AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Cancelled Cheque: എന്താണ് ‘ക്യാൻസൽഡ് ചെക്ക്’? ബാങ്കുകളും തൊഴിലുടമകളും ഇവ ആവശ്യപ്പെടാനുള്ള കാരണം അറിയാമോ?

What is Cancelled Cheque: രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് നിർണായക പങ്ക് വഹിക്കുന്നത് ഒരു കടലാസ് കഷ്ണമാണ്, അതും ഒരു റദ്ദാക്കിയ ചെക്ക്. മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ, ഇൻഷുറൻസ് ക്ലെയിമുകൾ തുടങ്ങി ബാങ്കിംഗ് പ്രക്രിയകളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി അത് തുടരുന്നു. ക്യാൻസൽ‍ഡ് ചെക്ക് എന്നാലെന്താണ്?

Cancelled Cheque: എന്താണ് ‘ക്യാൻസൽഡ് ചെക്ക്’? ബാങ്കുകളും തൊഴിലുടമകളും ഇവ ആവശ്യപ്പെടാനുള്ള കാരണം അറിയാമോ?
Cancelled ChequeImage Credit source: social media
nithya
Nithya Vinu | Published: 14 May 2025 12:42 PM

ഡിജിറ്റൽ പേയ്‌മെന്റുകൾ ആധിപത്യം പുലർത്തുകയും യുപിഐ ആപ്പുകൾ ഒരു ടാപ്പ് അകലെ മാത്രം ലഭ്യമാകുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിൽ, രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് നിർണായക പങ്ക് വഹിക്കുന്നത് ഒരു കടലാസ് കഷ്ണമാണ്, അതും ഒരു റദ്ദാക്കിയ ചെക്ക്.

മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ, ഇൻഷുറൻസ് ക്ലെയിമുകൾ തുടങ്ങി ബാങ്കിംഗ് പ്രക്രിയകളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി അത് തുടരുന്നു. ക്യാൻസൽ‍ഡ് ചെക്ക് എന്നാലെന്താണ്? ബാങ്കുകളും തൊഴിൽ ഉടമകളും അവ ആവശ്യപ്പെടുന്നത് എന്തിനാണെന്ന് അറിയാമോ?

രണ്ട് സമാന്തര വരകള്‍ക്കിടയില്‍ ‘CANCELLED’ എന്ന എഴുതിയിരിക്കുന്ന ചെക്ക് ലീഫിനെയാണ് ക്യാന്‍സല്‍ഡ് ചെക്ക് എന്ന് പറയുന്നത്. ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ അറിയാനും, സുരക്ഷിതമായ ഇടപാടുകള്‍ ഉറപ്പാക്കുന്നതിനുമാണ് ക്യാന്‍സല്‍ഡ് ചെക്കുകള്‍ ആവശ്യപ്പെടുന്നത്. ഇവയില്‍ ഒപ്പിന്റെ ആവശ്യമില്ല. ഇത് വഴി മറ്റുള്ളവര്‍ക്ക് പണം പിന്‍വലിക്കാനും കഴിയില്ല.

ALSO READ: പിഎഫ് ബാലൻസ് അറിയണോ? ഒരു മിസ്ഡ് കോൾ മതി, നിങ്ങൾ ചെയ്യേണ്ടത്…

ലോൺ ആവശ്യത്തിനായി ബാങ്കുകള്‍ക്ക് ഉപയോക്താവിന്റെ അക്കൗണ്ട് വിവരങ്ങള്‍ പെട്ടെന്ന് വേരിഫൈ ചെയ്യാന്‍ ഈ ചെക്കുകള്‍ സഹായിക്കും. ഉപയോക്താവിന്റെ പേര്, അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി നമ്പർ , മാഗ്‌നറ്റിക് ഇങ്ക് ക്യാരക്ടര്‍ റെക്കഗ്‌നിഷന്‍ (MICR) എന്നിവ ചെക്കുകള്‍ വഴി മനസ്സിലാക്കാവുന്നതാണ്.

തൊഴിലുടമകളും, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും റദ്ദാക്കിയ ചെക്ക് ആവശ്യപ്പെടാറുണ്ട്. ജീവനക്കാരന്റെ ഉടമസ്ഥതയിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് ശരിയായി പണം എത്തുന്നുവെന്ന് ഉറപ്പിക്കാനാണ് ഇവ ആവശ്യപ്പെടുന്നത്. നോ യുവര്‍ കസ്റ്റമര്‍ (കെവൈസി) പ്രക്രിയയുടെ ഭാഗം കൂടിയാണിവ. എന്നാൽ 2025 മുതല്‍ കെവൈസി അപ്‌ഡേറ്റ് ചെയ്ത അംഗങ്ങളുടെ ഓണ്‍ലൈന്‍ പിഎഫ് ക്ലെയിമുകള്‍ക്ക് ക്യാൻസൽഡ് ചെക്ക് ആവശ്യമില്ല. യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ലഭിക്കുന്നതാണ്.