AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mutual Funds: ജെന്‍സികളേ മ്യൂച്വല്‍ ഫണ്ട് പവര്‍ഫുളാണ്; ഇന്ന് തന്നെ നിക്ഷേപം ആരംഭിക്കാം

Gen Z Mutual Fund Investment: ക്രിപ്‌റ്റോ, സ്‌റ്റോക്കുകള്‍ തുടങ്ങിയവയിലാണ് ജെന്‍സികള്‍ നിക്ഷേപിക്കുന്നത്. മ്യൂച്വല്‍ ഫണ്ടുകള്‍ വിരസമായി തോന്നിയേക്കാമെങ്കിലും കാലക്രമേണ പണം വളര്‍ത്തുന്നതിനുള്ള മികച്ച മാര്‍ഗങ്ങളിലൊന്നാണിത്.

Mutual Funds: ജെന്‍സികളേ മ്യൂച്വല്‍ ഫണ്ട് പവര്‍ഫുളാണ്; ഇന്ന് തന്നെ നിക്ഷേപം ആരംഭിക്കാം
മ്യൂച്വല്‍ ഫണ്ട്Image Credit source: meshaphoto/Getty Images Creative
Shiji M K
Shiji M K | Updated On: 11 Jan 2026 | 11:06 AM

ഒരു ഗെയിം പോലെയാണ് ജെന്‍സികള്‍ക്ക് നിക്ഷേപം. ഓരോ യുവാവും സാമ്പത്തിക കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് ഡിജിറ്റല്‍ തെളിവുകള്‍ തേടുന്നു. ക്രിപ്‌റ്റോ ട്രേഡിങ്, മറ്റ് വേഗത്തില്‍ പണം വളരുന്ന വഴികളുമെല്ലാം അവരുടെ ശ്രദ്ധയില്‍ പെടുന്നുണ്ട്. എന്നിരുന്നാലും ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്കുന്നതിനുള്ള ഏറ്റവും വിശ്വസനീയമായ മാര്‍ഗങ്ങളിലൊന്നായി മ്യൂച്വല്‍ ഫണ്ടുകള്‍ തുടരുന്നുവെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ക്രിപ്‌റ്റോ, സ്‌റ്റോക്കുകള്‍ തുടങ്ങിയവയിലാണ് ജെന്‍സികള്‍ നിക്ഷേപിക്കുന്നത്. മ്യൂച്വല്‍ ഫണ്ടുകള്‍ വിരസമായി തോന്നിയേക്കാമെങ്കിലും കാലക്രമേണ പണം വളര്‍ത്തുന്നതിനുള്ള മികച്ച മാര്‍ഗങ്ങളിലൊന്നാണിത്. മ്യൂച്വല്‍ ഫണ്ടുകളില്‍ ഒരിക്കലും ഉടനടി ലാഭം നേടാനാകില്ല. ട്രേഡിങ് പോലെ തല്‍ക്ഷണ റിസള്‍ട്ട് മ്യൂച്വല്‍ ഫണ്ടുകള്‍ നല്‍കുന്നില്ല.

ഹ്രസ്വകാല നേട്ടങ്ങള്‍ക്കായി ചെറിയ തുകകള്‍ പോലും നിക്ഷേപിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. മ്യൂച്വല്‍ ഫണ്ടുകള്‍ ഒന്നിലധികം നിക്ഷേപകരില്‍ നിന്ന് പണം ശേഖരിക്കുന്നു, ശേഷം ഫണ്ടിന്റെ ലക്ഷ്യം അനുസരിച്ചാണ് ഫണ്ട് മാനേജര്‍മാര്‍ പണം നിക്ഷേപിക്കുന്നത്. ലാര്‍ജ് ക്യാപ് ഫണ്ടുകള്‍ വലിയ കമ്പനികളില്‍ നിക്ഷേപിക്കുന്നു, ഹൈബ്രിഡ് ഫണ്ടുകള്‍ ഇക്വിറ്റിയിലും ഡെറ്റിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

Also Read: Investment: 10,000 രൂപ കോടികളാക്കാം; 2026ല്‍ നിക്ഷേപം അടിപൊളിയാകട്ടെ, വഴികളിതാ

ഡയറക്ട്, റെഗുലര്‍ പ്ലാനുകള്‍ക്ക് ഒരേ പോര്‍ട്ട്‌ഫോളിയോയും രണ്ട് ഫണ്ട് മാനേജര്‍മാരുമായിരിക്കും. ഇവ തമ്മില്‍ ചെലവിന്റെ കാര്യത്തിലാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്. റെഗുലര്‍ പ്ലാനുകളില്‍ ഡിസ്ട്രിബ്യൂട്ടര്‍ കമ്മീഷനുകള്‍ ഉള്‍പ്പെടുന്നുണ്ട്. ഡയറക്ട് പ്ലാനുകളില്‍ അവയുണ്ടാകില്ല. അതിനാല്‍ തന്നെ ഇത് കുറഞ്ഞ ചെലവ് അനുപാതത്തിന് കാരണമാകും.

നേരിട്ടുള്ള മ്യൂച്വല്‍ ഫണ്ട് പ്ലാനുകളുടെ ചെലവ് അനുപാതം വളരെ കുറവാണ്. കൂടാതെ, നിക്ഷേപകര്‍ക്ക് കൂടുതല്‍ വരുമാനം നേടാനും ഇത് സഹായിക്കും. റെഗുലര്‍ പ്ലാനുകള്‍ നിക്ഷേപകര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്ന ഒന്നാണ്. വിതരണക്കാര്‍ തന്നെ കൈകാര്യം ചെയ്യുന്നതാണ് അതിന് കാരണം. അതിനാല്‍ നിക്ഷേപം ആദ്യമായി തുടങ്ങുന്നവര്‍ക്ക് ഇത് തെരഞ്ഞെടുക്കാം.