AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold Rate Today: തൊട്ടാൽ പൊള്ളും! റെക്കോർഡ് തീർത്ത് സ്വർണ്ണവില; അറിയാം ഇന്നത്തെ നിരക്കുകൾ

Gold Rate Today: മാര്‍ച്ച് 14ന് ശേഷം സ്വര്‍ണവിലയില്‍ നേരിയ തോതിലെങ്കിലും ഇടിവുണ്ടായത് വന്‍ ആശ്വാസമായിരുന്നു. എന്നാൽ അവയെ എല്ലാം തകിടം മറിച്ച് റെക്കോർഡ് കുതിപ്പിലാണ് ഇപ്പോൾ സ്വർണം. 

Gold Rate Today: തൊട്ടാൽ പൊള്ളും! റെക്കോർഡ് തീർത്ത് സ്വർണ്ണവില; അറിയാം ഇന്നത്തെ നിരക്കുകൾ
gold rate
nithya
Nithya Vinu | Updated On: 19 Mar 2025 10:23 AM

വീണ്ടും കുതിച്ചുയ‍ർന്ന് സ്വർണവില. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. ചരിത്രത്തിൽ ആദ്യമായി ഇന്നലെ 66,000 തൊട്ടിരുന്നു. ഇന്ന് 320 രൂപയാണ് വർധിച്ചത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 66,320 രൂപയാണ് വില. ഗ്രാമിന് 40 രൂപ കൂടി 8290 രൂപയിലെത്തി. അതേസമയം വെള്ളി വിലയിലും വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.  1,13,100 രൂപയാണ് ഒരു കിലോ വെള്ളിയുടെ വില. ഒരു ഗ്രാം വെള്ളിക്ക് 113.10 രൂപയാണ് ഇന്ന് നൽകേണ്ടത്.

മാര്‍ച്ച് 14ന് ശേഷം സ്വര്‍ണവിലയില്‍ നേരിയ തോതിലെങ്കിലും ഇടിവുണ്ടായത് വന്‍ ആശ്വാസമായിരുന്നു. എന്നാൽ അവയെ എല്ലാം തകിടം മറിച്ച് റെക്കോർഡ് കുതിപ്പിലാണ് ഇപ്പോൾ സ്വർണം. മാർച്ച് മാസം സാമ്പത്തിക വർഷവസാനവും ഏപ്രിലോടെ വിവാഹ സീസണും തുടങ്ങുന്ന പശ്ചാത്തലത്തിൽ ആഭരണം വാങ്ങാൻ കാത്തിരിക്കുന്ന സാധാരണക്കാരന് ഇത് ആശങ്ക സൃഷ്ടിക്കുകയാണ്.

ALSO READ: സ്വര്‍ണം പണയം വെക്കാന്‍ ഏത് ബാങ്കാ നല്ലത്? മുത്തൂറ്റ് വേണോ അതോ എസ്ബിഐയോ?

തുടർച്ചയായ രണ്ടാം ദിവസമാണ് കേരളത്തിലെ സ്വർണ നിരക്കുകളിൽ സർവകാല റെക്കോഡ് രേഖപ്പെടുത്തുന്നത്. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചാഞ്ചാട്ടമാണ് സ്വര്‍ണവിലയിലെ ഈ മാറ്റങ്ങള്‍ക്ക് കാരണം. ഇറക്കുമതി തീരുവ, ഡോളർ – രൂപ വിനിമയ നിരക്ക് എന്നിവ സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. അമേരിക്ക നേരിടുന്ന സാമ്പത്തിക മാന്ദ്യഭീഷണി, യുഎസ് റീട്ടെയ്ല്‍ പണപ്പെരുപ്പത്തിലെ അപ്രതീക്ഷിത കുറവ് തുടങ്ങിയവയെല്ലാം വില വർധനവിന് കാരണമാകുന്നു.

ഇന്ത്യ ലോകത്തെ തന്നെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ്. ടൺ കണക്കിന് സ്വർണമാണ് രാജ്യത്ത് ഇറക്കുമതി ചെയ്യുന്നത്. അതു കൊണ്ട് തന്നെ ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ മാറ്റങ്ങൾ പോലും ഇന്ത്യയിലെ സ്വർണവിലയെ സ്വാധീനിക്കും.