AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Indian Rupee: ഇന്ത്യന്‍ രൂപയ്ക്ക് ഏറ്റവും കൂടുതല്‍ മൂല്യം ലഭിക്കുന്ന രാജ്യങ്ങളിതാ

Indian Rupee Strongest Countries: തെക്കുകിഴക്കന്‍ ഏഷ്യ മുതല്‍ മധ്യേഷ്യയിലെയും തെക്കേ അമേരിക്കയിലെയും സ്ഥലങ്ങള്‍ വരെ ആ പട്ടികയിലുണ്ട്. വലിയ തുക ചെലവഴിക്കാതെ നിങ്ങള്‍ക്ക് ഇവിടങ്ങളിലേക്ക് പോകാനും താമസിക്കാനും ജോലി ചെയ്യാനുമെല്ലാം സാധിക്കും.

Indian Rupee: ഇന്ത്യന്‍ രൂപയ്ക്ക് ഏറ്റവും കൂടുതല്‍ മൂല്യം ലഭിക്കുന്ന രാജ്യങ്ങളിതാ
പ്രതീകാത്മക ചിത്രംImage Credit source: David Talukdar/Moment/Getty Images
shiji-mk
Shiji M K | Updated On: 20 Oct 2025 10:26 AM

ഇന്ത്യന്‍ രൂപയുടെ മൂല്യം കുറയുന്നത് രാജ്യത്ത് താമസിക്കുമ്പോള്‍ മാത്രമല്ല, മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോഴും പൗരന്മാര്‍ക്ക് ദോഷം ചെയ്യാറുണ്ട്. ചുരുങ്ങിയ ചെലവില്‍ യാത്ര പോകാന്‍ സാധിക്കുന്ന വിദേശരാജ്യങ്ങളാണ് ഭൂരിഭാഗം ആളുകള്‍ക്കും പ്രിയം. എന്നാല്‍ രൂപയുടെ മൂല്യം ഇടിയുന്നത് യാത്ര ദുഷ്‌കരമാക്കുന്നു. ഭക്ഷണം, താമസം, വിമാന ടിക്കറ്റ്, മറ്റ് ചെലവുകള്‍ എന്നിവയെല്ലാം രൂപയുടെ മൂല്യത്തെ ആശ്രയിച്ചിരിക്കുന്നു.

എന്നാല്‍ ഈ ലോകത്ത് ഇന്ത്യന്‍ രൂപയ്ക്ക് ഉയര്‍ന്ന മൂല്യം ലഭിക്കുന്ന രാജ്യങ്ങളുമുണ്ട്. തെക്കുകിഴക്കന്‍ ഏഷ്യ മുതല്‍ മധ്യേഷ്യയിലെയും തെക്കേ അമേരിക്കയിലെയും സ്ഥലങ്ങള്‍ വരെ ആ പട്ടികയിലുണ്ട്. വലിയ തുക ചെലവഴിക്കാതെ നിങ്ങള്‍ക്ക് ഇവിടങ്ങളിലേക്ക് പോകാനും താമസിക്കാനും ജോലി ചെയ്യാനുമെല്ലാം സാധിക്കും. ആ രാജ്യങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം.

ഇന്തോനേഷ്യ

ദ്വീപുകളുടെയും ബീച്ചുകളുടെയും പുരാതന ക്ഷേത്രങ്ങളുടെയുമെല്ലാം നാടാണ് ഇന്തോനേഷ്യ. പ്രകൃതിയോടിണങ്ങി കാഴ്ചകള്‍ ആസ്വദിക്കാന്‍ ഇന്തോനേഷ്യ സന്ദര്‍ശകരെ അനുവദിക്കുന്നു. താങ്ങാനാവുന്ന വിലയ്ക്ക് ഭക്ഷണം, താമസം, ഗതാഗതം എന്നിവയാല്‍ രാജ്യം നിങ്ങളെ വരവേല്‍ക്കുന്നു. 1 ഇന്ത്യന്‍ രൂപ എന്നാല്‍ 193 ഇന്തോനേഷ്യന്‍ റുപ്പിയാണ്.

