CO-Operative Diploma : സഹകരണബാങ്കിലെ ജോലിയാണോ ലക്ഷ്യം, എങ്കിൽ പഠിക്കാം കോ- ഓപ്പറേറ്റീവ് മാനേജ്മെന്റ് ഡിപ്ലോമ പഠിക്കാം

ഏതെങ്കിലും ബിരുദമാണ് അപേക്ഷയ്ക്ക് വേണ്ട യോഗ്യത. 45 വയസ്സ് വരെയുള്ളവർക്ക് ഈ കോഴ്സിലേക്ക് അപേക്ഷിക്കാൻ കഴിയും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. കൂടാതെ സഹകരണ സംഘം സഹകരണ വകുപ്പ് ജീവനക്കാർക്ക് പ്രായപരിധിയുമില്ല.

CO-Operative Diploma : സഹകരണബാങ്കിലെ ജോലിയാണോ ലക്ഷ്യം, എങ്കിൽ പഠിക്കാം കോ- ഓപ്പറേറ്റീവ് മാനേജ്മെന്റ് ഡിപ്ലോമ പഠിക്കാം

Job (1)

Published: 

09 Jul 2025 | 12:13 PM

തിരുവനന്തപുരം: കോ ഓപ്പറേറ്റീവ് മേഖലയിൽ ഒരു ജോലിയാണോ നിങ്ങൾ ആഗ്രഹിക്കുന്നത്. എങ്കിൽ തിരുവനന്തപുരം പൂജപ്പുരയിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് ഈ വർഷത്തെ ഡിപ്ലോമ കോഴ്സിന് വേണ്ടി അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ഹയർ ഡിപ്ലോമ ഇൻ കോപ്പറേറ്റീവ് മാനേജ്മെന്റ് പ്രോഗ്രാം പ്രവേശനത്തിനുള്ള അപേക്ഷയാണ് ഇപ്പോൾ ക്ഷണിച്ചിരിക്കുന്നത്. പ്രോഗ്രാമിന്റെ ദൈർഘ്യം 52 ആഴ്ചയാണ് എന്നാണ് വിവരം.

കേരള പിഎസ്സി കോ-ഓപ്പറേറ്റീവ് സർവീസ് എക്സാമിനേഷൻ ബോർഡ് അംഗീകാരമുള്ള ഈ കോഴ്സ് പഠിക്കുന്നത് സഹകരണമേലയിലെ മേഖലയിലെ തൊഴിൽ നേടാനുള്ള സാധ്യത കൂട്ടുന്നു. പാഠ്യപദ്ധതിയിൽ എൻവിയോൺമെന്റ് ഫോർ കോപ്പറേറ്റീവ് ഇന്ത്യ, കോ-ഓപ്പറേറ്റീവ് ലെജിസ്ട്രേഷൻ, കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് ആൻഡ് ബാങ്കിംഗ്, കോ-ഓപ്പറേറ്റീവ് അക്കൗണ്ട്സ് ആൻഡ് ഓഡിറ്റ് ഇൻഫർമേഷൻ ടെക്നോളജി ഫോർ മാനേജ്മെന്റ് തുടങ്ങിയ കാര്യങ്ങളാണ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കൂടാതെ ഡാറ്റാ കളക്ഷൻ പ്രൊജക്റ്റ് റിപ്പോർട്ട് എന്നിവയും ഉണ്ടാകും

ആർക്കെല്ലാം അപേക്ഷിക്കാം

ഏതെങ്കിലും ബിരുദമാണ് അപേക്ഷയ്ക്ക് വേണ്ട യോഗ്യത. 45 വയസ്സ് വരെയുള്ളവർക്ക് ഈ കോഴ്സിലേക്ക് അപേക്ഷിക്കാൻ കഴിയും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. കൂടാതെ സഹകരണ സംഘം സഹകരണ വകുപ്പ് ജീവനക്കാർക്ക് പ്രായപരിധിയുമില്ല. എസ്സി, എസ് ടി സഹകരണ വകുപ്പ് ജീവനക്കാർ എന്നിവർക്ക് സീറ്റ് സംവരണവും ലഭ്യമാണ്. പ്രവേശനം വിജ്ഞാപനം അപേക്ഷാഫോറം എന്നിവ icmtvm.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ജൂലൈ 10 വരെ സ്വീകരിക്കും. കോഴ്സ് ഫീസ് 25000 രൂപയാണ്.

Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