5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

SIP-SWP: വെറും 12,000 രൂപ നിക്ഷേപിച്ചുകൊണ്ട് മാസം 75,000 നേടാം; എസ്‌ഐപി-എസ്ബ്ല്യൂപി കോംബോ വെറുതെയാകില്ല

SIP-SWP Benefits: ഈ കോംബോ നിരവധി നേട്ടങ്ങളാണ് നമുക്ക് സമ്മാനിക്കുന്നത്. ഈ കോംബോ വഴി നിക്ഷേപം നടത്തുന്നതിന് മുമ്പ് ഇവ എന്താണെന്ന് ആദ്യം മനസിലാക്കിയിരിക്കണം. നിക്ഷേപത്തില്‍ ഒരു സ്ഥിരത കൈവരിക്കാനും നിക്ഷേപ തുക വളരാന്‍ സമയം നല്‍കാനും എസ്‌ഐപി-എസ്ഡബ്ല്യുപി കോംബോ നിങ്ങളെ സഹായിക്കും.

SIP-SWP: വെറും 12,000 രൂപ നിക്ഷേപിച്ചുകൊണ്ട് മാസം 75,000 നേടാം; എസ്‌ഐപി-എസ്ബ്ല്യൂപി കോംബോ വെറുതെയാകില്ല
മ്യൂച്വല്‍ ഫണ്ട്‌ (Avishek Das/SOPA Images/LightRocket via Getty Images)
Follow Us
shiji-mk
SHIJI M K | Updated On: 28 Sep 2024 18:36 PM

മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇനി പറയാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ച് തീര്‍ച്ചയായിട്ടും അറിഞ്ഞിരിക്കണം. എസ്‌ഐപി-എസ്ബ്ല്യൂപി (SIP-SWP) കോംബോയെ കുറിച്ച് കേട്ടിട്ടുണ്ടോ? ഈ കോംബോ നിരവധി നേട്ടങ്ങളാണ് നമുക്ക് സമ്മാനിക്കുന്നത്. ഈ കോംബോ വഴി നിക്ഷേപം നടത്തുന്നതിന് മുമ്പ് ഇവ എന്താണെന്ന് ആദ്യം മനസിലാക്കിയിരിക്കണം. നിക്ഷേപത്തില്‍ ഒരു സ്ഥിരത കൈവരിക്കാനും നിക്ഷേപ തുക വളരാന്‍ സമയം നല്‍കാനും എസ്‌ഐപി-എസ്ബ്ല്യൂപി കോംബോ നിങ്ങളെ സഹായിക്കും. 20 വര്‍ഷത്തേക്ക് 12,000 രൂപ നിക്ഷേപിക്കുന്നതിലൂടെ 45 വര്‍ഷത്തേക്ക് 75,000 മാസവരുമാനം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതെങ്ങനെയെന്ന് അറിയാമോ?

എസ്‌ഐപി

ഒറ്റത്തവണ നിക്ഷേപം നടത്തുന്ന ലംപ്‌സം ഇന്‍വെസ്റ്റ്‌മെന്റില്‍ നിന്നും വ്യത്യസ്തമാണ് ഓരോ തവണയും നിശ്ചിതതുക മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്ന രീതിയായ എസ്‌ഐപി. എസ്‌ഐപികള്‍ പലതരത്തിലുണ്ട്, ഇതില്‍ ഓരോ വര്‍ഷവും നിക്ഷേപതുക വര്‍ധിപ്പിക്കാന്‍ സാധിക്കുന്ന സ്റ്റെപ്പ് അപ്പ് എസ്‌ഐപികളും നിക്ഷേപകന് തിരഞ്ഞെടുക്കാവുന്നതാണ്. എസ്‌ഐപിയില്‍ നിക്ഷേപിക്കുന്ന ഒരാള്‍ മ്യൂച്വല്‍ ഫണ്ടിന്റെ നെറ്റ് അസറ്റ് വാല്യൂ ആണ് വാങ്ങിക്കുന്നത്.

Also Read: Systematic Investment Plan: എസ്‌ഐപി ആരംഭിച്ചില്ലെ ഇതുവരെ? 5,000 രൂപ മതി ഒരു കോടി സമ്പാദിക്കാം

ഇങ്ങനെ വാങ്ങിക്കുന്ന എന്‍എവിയുടെ നിരക്ക് വിപണിയ്ക്ക് അനുസരിച്ച് കൂടുകയോ കുറയുകയോ ചെയ്യാം. അതുകൊണ്ട് തന്നെ ഓരോ ഇന്‍വെസ്റ്റ്‌മെന്റ് സൈക്കിളിലും നിക്ഷേപകന്‍ എന്‍എവി വാങ്ങിക്കുന്നത് വിവിധ നിരക്കുകളിലായിരിക്കും. റുപ്പീ കോസ്റ്റ് ആവറേജിങ് എന്നാണ് ഈ പ്രക്രിയയെ പറയുന്നത്.