വിയറ്റ്‌നാം

ബജറ്റിനിണങ്ങി യാത്ര പോകാന്‍ പറ്റുന്ന സ്ഥലമാണ് വിയറ്റ്‌നാം. നഗരങ്ങള്‍ മുതല്‍ ഗ്രാമങ്ങള്‍ വരെ ചരിത്രവും പ്രകൃതി സൗന്ദര്യവും നെഞ്ചിലേറ്റി നിങ്ങളെ സ്വാഗതം ചെയ്യുന്നു. 1 ഇന്ത്യന്‍ രൂപ എന്നാല്‍ 299 വിയോങാണ്.

ശ്രീലങ്ക

താങ്ങാവുന്ന തുകയ്ക്ക് എത്തിച്ചേരാവുന്ന രാജ്യങ്ങളിലൊന്നാണ് ശ്രീലങ്ക. ബീച്ചുകള്‍, പര്‍വതങ്ങള്‍, സാംസ്‌കാരിക സ്മാരകങ്ങള്‍ എന്നിവ ഇവിടേക്ക് നിങ്ങളെ വരവേല്‍ക്കുന്നു. 1 ഇന്ത്യന്‍ രൂപ 3.46 എല്‍കെആര്‍ ആണ്.

നേപ്പാള്‍

ചെലവ് കുറച്ച് നിങ്ങള്‍ക്ക് പോയി വരാന്‍ സാധിക്കുന്നതില്‍ മറ്റൊരു രാജ്യമാണ് നേപ്പാള്‍. 1 ഇന്ത്യന്‍ രൂപ എന്നാല്‍ 1.60 എന്‍പിആര്‍ ആണ്.

കംബോഡിയ

സമ്പന്നമായ ചരിത്രവും സംസ്‌കാരവുമുള്ള രാജ്യമാണ് കംബോഡിയ. ക്ഷേത്രങ്ങള്‍, ഗ്രാമപ്രദേശങ്ങള്‍ തുടങ്ങി എല്ലാം ഒത്തിണങ്ങിയ രാജ്യം. കംബോഡിയയില്‍ 1 ഇന്ത്യന്‍ രൂപ 46.85 കെഎച്ച്ആര്‍.

മംഗോളിയ

ഭക്ഷണം, താമസം, ഗതാഗതം എന്നിവയെല്ലാം ഇവിടെ നിങ്ങള്‍ക്ക് താങ്ങാനാകുന്ന വിലയില്‍ ആസ്വദിക്കാം. 1 ഇന്ത്യന്‍ രൂപ എന്നാല്‍ 40.65 എംഎന്‍ടിയാണ്.

പരാഗ്വേ

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് കുറഞ്ഞ ചെലവില്‍ കാടുകളും നദികളും, പ്രാദേശിക ജീവിതവും ഇവിടെ ആസ്വദിക്കാം. 1 ഇന്ത്യന്‍ രൂപയുടെ മൂല്യം എന്നത് 93 യുവാന്‍ ആണ്.

Also Read: Diwali 2025: അവസാനവട്ട ഷോപ്പിങ്ങിലാണോ? അറിഞ്ഞിരിക്കേണ്ട ക്രെഡിറ്റ് കാർഡ് ഡീലുകൾ ഇതാ..

ഉസ്‌ബെക്കിസ്ഥാന്‍

മ്യൂസിയങ്ങള്‍, ചരിത്രം, പാരമ്പര്യം എന്നിവ തേടി നിങ്ങള്‍ക്ക് ഉസ്‌ബെക്കിസ്ഥാനിലേക്ക് പോകാം. 1 ഇന്ത്യന്‍ രൂപയെന്നാല്‍ 151 യുഇസഡ്എസ് ആണ്.

ലാവോസ്

തിരക്ക് കുറഞ്ഞതും, പ്രകൃതിരമണീയവും, ശാന്തവുമായ രാജ്യമാണ് ലാവോസ്. 1 ഇന്ത്യന്‍ രൂപയുടെ മൂല്യം 252 ലക്ഷമാണ്.

ഹംഗറി

ഹംഗറിയിലേക്കും നിങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ യാത്ര പോകാം, 1 ഇന്ത്യന്‍ രൂപ 4.29 എച്ച്‌യുഎഫ് ആണ്.