Gram Priya Scheme: 5000 രൂപ നിക്ഷേപിച്ച് 7.25 ലക്ഷം നേടാം, ഗ്രാമപ്രിയ സ്‌കീം എന്താണെന്ന് അറിയാമോ?

Gram Priya Scheme Details: ചെറിയ ചെലവുകൾക്ക് വേണ്ടി പോലും കടം വാങ്ങുന്ന ​ഗ്രാമനിവാസികൾക്ക് ഇനി ആശങ്ക വേണ്ട, എല്ലാ മാസവും ഒരു ചെറിയ തുക നിക്ഷേപിക്കുന്നതിലൂടെ 10 വർഷത്തിനുള്ളിൽ ഗണ്യമായ തുക നിങ്ങൾക്ക് നേടാൻ കഴിയുമെന്ന് അറിയാമോ?

Gram Priya Scheme: 5000 രൂപ നിക്ഷേപിച്ച് 7.25 ലക്ഷം നേടാം, ഗ്രാമപ്രിയ സ്‌കീം എന്താണെന്ന് അറിയാമോ?

പ്രതീകാത്മക ചിത്രം

Updated On: 

11 Dec 2025 19:17 PM

വരുമാനത്തെക്കാൾ ചെലവുകളുള്ള ഈ കാലത്ത് സാമ്പത്തിക സുരക്ഷിതത്വം പലരെയും അലട്ടുന്ന പ്രശ്നമാണ്. ചെറിയ ചെലവുകൾക്ക് വേണ്ടി പോലും കടം വാങ്ങുന്ന ​ഗ്രാമനിവാസികൾക്ക് ഇനി ആശങ്ക വേണ്ട, എല്ലാ മാസവും ഒരു ചെറിയ തുക നിക്ഷേപിക്കുന്നതിലൂടെ ഇൻഷുറൻസിന്റെ പരിരക്ഷയോടെ, 10 വർഷത്തിനുള്ളിൽ ഗണ്യമായ തുക നിങ്ങൾക്ക് നേടാൻ കഴിയുമെന്ന് അറിയാമോ?

പോസ്റ്റ് ഓഫീസിന്റെ ​ഗ്രാമപ്രിയ പദ്ധതിയാണ് ഇവിടെ താരം. പോസ്റ്റ് ഓഫീസിന്റെ മണിബാക്ക് ഇൻഷുറൻസ് പദ്ധതിയായ ഗ്രാമപ്രിയ, റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ലൈഫ് ഇൻഷുറൻസ് കവറും, പീരിയോഡിക് റിട്ടേണും ഈ പദ്ധതി ഉറപ്പ് നൽകുന്നുണ്ട്.

​ഗ്രാമപ്രിയ പദ്ധതി

 

ഈ പദ്ധതിയുടെ ആകെ കാലാവധി 10 വർഷമാണ്, അതായത് നിങ്ങളുടെ കുടുംബത്തിന് അത്രയും വർഷത്തേക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഗ്രാമങ്ങൾക്ക് വേണ്ടി രൂപകല്പന ചെയ്തിട്ടുള്ള ഈ പദ്ധതിയിൽ 19 വയസ് മുതൽ 45 വയസ് വരെയുള്ളവർക്ക് ഈ പദ്ധതിയിൽ അംഗമാകാൻ സാധിക്കും.

ഗ്രാമപ്രിയ സ്‌കീമിന്റെ സം അഷ്വേർഡ് തുക10,000 രൂപയാണ്, ഇതിന്റെ പരമാവധി തുക 5 ലക്ഷമാണ്. ഈ തുക പ്രതിമാസ പ്രീമിയമായി അടയ്ക്കാവുന്നതാണ്. ഉദാഹരണത്തിന്, നിങ്ങൾ 5 ലക്ഷം രൂപയുടെ കവർ എടുക്കുകയാണെങ്കിൽ, പ്രതിമാസം ഏകദേശം 5,042 രൂപ നിക്ഷേപിക്കേണ്ടതുണ്ട്.

ALSO READ: വിവാഹത്തിനായി 15 ലക്ഷമുണ്ടാക്കാം അതും 30 വയസിന് മുമ്പ്; എളുപ്പവഴി ഇതാണ്‌

കാലാവധി പൂർത്തിയാകുമ്പോൾ, 10 വർഷത്തിനുശേഷം നിങ്ങൾക്ക് ബമ്പർ റിട്ടേണുകൾ ലഭിക്കും. സം അഷ്വേർഡ് തുകയുടെ ഓരോ ആയിരം രൂപയ്ക്കും, നിങ്ങൾക്ക് 45 രൂപ വാർഷിക ബോണസ് ലഭിക്കുന്നതാണ്. അതായത്, 5 ലക്ഷം രൂപയുടെ കവറേജിന്, വാർഷിക ബോണസ് 22,500 രൂപയായിരിക്കും. 10 വർഷത്തിനുള്ളിൽ ഇത് 225,000 രൂപയാകും.

അഷ്വേർഡ് തുകകളാണ് പദ്ധതിയുടെ മറ്റൊരു ആകർഷണം. 4 വർഷം പൂർത്തിയാക്കുമ്പോൾ സം അഷ്വേർഡിന്റെ 20 ശതമാനം ലഭിക്കും അതായത് ഒരു ലക്ഷം രൂപ. 7 വർഷം പൂർത്തിയാക്കുമ്പോഴും ഇതു ലഭിക്കും. 10 വർഷം അതായത് കാലാവധി പൂർത്തിയാക്കിയാൽ സം അഷ്വേർഡിന്റെ 60 ശതമാനത്തിനോടൊപ്പം മൊത്തം ബോണസും ലഭിക്കും. അങ്ങനെ 10 വർഷം കഴിയുമ്പോൾ ആകെ 7.25 ലക്ഷം രൂപ നിങ്ങളുടെ കൈയിൽ ലഭിക്കുന്നതാണ്.

 

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാൽ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.

പാചകം ചെയ്യേണ്ടത് കിഴക്ക് ദിശ നോക്കിയോ?
വയറിന് അസ്വസ്ഥത ഉള്ളപ്പോൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
കാപ്പിയോ ചായയോ? ഏതാണ്​ നല്ലത്
ശരീരം മെലിഞ്ഞുപോയോ? ഈ പഴം കഴിച്ചാല്‍ മതി
സ്കൂട്ടറിൻ്റെ ബാക്കിൽ സുഖ യാത്ര
ചരിത്ര വിജയമെന്ന് മുഖ്യമന്ത്രി
രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് തുടക്കം
കലാശക്കൊട്ടിന് ഒരുമിച്ച് നൃത്തം ചെയ്ത് സ്ഥാനാർഥികളായ അമ്മയും മകളും