SFI Strike: നാളെ സംസ്ഥാന വ്യാപകമായി എസ്എഫ്ഐ പഠിപ്പ് മുടക്ക്; സ്കൂളുകൾക്ക് അവധിയുണ്ടാകുമോ?
SFI Education Strike: കേരള സർവകലാശാലയിൽ നടത്തിയ സമരത്തിനിടെ 26 പേര് പോലീസ് റിമാൻഡ് ചെയ്തു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്, കേന്ദ്ര എക്സിക്യൂട്ടീവ് അംഗം എസ് കെ ആദർശ് ഉള്ളപ്പെടെയുള്ളവരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. കണ്ണൂർ സർവകലാശാലയിൽ സമരം ചെയ്ത നാല് പേരെയും റിമാൻഡ് ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം: നാളെ സംസ്ഥാന വ്യാപകമായി എസ്എഫ്ഐയുടെ പഠിപ്പ് മുടക്ക്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണത്തിനെതിരെയാണ് പ്രതിഷേധം. കേരള സർവകലാശാലയിൽ നടത്തിയ സമരത്തിനിടെ 26 പേര് പോലീസ് റിമാൻഡ് ചെയ്തു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്, കേന്ദ്ര എക്സിക്യൂട്ടീവ് അംഗം എസ് കെ ആദർശ് ഉള്ളപ്പെടെയുള്ളവരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. കണ്ണൂർ സർവകലാശാലയിൽ സമരം ചെയ്ത നാല് പേരെയും റിമാൻഡ് ചെയ്തിട്ടുണ്ട്.
കേരളാ സർവകലാശാലയിലേക്ക് നടത്തിയ പ്രതിഷേധത്തിനിടെയാണ് പോലീസ് എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായ 30 പ്രവർത്തകരെയും കോടതി റിമാൻഡ് ചെയ്തു. ഇതിൽ പ്രതിഷേധിച്ചാണ് നാളെ പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സർവകലാശാലകൾ കാവി വത്കരിക്കുന്ന സംസ്ഥാന ഗവർണറുടെ നടപടികൾക്കെതിരെയായിരുന്നു ഇന്നലെ എസ്എഫ്ഐ പ്രതിഷേധം നടത്തിയത്.
Updating..