AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Silver Rate: ഡല്‍ഹിയില്‍ നിന്ന് വെള്ളി വാങ്ങി കേരളത്തില്‍ വില്‍ക്കാം; 37250 രൂപ ലാഭം, ഇത്ര കിട്ടുമോ?

Delhi to Kerala Silver Rate Difference: ഒരിടത്ത് നിന്ന് വാങ്ങിച്ച് മറ്റൊരിടത്ത് വമ്പന്‍ നേട്ടമുണ്ടാക്കാമെന്ന ആശയവും പലര്‍ക്കുമുദിച്ചു. അത്തരത്തില്‍ ലാഭം നേടാനാകുമെന്ന് സൂചിപ്പിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസമാണ് എക്‌സില്‍ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

Silver Rate: ഡല്‍ഹിയില്‍ നിന്ന് വെള്ളി വാങ്ങി കേരളത്തില്‍ വില്‍ക്കാം; 37250 രൂപ ലാഭം, ഇത്ര കിട്ടുമോ?
പ്രതീകാത്മക ചിത്രം Image Credit source: MixMedia/Getty Images
shiji-mk
Shiji M K | Published: 20 Oct 2025 11:09 AM

സ്വര്‍ണത്തേക്കാള്‍ സ്പീഡിലാണ് ഇന്ത്യയില്‍ വെള്ളിവില കുതിച്ചത്. ഇതോടെ വെള്ളിയില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണവും കൂടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളിയ്ക്ക് പല വിലയാണ്. അതിനാല്‍ ഒരിടത്ത് നിന്ന് വാങ്ങിച്ച് മറ്റൊരിടത്ത് വമ്പന്‍ നേട്ടമുണ്ടാക്കാമെന്ന ആശയവും പലര്‍ക്കുമുദിച്ചു. അത്തരത്തില്‍ ലാഭം നേടാനാകുമെന്ന് സൂചിപ്പിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസമാണ് എക്‌സില്‍ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പതിനായിരക്കണക്കിന് രൂപയുടെ നേട്ടമാണ് പോസ്റ്റില്‍ പറയുന്നത്.

നളിനി ശങ്കറാണ് ഇക്കാര്യം സൂചിപ്പിച്ച് പോസ്റ്റ് പങ്കുവെച്ചത്. ഒക്ടോബര്‍ പതിനാലിന് പങ്കുവെച്ച പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ, അഹമ്മദാബാദില്‍ 1.89 ലക്ഷം രൂപയാണ് വെള്ളി കിലോയ്ക്ക് വില. വിശാഖപട്ടണത്താകട്ടെ 2.06 ലക്ഷം രൂപയും. രണ്ടിടവും തമ്മിലുള്ള ട്രെയിന്‍ ടിക്കറ്റ് നിരക്ക് 2,000 രൂപ. യാത്ര ചെലവ് കുറച്ചാല്‍ ഒരിടത്ത് നിന്ന് വാങ്ങിയ വെള്ളി മറ്റൊരിടത്ത് വിറ്റാല്‍ ഉണ്ടാക്കാനാകുന്ന ലാഭം 14,490 രൂപ.

ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക്

എക്‌സില്‍ ഇങ്ങനൊരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമിലുമെത്തി ലാഭം കൊയ്യല്‍ പോസ്റ്റുകള്‍. ഡല്‍ഹിയില്‍ നിന്ന് വെള്ളി വാങ്ങിച്ച് കേരളത്തില്‍ വിറ്റാല്‍ 37250 രൂപയാണ് ലാഭം നേടാനാകുന്നതെന്നാണ് പോസ്റ്റില്‍ പറയുന്നത്.

ഇതെല്ലാം സാധ്യമാകുമോ?

ഇന്നത്തെ വില അനുസരിച്ച് നോക്കുകയാണെങ്കില്‍, കേരളത്തില്‍ ഒരു കിലോ വെള്ളിയുടെ നിരക്ക് 1,90,000 രൂപ. ഡല്‍ഹിയിലാകട്ടെ 1,72,000 രൂപയും. അതായത് വിലയില്‍ കാര്യമായ വ്യത്യാസമുണ്ട്.

വെള്ളി വില്‍ക്കുമ്പോള്‍ പരിഗണിക്കേണ്ട ചെലവുകളെ കുറിച്ച് മനസിലാക്കാം.

  • ട്രാന്‍സ്‌പോര്‍ട്ട് ചെലവ്
  • ടാക്‌സുകളും ജിഎസ്ടിയും
  • ഹോള്‍മാര്‍ക്ക് ചാര്‍ജുകള്‍
  • മിഡില്‍മെന്‍ കമ്മീഷന്‍ (ഉണ്ടെങ്കില്‍)

Also Read: Silver Market: ഇന്ത്യയിൽ വിറ്റുതീർന്നു, ലണ്ടനിൽ പരിഭ്രാന്തി; വെള്ളി വിപണിയിൽ സംഭവിക്കുന്നതെന്ത്?

ഇത്രയും ചെലവുകളാണ് വരുന്നത്. അതായത്, ഡല്‍ഹിയില്‍ വെള്ളി വില ഗ്രാമിന് 72 രൂപയും കേരളത്തില്‍ 76 രൂപയുമാണെങ്കില്‍, വില വ്യത്യാസം 4 രൂപ. 100 ഗ്രാം വെള്ളി വില്‍ക്കുമ്പോഴുള്ള ലാഭം = 4 × 1000 = 4,000. ഇതിലേക്ക് ട്രാന്‍സ്‌പോര്‍ട്ട്, ടാക്‌സ് ചെലവുകള്‍ ഉള്‍പ്പെടുത്തുമ്പോള്‍ ലാഭം കുറയും.

ശ്രദ്ധിക്കാം

ഡിമാന്‍ഡ്, ടാക്‌സ്, ജിഎസ്ടി തുടങ്ങിവയുടെ അടിസ്ഥാനത്തിലും പരിശുദ്ധി അനുസരിച്ചും വെള്ളിവില മാറാം. വിപണി അസ്ഥിരമാകുമ്പോള്‍ വില സെക്കന്‍ഡുകള്‍ക്കുള്ളിലായിരിക്കും മാറിമറിയുക. ഇതുപ്രകാരം നിങ്ങള്‍ എവിടെ നിന്ന് വാങ്ങി എവിടെ വില്‍ക്കുന്നുവെന്നത് വളരെ പ്രധാനമാണ്.