെയ്യും.

Also Read: Insurance : എന്താണ് ഇൻഷുറൻസ്? ഒരു ഇൻഷുറൻസ് പോളിസി ഉറപ്പ് വരുത്തുന്ന പരിരക്ഷ എന്തെല്ലാം?

എത്ര കവറേജ് ആവശ്യമാണെന്ന കാര്യത്തിലും പിഴവ് സംഭവിക്കാറുണ്ട്. എന്തെങ്കിലും സംഭവിച്ചാല്‍ കുടുംബത്തിന് എത്രമാത്രം പണം വേണ്ടി വരുമെന്ന് ചിന്തിക്കുന്നതിന് പകരം താങ്ങാനാകുന്ന പോളിസികളാണ് പലരും തിരഞ്ഞെടുക്കുന്നത്. നിങ്ങളുടെ നിലവിലുള്ള വായ്പകള്‍, കുട്ടികളുടെ വിദ്യാഭ്യാസം, ദൈനംദിന ചെലവുകള്‍ എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് തുക പര്യാപ്തമാകണം.

വിവാഹം കഴിക്കാത്തവര്‍ക്ക് ഇന്‍ഷുറന്‍സിന്റെ ആവശ്യമില്ലെന്ന് ചിന്തിക്കുന്നവരും ധാരാളം. എന്നാല്‍ ആ ചിന്ത തെറ്റാണ്. നിങ്ങള്‍ക്ക് എന്തെങ്കിലും വായ്പകളോ മറ്റ് ബാധ്യതകളോ ഉണ്ടെങ്കില്‍, മാതാപിതാക്കള്‍ക്കായി ലൈഫ് ഇന്‍ഷുറന്‍സുകളെടുക്കാം.