AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mutual Funds: 5 വര്‍ഷംകൊണ്ട് 9 ലക്ഷം; മികച്ച അഗ്രസീവ് ഹൈബ്രിഡ് ഫണ്ടുകളിതാ

Top Aggressive Hybrid Mutual Funds 2025: മ്യൂച്വല്‍ ഫണ്ടുകളിലെ ഒരു വിഭാഗമാണ് അഗ്രീസ് ഹൈബ്രിഡ് ഫണ്ടുകള്‍ എന്നത്. ഈ ഫണ്ടില്‍ സാധാരണയായി ആസ്തിയുടെ 65 ശതമാനം മുതല്‍ 80 ശതമാനം ഇക്വിറ്റികളിലും ബാക്കി ഡെറ്റ് ഫണ്ടുകളിലേക്കുമാണ് നിക്ഷേപിക്കപ്പെടുന്നത്.

Mutual Funds: 5 വര്‍ഷംകൊണ്ട് 9 ലക്ഷം; മികച്ച അഗ്രസീവ് ഹൈബ്രിഡ് ഫണ്ടുകളിതാ
മ്യൂച്വല്‍ ഫണ്ടുകള്‍ Image Credit source: jayk7/Moment/Getty Images
shiji-mk
Shiji M K | Updated On: 02 Sep 2025 16:20 PM

പണം സമ്പാദിക്കാന്‍ ഇന്ന് ധാരാളം വഴികളുണ്ട്. എന്നാല്‍ നിക്ഷേപ തന്ത്രങ്ങള്‍ മനസിലാക്കി കൃത്യമായി വിനിയോഗിക്കുമ്പോഴാണ് പണം അതിവേഗം വളരുന്നത്. മ്യൂച്വല്‍ ഫണ്ടുകളിലെ എസ്‌ഐപികള്‍ ഇന്ന് മികച്ചൊരു നിക്ഷേപ മാര്‍ഗമായി മാറിക്കഴിഞ്ഞു. ഇക്വിറ്റിയേക്കാള്‍ സ്ഥിരതയും പ്രതിഫലം കൂടുതല്‍ നല്‍കുന്നതുമാണ് മ്യൂച്വല്‍ ഫണ്ടിലെ ഹൈബ്രിഡ് ഫണ്ടുകള്‍ എന്നാണ് പറയപ്പെടുന്നത്.

അഗ്രസീവ് ഹൈബ്രിഡ് ഫണ്ടുകള്‍

മ്യൂച്വല്‍ ഫണ്ടുകളിലെ ഒരു വിഭാഗമാണ് അഗ്രസീവ് ഹൈബ്രിഡ് ഫണ്ടുകള്‍ എന്നത്. ഈ ഫണ്ടില്‍ സാധാരണയായി ആസ്തിയുടെ 65 ശതമാനം മുതല്‍ 80 ശതമാനം ഇക്വിറ്റികളിലും ബാക്കി ഡെറ്റ് ഫണ്ടുകളിലേക്കുമാണ് നിക്ഷേപിക്കപ്പെടുന്നത്. ഇക്വിറ്റി-ഡെറ്റ് എക്‌സ്‌പോഷര്‍ സ്വയമേവ ക്രമീകരിക്കുന്ന ബില്‍റ്റ് ഇന്‍ റീബാലന്‍സിങ് ഉള്ളതും മികച്ച വളര്‍ച്ചയും സ്ഥിരതയുമുള്ള ഫണ്ടായ ഹൈബ്രിഡിനെ വിലയിരുത്താം.

എസ്‌ഐപി വളര്‍ച്ച

അഗ്രസീവ് ഹൈബ്രിഡ് ഫണ്ടില്‍ അഞ്ച് വര്‍ഷത്തേക്ക് എസ്‌ഐപി വഴി 10,000 രൂപ പ്രതിമാസം നിക്ഷേപിക്കുകയാണെങ്കില്‍ 9 ലക്ഷത്തിലധികം രൂപ സമ്പാദിക്കാനാകും.

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ആന്‍ഡ് ഡെറ്റ് ഫണ്ട്- അഞ്ച് വര്‍ഷത്തിനുള്ളില്‍ 20.76 ശതമാനം റിട്ടേണ്‍

ജെഎം അഗ്രസീവ് ഹൈബ്രിഡ്- 19.96 ശതമാനം

Also Read: SIP: 10,000 രൂപയുടെ എസ്‌ഐപിയില്‍ നിന്ന് 5 കോടി നേടാന്‍ ഇത്ര വര്‍ഷം മതി

ബാങ്ക് ഓഫ് ഇന്ത്യ മിഡ് ആന്‍ഡ് സ്‌മോള്‍ ക്യാപ് ഇക്വിറ്റി ആന്‍ഡ് ഡെറ്റ് ഫണ്ട്- 19.17 ശതമാനം

എഡല്‍വീസ് അഗ്രസീവ് ഹൈബ്രിഡ്- 18.45 ശതമാനം

മഹീന്ദ്ര മാനുലൈഫ് അഗ്രസീവ് ഹൈബ്രിഡ്- 18.36 ശതമാനം

ഈ ഫണ്ടുകള്‍ ഇക്വിറ്റി-ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപത്തിന്റെ വളര്‍ച്ചയെ സൂചിപ്പിക്കുന്നു.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.