SIP: എല്ലാവര്‍ക്കും എസ്‌ഐപി ചേരില്ല; ഇത്തരക്കാര്‍ വിട്ടുനിന്നേ പറ്റൂ
Who Should Avoid SIP: എസ്‌ഐപിയില്‍ ദീര്‍ഘകാലത്തേക്ക് നിക്ഷേപം നടത്തുമ്പോള്‍ ലഭിക്കുന്ന നേട്ടം തന്നെയാണ് എല്ലാവരെയും ഇതിലേക്ക് ആകര്‍ഷിക്കുന്നത്. എന്നാല്‍ എസ്‌ഐപി നിക്ഷേപത്തെ ബുദ്ധിപൂര്‍വം കൈകാര്യം ചെയ്യേണ്ട ഒന്നായി പരിഗണിക്കണമെന്ന കാര്യം പലരും മറന്നുപോകുന്നു.

പ്രതീകാത്മക ചിത്രം
നിക്ഷേപം ആരംഭിക്കണമെന്ന് ചിന്തിക്കുമ്പോള്‍ തന്നെ ആദ്യം മനസിലേക്കെത്തുന്നത് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവ എസ്‌ഐപിയായിരിക്കും. എസ്‌ഐപിയില്‍ ദീര്‍ഘകാലത്തേക്ക് നിക്ഷേപം നടത്തുമ്പോള്‍ ലഭിക്കുന്ന നേട്ടം തന്നെയാണ് എല്ലാവരെയും ഇതിലേക്ക് ആകര്‍ഷിക്കുന്നത്. എന്നാല്‍ എസ്‌ഐപി നിക്ഷേപത്തെ ബുദ്ധിപൂര്‍വം കൈകാര്യം ചെയ്യേണ്ട ഒന്നായി പരിഗണിക്കണമെന്ന കാര്യം പലരും മറന്നുപോകുന്നു. എല്ലാവര്‍ക്കും പറഞ്ഞിട്ടുള്ള പണിയുമല്ല എസ്‌ഐപി.
എസ്‌ഐപി എല്ലാവര്‍ക്കും പറ്റില്ല
എസ്‌ഐപി നിക്ഷേപം എല്ലാവര്‍ക്കും യോജിച്ചതാണെന്നാണ് പലരുടെയും ധാരണ, എന്നാല്‍ അങ്ങനെയല്ലെന്ന് പറയുകയാണ് വിദഗ്ധര്‍. എസ്‌ഐപിയില്‍ നിക്ഷേപിക്കുന്നത് ബുദ്ധിപരമായ തീരുമാനമായി കണക്കാത്ത സാഹചര്യങ്ങള്‍ പലപ്പോഴുമുണ്ടാകുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ അല്ലെങ്കില്‍ ശ്രദ്ധാപൂര്‍വം നിക്ഷേപിക്കാത്തത് ലാഭത്തേക്കാള്‍ നഷ്ടത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
കുറഞ്ഞ സമയം
ദീര്‍ഘകാല തുടര്‍ച്ചയായ നിക്ഷേപത്തിലൂടെ മാത്രമേ എസ്‌ഐപിയില്‍ നിങ്ങളുടെ പണം വളരുകയുള്ളൂ. അതിനാല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ലാഭം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഈ മാര്‍ഗം തിരഞ്ഞെടുക്കാതിരിക്കാം. നിക്ഷേപം ദീര്‍ഘകാലത്തേക്ക് നിലനിര്‍ത്തിയെങ്കില്‍ മാത്രമേ എസ്‌ഐപികള്‍ നല്ല വരുമാനം നല്‍കുകയുള്ളൂ.
Also Read: Investment: ഇതൊക്കെ നിസ്സാരം…10 വര്‍ഷം കൊണ്ട് നിങ്ങള്‍ക്കും 1 കോടി
നികുതി ലാഭിക്കുന്നവര്‍
നികുതി ലാഭിക്കുന്നതിനായി ഇഎല്‍എസ്എസ് ഫണ്ടുകളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് എസ്‌ഐപികള്‍ ശരിയായ തിരഞ്ഞെടുപ്പ് ആകണമെന്നില്ല. വിപണിയിലെ ഏറ്റക്കുറച്ചിലുകളിലുള്ള റിസ്‌ക്കെടുക്കാന്‍ നിങ്ങള്‍ തയാറല്ലെങ്കില്‍ അത് ബുദ്ധിമുട്ട് സൃഷ്ടിക്കും.
റിസ്‌ക് വേണ്ടാത്തവര്‍
പണം എപ്പോഴും സുരക്ഷിതമായിരിക്കുന്ന നിക്ഷേപ മാര്‍ഗങ്ങള്‍ തേടുന്ന ആളുകള്‍ക്ക് എസ്‌ഐപി അനുയോജ്യമല്ല. എസ്‌ഐപികള്‍ അപകട സാധ്യതകള്‍ക്ക് വിധേയമാണ്. വിപണിയില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ചിലപ്പോള്‍ നിങ്ങളുടെയും പണത്തെയും ബാധിക്കും.