എസ്ബ്ല്യൂപി

എസ്‌ഐപി പോലെയല്ല എസ്ബ്ല്യൂപി. എസ്ബ്ല്യൂപികള്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെയാണെന്ന് വെച്ചാല്‍, നിക്ഷേപകന് മ്യൂച്വല്‍ ഫണ്ടില്‍ ലംപ്‌സം നിക്ഷേപം നടത്തുന്നത് വഴി പ്രതിമാസം നിശ്ചിത തുകയാണ് ലഭിക്കുക. ഈ ഒറ്റത്തവണ നിക്ഷേപത്തിലൂടെ അയാള്‍ക്ക് വരുമാനം കണ്ടെത്താന്‍ സാധിക്കും. നിക്ഷേപകന് പ്രതിമാസം വരുമാനം നല്‍കുന്നതിനായി ഫണ്ട് ഹൗസ് അതേ ഫണ്ടില്‍ നിന്നും അതേ മൂല്യമുള്ള എന്‍എവികള്‍ വില്‍ക്കുന്നു. എന്‍എവികള്‍ക്ക് വില കൂടുതലായിരിക്കുന്ന സമയത്ത് കുറച്ച് മാത്രം വില്‍ക്കുകയും വിലകുറവായിരിക്കുമ്പോള്‍ കൂടുതല്‍ വില്‍ക്കുകയുമാണ് ചെയ്യുന്നത്. ഓരോ ഫണ്ട് വളരുന്നത് അനുസരിച്ച് നിക്ഷേപവും വര്‍ധിക്കുന്നതാണ്. അതിനാല്‍ തന്നെ വളര്‍ച്ചാ നിരക്ക്, പിന്‍വലിക്കല്‍ നിരക്കിനേക്കാള്‍ കൂടുതലാണെങ്കില്‍ നിങ്ങള്‍ക്ക് പ്രതിമാസ വരുമാനം വര്‍ഷങ്ങളോളം ലഭിക്കും.

എസ്‌ഐപി നിക്ഷേപവും റിട്ടേണും

20 വര്‍ഷത്തേക്ക് പ്രതിമാസം 12,000 രൂപ എസ്‌ഐപിയില്‍ നിക്ഷേപിക്കുമ്പോള്‍, അത് 20 വര്‍ഷത്തിനുള്ളില്‍ തന്നെ 28,80,000 രൂപയാകും. അതിന്റെ ദീര്‍ഘകാല മൂലധന നേട്ടം 81,58,288 രൂപയും പ്രതീക്ഷിക്കുന്ന തുക 1,10,38,288 രൂപയുമാകാം.

ആദായ നികുതി എത്രയായിരിക്കും?

ദീര്‍ഘകാല മൂലധന നേട്ടത്തില്‍ നിന്നും 1,25,000 രൂപയും ബാക്കിയുള്ള തുകയില്‍ നിന്ന് 12.50 ശതമാനം നികുതിയും ഒഴിവാക്കി കഴിഞ്ഞാല്‍ 10,04,161 രൂപയായിരിക്കും ആദായനികുതി. നികുതിക്ക് ശേഷമുള്ള നിങ്ങളുടെ ലാഭം 1,00,34,127 രൂപയായിരിക്കും.

Also Read: Mutual Funds: ഈ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാം; അഞ്ചുവര്‍ഷം കൊണ്ട് ഇരട്ടിയായി തിരികെ ലഭിക്കും

എസ്ബ്ല്യൂപിയിലെ നിക്ഷേപവും റിട്ടേണും

പ്രതിമാസം നല്ലൊരു വരുമാനം ലഭിക്കുന്നതിനായി ഓരോ നിക്ഷേപകനും തുക മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുകയും എസ്ബ്ല്യൂപി പ്ലാനിലേക്ക് മാറ്റുകയും വേണം. ഈ നിക്ഷേപത്തിന് ഒമ്പത് ശതമാനം വാര്‍ഷിക റിട്ടേണ്‍ ലഭിക്കുമെന്നാണ് സൂചന. നിക്ഷേപകന് 45 വര്‍ഷത്തേക്ക് പ്രതിമാസം 75,000 രൂപയാണ് ലഭിക്കുക.

45 വര്‍ഷത്തിന് ശേഷമുള്ള തുക

45 വര്‍ഷങ്ങള്‍ക്ക് ശേഷം നിക്ഷേപകന് പിന്‍വലിക്കാവുന്ന ഏകദേശ തുക 4,05,00,000 രൂപയായിരിക്കും. ഈ തുകയ്ക്ക് ശേഷം ബാക്കിയാകുന്ന ബാലന്‍സ് തുക ഏകദേശം 77,64,180 രൂപയായിരിക്കും.

Latest News