AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold Loan: സ്വര്‍ണം പണയം വെക്കാന്‍ ഏത് ബാങ്കാ നല്ലത്? മുത്തൂറ്റ് വേണോ അതോ എസ്ബിഐയോ?

Gold Interest Rate: സ്വര്‍ണം പണയം വെക്കാന്‍ സാധാരണയായി നിങ്ങള്‍ ഏത് ബാങ്കുകളെയാണ് ആശ്രയിക്കുന്നത്? ഓരോ ബാങ്കുകളും ചുമത്തുന്ന പലിശ നിരക്കില്‍ മാറ്റങ്ങളുണ്ടാകും. അതിനാല്‍ തന്നെ പണയം വെക്കും മുമ്പ് പലിശ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ധാരണയുണ്ടായിരിക്കുന്നത് ഗുണം ചെയ്യും.

Gold Loan: സ്വര്‍ണം പണയം വെക്കാന്‍ ഏത് ബാങ്കാ നല്ലത്? മുത്തൂറ്റ് വേണോ അതോ എസ്ബിഐയോ?
പ്രതീകാത്മക ചിത്രം Image Credit source: Unsplash
Shiji M K
Shiji M K | Published: 18 Mar 2025 | 01:05 PM

സ്വര്‍ണത്തിന് ദിനംപ്രതി വില കൂടുന്നത് കൊണ്ട് തന്നെ പണയം വെക്കല്‍ നിരക്കും വര്‍ധിക്കുകയാണ്. മറ്റ് വായ്പകളെ അപേക്ഷിച്ച് വളരെ എളുപ്പത്തില്‍ ലഭിക്കുന്നു എന്നത് തന്നെയാണ് ആളുകളെ സ്വര്‍ണ വായ്പയിലേക്ക് അടുപ്പിക്കുന്നത്. സ്വര്‍ണം എപ്പോഴും ഉപകാരം മാത്രമേ ചെയ്യുകയുള്ളൂ എന്ന് പറഞ്ഞ് കേട്ടിട്ടില്ലേ, ആപത്ത് കാലത്ത് പണയം വെക്കാന്‍ പോലും ഉപകരിക്കുന്നത് കൊണ്ടാണ് സ്വര്‍ണത്തെ അങ്ങനെ വിശേഷിപ്പിക്കുന്നത്.

സ്വര്‍ണം പണയം വെക്കാന്‍ സാധാരണയായി നിങ്ങള്‍ ഏത് ബാങ്കുകളെയാണ് ആശ്രയിക്കുന്നത്? ഓരോ ബാങ്കുകളും ചുമത്തുന്ന പലിശ നിരക്കില്‍ മാറ്റങ്ങളുണ്ടാകും. അതിനാല്‍ തന്നെ പണയം വെക്കും മുമ്പ് പലിശ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ധാരണയുണ്ടായിരിക്കുന്നത് ഗുണം ചെയ്യും.

മുത്തൂറ്റ് ഫിനാന്‍സ്

സ്വര്‍ണ ധനകാര്യ സ്ഥാപനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥാപനങ്ങളില്‍ ഒന്നാണ് മുത്തൂറ്റ് ഫിനാന്‍സ്. അതിനാല്‍ തന്നെ പെട്ടെന്ന് ഇടപാടുകള്‍ നടത്താനും അത്യാവശ്യ കാര്യങ്ങള്‍ നിറവേറ്റാനും മുത്തൂറ്റ് ഫിനാന്‍സ് നിങ്ങളെ സഹായിക്കുന്നു.

പെട്ടെന്ന് തന്നെ വായ്പ ലഭിക്കുന്നു, ഡോക്യുമെന്റുകള്‍ അധികം ആവശ്യമില്ല. ഉയര്‍ന്ന തുകയ്ക്ക് സ്വര്‍ണം പണയം വെക്കാനുള്ള സൗകര്യം, ഓണ്‍ലൈന്‍ ലോണ്‍ എന്നിങ്ങനെയുള്ള സൗകര്യങ്ങളാണ് മുത്തൂറ്റ് ഫിനാന്‍സ് മുന്നോട്ടുവെക്കുന്നത്.

എന്നാല്‍ ബാങ്കുകളെ അപേക്ഷിച്ച് മുത്തൂറ്റ് ഫിനാന്‍സ് നല്‍കുന്ന സ്വര്‍ണ വായ്പകള്‍ക്ക് പലിശ കൂടുതലായിരിക്കും. 9.9 ശതമാനം മുതല്‍ 24 ശതമാനം വരെയാണ് ഇവിടെ വായ്പയ്ക്ക് പലിശ ഈടാക്കുന്നത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

വായ്പകള്‍ നല്‍കുന്ന കാര്യത്തില്‍ എസ്ബിഐയും കേമന്‍ തന്നെ. ഒട്ടുമിക്ക ആളുകളും വായ്പകള്‍ക്കായി ആശ്രയിക്കുന്നത് പലപ്പോഴും എസ്ബിഐയെയാണ്.

മറ്റ് പ്രൈവറ്റ് സ്ഥാപനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ പ്രോസസിങ് ഫീസ് ആണ് എസ്ബിഐ ഈടാക്കുന്നത്. ഓരോരുത്തര്‍ക്കും പ്രത്യേക പദ്ധതികളും എസ്ബിഐ വാഗ്ദാനം ചെയ്യുന്നുണ്ട്. എസ്ബിഐയില്‍ സ്വര്‍ണ വായ്പയ്ക്ക് ഈടാക്കുന്നത് 8.5 ശതമാനം മുതല്‍ 12.5 ശതമാനം വരെ പലിശയാണ്.

Also Read: Gold Loan: സ്വര്‍ണം വീട്ടില്‍ വെച്ചിട്ടെന്തിന്! കാര്യമുണ്ട് പക്ഷെ ബാങ്കില്‍ വെക്കും മുമ്പ് ഇവ അറിഞ്ഞിരിക്കാം

കെഎസ്എഫ്ഇ

സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്എഫ്ഇയും സ്വര്‍ണ വായ്പകള്‍ നല്‍കുന്നുണ്ട്. സാധാരണ ബാങ്കുകളെ അപേക്ഷിച്ച് പലിശ നിരക്ക് ഇവിടെ കുറവായിരിക്കും. സ്വര്‍ണത്തിന് ഉയര്‍ന്ന സംഖ്യ വായ്പ നല്‍കുന്നു. എന്നാല്‍ കേരളത്തിന് പുറത്തുള്ളവര്‍ക്ക് ലോണ്‍ ലഭിക്കില്ല. 8 മുതല്‍ ശതമാനം 12 വരെയാണ് കെഎസ്എഫ്ഇയില്‍ സ്വര്‍ണ വായ്പയ്ക്ക് ഈടാക്കുന്ന പലിശ.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.